Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്വാദ്, ചില്ലി മഷ്റൂം
കൂണ് കൊണ്ട് രുചികരമായ വിഭവമുണ്ടാക്കാം. എളുപ്പത്തിലുണ്ടാക്കാവുന്ന ചില്ലി മഷ്റൂം റെസിപ്പി നോക്കൂ.

കൂണ്-500 ഗ്രാം
സവാള-2
ക്യാപ്സിക്കം-1
പച്ചമുളക്-6
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
കോണ്‍ഫ്ളോര്‍-1 സ്പൂണ്‍
വിനെഗര്‍-1 സ്പൂണ്‍
സോയാസോസ്-3 സ്പൂണ്‍
ഉപ്പ
എണ്ണ
മല്ലിയില
സെലറി
കൂണ് നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇത് നീളത്തില്‍ രണ്ടു മൂന്നു കഷ്ണങ്ങളായി മുറിയ്്ക്കണം.
സവാള നല്ലപോലെ അരയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ചേര്‍ക്കുക. അല്പം കഴിയുമ്പോള്‍ ഇതിലേക്ക് കഷ്ണങ്ങളാക്കിയ ക്യാപ്സിക്കം, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ക്കണം. ക്യാപ്സിക്കം നല്ല മൃദുവാകുന്നതു വരെ ഇളക്കുക.
ക്യാപ്സിക്കം പാകമായാല്‍ ഇതിലേക്ക് വിനെഗര്‍ ചേര്‍ക്കണം. പിന്നീട് സോയാ സോസും ചേര്‍ക്കുക.
കോണ്‍ഫ്ളോര്‍ അല്പം വെള്ളത്തില്‍ കലക്കി പാത്രത്തിലേക്ക് ഒഴിയ്ക്കുക. അല്പനേരം നല്ലപോലെ ഇളക്കിയ ശേഷം കൂണ് കഷ്ണങ്ങള്‍ ചേര്‍ക്കണം. കൂണ് വേവുന്നതു വരെ ഇളക്കിക്കൊടുക്കുക. ഗ്രേവി നല്ലപോലെ കുറുകിക്കഴിഞ്ഞ് ഉപയോഗിക്കാം.
മല്ലിയില, സെലറി എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
മേമ്പൊടി
അല്പം ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്താല്‍ ചില്ലി മഷ്റൂമിന് പുളിയ്ക്കൊപ്പം മധുരവുമുണ്ടാകും. സെലറി വേണമെങ്കില്‍ ചേര്‍ത്താല്‍ മതി.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
