Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ചപ്പാത്തിക്കൊപ്പം അച്ചാറി ബെയ്ന്ഗന്‍

വഴുതനങ്ങ കൊണ്ട് സ്വാദുള്ള ഒരു പഞ്ചാബിവിഭവം ഉണ്ടാക്കി നോക്കൂ.

Achari Baingan

വഴുതനങ്ങ-10
സവാള-2
തക്കാളി-1
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ഗരം മസാല-1 സ്പൂണ്‍
ജീരകം-1 സ്പൂണ്‍
ചെറിയുള്ളി-2
ഉലുവ-അര സ്പൂണ്‍
കടുക്-1 സ്പൂണ്‍
പെരുഞ്ചീരകം-1 സ്പൂണ്‍
കായം-അര സ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍-അര സ്പൂണ്‍
തൈര്-അരക്കപ്പ്
മില്‍ക് ക്രീം-2 സ്പൂണ്‍
മല്ലിയില-അര കപ്പ്
ഉപ്പ്
എണ്ണ

വഴുതനങ്ങ കഴുകി ഇത് വരയുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ചാട്ട് മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി വയ്ക്കുക.

10 മിനിറ്റ് ഇങ്ങനെ വയ്ക്കണം.

പിന്നീട് ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വഴുതനങ്ങ ഇതിലിട്ട് നല്ലപോലെ വഴറ്റുക. നല്ല മൃദുവാകുന്നതു വരെ വഴറ്റണം. ഇത് മാറ്റി വയ്ക്കുക.

ഈ എണ്ണയിലേക്ക് കടുക്, ജീരകം, പെരുഞ്ചീരകം, ചെറിയ ഉള്ളി, ഉലുവ, കായപ്പൊടി എന്നിവ ചേര്‍ക്കണം. അരിഞ്ഞ സവാളയും ഇടുക. ഇത് നല്ലപോലെ വഴറ്റിയ ശേഷം തക്കാളി മുറിച്ചിടണം. തക്കാളി നല്ലപോലെ വെന്തുടഞ്ഞ ശേഷം അല്‍പം മുളകുപൊടി, ഗരം മസാല, മാംഗോ പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക.

ഈ കൂട്ടിലേക്ക് തൈരൊഴിക്കുക. ഇത് നല്ലപോലെ ഇളക്കി അല്‍പം കഴിയുമ്പോള്‍ വഴറ്റി വച്ചിരിക്കുന്ന വഴുതനങ്ങ ചേര്‍ത്ത് ഇളക്കുക. അല്‍പം കഴിഞ്ഞ് വാങ്ങി വച്ച് മില്‍ക് ക്രീം. മല്ലിയില എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.

മേമ്പൊടി

മില്‍ക് ക്രീം കടയില്‍ വാങ്ങാന്‍ ലഭിക്കും. അല്ലെങ്കില്‍ നല്ല പാല്‍പ്പാട ഉപയോഗിച്ചാല്‍ മതി. ചപ്പാത്തിക്കും ചോറിനും പറ്റിയ കറിയാണിത്.

[ of 5 - Users]

English Summary

Achari Baingan is a special Punjabi recipe that will satisfy your taste buds. Achari baigan literally translates to pickled eggplant or brinjal. However, Achari Baingan is not prepared using real pickles.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+