Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എളുപ്പത്തില്‍ ഒരു മഷ്റൂം പുലാവ്

അരി-2 കപ്പ്
സവാള-4
കൂണ്-250 ഗ്രാം
ക്യാപ്സിക്കം-2
കോളിഫഌവര്‍-4 ചെറിയ കഷ്ണം
വെളുത്തുള്ളി-2
കുരുമുളക്-2
പച്ചമുളക്-2
ഗ്രാമ്പൂ, പട്ട, വയനയില
ഉപ്പ്
ബട്ടര്‍
മല്ലിയില
അരി കഴുകി പാകത്തിന് വെള്ളമൊഴിച്ചു വേവിച്ചെടുക്കുക.
ഒരു പാത്രത്തില്‍ നെയ്യു ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ സവാള ഇടുക. ഇതിലേക്ക് വെളുത്തുള്ളി, കുരുമുളക്, പച്ചമുളക്, ഗ്രാമ്പൂ, പട്ട, വയനയില എന്നിവ ഇടണം. ഈ കൂട്ടിലേക്ക് കൂണ് മുറിച്ചതും ബാക്കി പച്ചക്കറികളും ഉപ്പും പച്ചമുളക്, കുരുമുളക് എന്നിവ ചേര്‍ക്കണം. ഇത് അടച്ചു വച്ചു വേവിക്കുക. ഇത് വെന്തു പാകമായിക്കഴിഞ്ഞാല്‍ വേവിച്ചു വച്ചിരിക്കുന്ന ചോറിനൊപ്പം കൂട്ടിക്കലര്‍ത്താം. മല്ലിയില അരിഞ്ഞിട്ട് ഉപയോഗിക്കാം.
മേമ്പൊടി
പുലാവില്‍ ഒരു തക്കാളി മുറിച്ചിട്ടാല്‍ സ്വാദു കൂടൂം. ക്യാപ്സിക്കത്തിനും കോളിഫഌവറിനും പുറമെ ക്യാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവ ചേര്‍ത്താല്‍ മഷ്റൂം പുലാവ് കൂടുതല്‍ പോഷകസമൃദ്ധമാകും.
പൊന്നിയരി, ബിരിയാണി അരി എന്നിവയായിരിക്കും മഷ്റൂം പുലാവുണ്ടാക്കാന് നല്ലത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
