Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

എളുപ്പത്തില്‍ ഒരു മഷ്‌റൂം പുലാവ്

Mushroom Pulavu
പുലാവുണ്ടാക്കിയാല്‍ പിന്നെ കറിയും തോരനുമൊന്നും വേണമെന്നില്ല. പല തരത്തിലും ഇതുണ്ടാക്കാം. മഷ്‌റൂം പുലാവ് ഉണ്ടാക്കിനോക്കൂ.

അരി-2 കപ്പ്
സവാള-4
കൂണ്‍-250 ഗ്രാം
ക്യാപ്‌സിക്കം-2
കോളിഫഌവര്‍-4 ചെറിയ കഷ്ണം
വെളുത്തുള്ളി-2
കുരുമുളക്-2
പച്ചമുളക്-2
ഗ്രാമ്പൂ, പട്ട, വയനയില
ഉപ്പ്
ബട്ടര്‍
മല്ലിയില

അരി കഴുകി പാകത്തിന് വെള്ളമൊഴിച്ചു വേവിച്ചെടുക്കുക.

ഒരു പാത്രത്തില്‍ നെയ്യു ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ സവാള ഇടുക. ഇതിലേക്ക് വെളുത്തുള്ളി, കുരുമുളക്, പച്ചമുളക്, ഗ്രാമ്പൂ, പട്ട, വയനയില എന്നിവ ഇടണം. ഈ കൂട്ടിലേക്ക് കൂണ്‍ മുറിച്ചതും ബാക്കി പച്ചക്കറികളും ഉപ്പും പച്ചമുളക്, കുരുമുളക് എന്നിവ ചേര്‍ക്കണം. ഇത് അടച്ചു വച്ചു വേവിക്കുക. ഇത് വെന്തു പാകമായിക്കഴിഞ്ഞാല്‍ വേവിച്ചു വച്ചിരിക്കുന്ന ചോറിനൊപ്പം കൂട്ടിക്കലര്‍ത്താം. മല്ലിയില അരിഞ്ഞിട്ട് ഉപയോഗിക്കാം.

മേമ്പൊടി

പുലാവില്‍ ഒരു തക്കാളി മുറിച്ചിട്ടാല്‍ സ്വാദു കൂടൂം. ക്യാപ്‌സിക്കത്തിനും കോളിഫഌവറിനും പുറമെ ക്യാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവ ചേര്‍ത്താല്‍ മഷ്‌റൂം പുലാവ് കൂടുതല്‍ പോഷകസമൃദ്ധമാകും.

പൊന്നിയരി, ബിരിയാണി അരി എന്നിവയായിരിക്കും മഷ്‌റൂം പുലാവുണ്ടാക്കാന്‍ നല്ലത്.

[ of 5 - Users]

English Summary

Mushroom is a nutritious food. Here is the easy recipe of mushroom Pulavu,
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+