Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം?
പനീര്‍ വീട്ടിലുണ്ടാക്കാം
പോഷക ഗുണങ്ങള്‍ പനീറിന് ധാരാളമുണ്ട്. കടയില്‍ നിന്നും വാങ്ങണമെന്നില്ല, വീട്ടില്‍ തന്നെ പനീര്‍ ഉണ്ടാക്കാനും സാധിക്കും.

പാല്-1 ലിറ്റര്‍
ചെറുനാരങ്ങ-1
ചെറുനാരങ്ങ പിഴിഞ്ഞ് പാല് കട്ടിയുള്ള ഒരു പാത്രത്തിലാക്കി ചൂടാക്കുക. ഒരു തവി കൊണ്ട് ഇളക്കുക. തിളച്ചു തുടങ്ങുമ്പോള്‍ തീ നല്ലപോലെ കുറച്ച് ഒരോ സ്പൂണ്‍ വീതം ചെറുനാരങ്ങാ നീര് ഒഴിക്കുക. പാല് പിരിഞ്ഞു തുടങ്ങും. ഓരോ സ്പൂണ്‍ വീതം ചെറുനാരങ്ങാനീര് ഒഴിച്ചു കൊണ്ടിരിക്കുക. വെള്ളം താഴെയും കട്ടിയുള്ള പാട മുകളിലുമായി വരുന്നതു വരെ നാരങ്ങാനീര് ചേര്‍ക്കണം. ഈ മിശ്രിതത്തിന് ഇളം പച്ച നിറവും വരും.
വൃത്തിയുള്ള അരിക്കാന് കഴിയുന്ന ഒരു തുണിയില്‍ ഇൗ മിശ്രിതം അരിക്കുക. വെള്ളം മുഴുവന്‍ വാര്‍ന്ന് കട്ടിയുള്ള ഭാഗം തുണിക്കുള്ളില്‍ ആകും. ഇത് അല്പനേരം ഇങ്ങനെ തന്നെ വയ്ക്കുക. കാരണം വെള്ളം മുഴുവന്‍ വാര്‍ന്നു പോകണം. പിന്നീട് പനീറുള്ള ഈ തുണി കിഴി രൂപത്തില്‍ കെട്ടി വച്ച് അതിനു മുകളില്‍ കട്ടിയുള്ള ഏതെങ്കിലും പാത്രമോ ചപ്പാത്തിക്കല്ലോ വയ്ക്കുക.വെള്ളം പൂര്‍ണമായി വാര്‍ന്നു പോകുവാനാണ് ഇത്.
ഒന്നു രണ്ടു മണിക്കൂറിന് ശേഷം കട്ടിയായ പനീര്‍ എടുത്ത് ഉപയോഗിക്കാം. അല്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
മേമ്പൊടി
കട്ടിയുള്ള പാലാണ് പനീര്‍ ഉണ്ടാക്കാന്‍ നല്ലത്. പാല് തിളച്ചു തുടങ്ങാനേ പാടൂ. നല്ലപോലെ തിളപ്പിക്കരുത്. വീട്ടില്‍ ഉണ്ടാക്കുന്ന ഈ പനീര്‍ കഴിവതും വേഗം ഉപയോഗിക്കുന്നതു തന്നെയാണ് നല്ലത്. അല്ലെങ്കില്‍ കേടാകും. ചെറുനാരങ്ങാനീരിന് പകരം വിനെഗറും വേണമെങ്കില്‍ ചേര്‍ക്കാം.
പനീര്‍ പൊതിയാന്‍ പാകത്തിന് വലിപ്പമുള്ള തുണിയായിരിക്കണം അരിയ്ക്കാന്‍ എടുക്കേണ്ടത്. പാല് ഇളക്കാന്‍ മരത്തവിയായിരിക്കും കൂടുതല്‍ നല്ലത്.
പനീര്‍ അരിച്ചെടുത്തു കിട്ടുന്ന വെള്ളം ചപ്പാത്തിമാവ് കുഴയ്ക്കാനും മറ്റും ഉപയോഗിക്കാം. ഇതില്‍ പോഷകഗുണം ധാരാളമുണ്ട്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
