Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

എളുപ്പം, വെജിറ്റബിള്‍ സാന്റ്വിച്ച്

Sandwich
സാന്റ്വിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന, എളുപ്പം ഉണ്ടാക്കാവുന്ന ഒരു ഭക്ഷണസാധനമാണ്. എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു സാന്റ്വിച്ചിതാ,

സാന്റ്വിച്ച് ബ്രെഡ്
സവാള
ക്യാപ്‌സിക്കം
ക്യാരറ്റ്
മയോനീസ്
ഒറിഗോനോ
ടൊമാറ്റോ സോസ്

സവാള, ക്യാപ്‌സിക്കം എന്നിവ വളരെ ചെറുതാക്കി മുറിയ്ക്കുക. ഇതിലേക്ക് ക്യാരറ്റ് ഗ്രേറ്റു ചെയ്തിടണം. അല്‍പം മല്ലിയിലയും ചെറുതാക്കി മുറിച്ചിടുക. ഇവ നല്ലപോലെ കൂട്ടിച്ചേര്‍ക്കണം.

പച്ചക്കറികളുടെ കൂട്ടിലേക്ക് അല്‍പം ഒറിഗാനോ ഇടുക. ഇതിലേക്ക് അല്‍പം ടൊമാറ്റോ സോസ്, മയോനീസ് എന്നിവ ചേര്‍ക്കണം. മയോനീസ് അല്‍പം കൂടുതല്‍ ചേര്‍ക്കണം. ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കി കുഴമ്പരൂപത്തിലാക്കുക.

രണ്ടു കഷ്ണം സാന്റ്വിച്ച് ബ്രെഡ് എടുക്കുക. ഒരു കഷ്ണത്തില്‍ മുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് നല്ലപോലെ പുരട്ടുക. മറ്റേ കഷ്ണം ഇതിന് മുകളില്‍ വയ്ക്കണം.

ബ്രെഡിനെ സാന്‍്വിച്ച് ആകൃതിയില്‍ കോണായി മുറിയ്ക്കുക. സോസ് ചേര്‍ത്ത് കഴിയ്ക്കാം.

മേമ്പൊടി

വെജിറ്റബിള്‍ സാന്റ്വിച്ചില്‍ ക്യാപ്‌സിക്കം കൂടുതലും ക്യാരറ്റ് കുറവുമെടുക്കുന്നതാണ് നല്ലത്. ബ്രെഡ് അല്‍പം നെയ്യ് പുരട്ടി മൊരിച്ച ശേഷം ഇതിനുള്ളില്‍ കൂട്ടു വച്ചും സാന്റ്വിച്ച് തയ്യാറാക്കാം.

[ of 5 - Users]

English Summary

Vegetable Sandwich is an easy dish with nutritious health benefits,
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+