Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചപ്പാത്തിക്കൊപ്പം അച്ചാറി ബെയ്ന്ഗന്
വഴുതനങ്ങ കൊണ്ട് സ്വാദുള്ള ഒരു പഞ്ചാബിവിഭവം ഉണ്ടാക്കി നോക്കൂ.

വഴുതനങ്ങ-10
സവാള-2
തക്കാളി-1
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ഗരം മസാല-1 സ്പൂണ്‍
ജീരകം-1 സ്പൂണ്‍
ചെറിയുള്ളി-2
ഉലുവ-അര സ്പൂണ്‍
കടുക്-1 സ്പൂണ്‍
പെരുഞ്ചീരകം-1 സ്പൂണ്‍
കായം-അര സ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍-അര സ്പൂണ്‍
തൈര്-അരക്കപ്പ്
മില്‍ക് ക്രീം-2 സ്പൂണ്‍
മല്ലിയില-അര കപ്പ്
ഉപ്പ്
എണ്ണ
വഴുതനങ്ങ കഴുകി ഇത് വരയുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ചാട്ട് മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി വയ്ക്കുക.
10 മിനിറ്റ് ഇങ്ങനെ വയ്ക്കണം.
പിന്നീട് ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വഴുതനങ്ങ ഇതിലിട്ട് നല്ലപോലെ വഴറ്റുക. നല്ല മൃദുവാകുന്നതു വരെ വഴറ്റണം. ഇത് മാറ്റി വയ്ക്കുക.
ഈ എണ്ണയിലേക്ക് കടുക്, ജീരകം, പെരുഞ്ചീരകം, ചെറിയ ഉള്ളി, ഉലുവ, കായപ്പൊടി എന്നിവ ചേര്‍ക്കണം. അരിഞ്ഞ സവാളയും ഇടുക. ഇത് നല്ലപോലെ വഴറ്റിയ ശേഷം തക്കാളി മുറിച്ചിടണം. തക്കാളി നല്ലപോലെ വെന്തുടഞ്ഞ ശേഷം അല്പം മുളകുപൊടി, ഗരം മസാല, മാംഗോ പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക.
ഈ കൂട്ടിലേക്ക് തൈരൊഴിക്കുക. ഇത് നല്ലപോലെ ഇളക്കി അല്പം കഴിയുമ്പോള്‍ വഴറ്റി വച്ചിരിക്കുന്ന വഴുതനങ്ങ ചേര്‍ത്ത് ഇളക്കുക. അല്പം കഴിഞ്ഞ് വാങ്ങി വച്ച് മില്‍ക് ക്രീം. മല്ലിയില എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
മേമ്പൊടി
മില്‍ക് ക്രീം കടയില്‍ വാങ്ങാന്‍ ലഭിക്കും. അല്ലെങ്കില്‍ നല്ല പാല്‍പ്പാട ഉപയോഗിച്ചാല്‍ മതി. ചപ്പാത്തിക്കും ചോറിനും പറ്റിയ കറിയാണിത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
