Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
മഷ്റൂം 65

മഷ്റൂം-6
സവാള-1
മൈദ-3 സ്പൂണ്‍
കോണ്‍ഫ്ളോര്‍-1 സ്പൂണ്‍
കുരുമുളകു പൊടി-കാല് സ്പൂണ്‍
വെളുത്തുള്ളി-ഒരു സ്പൂണ്‍(അരിഞ്ഞത്)
ടൊമാറ്റോ കെച്ചപ്പ്-1 സ്പൂണ്‍
ചൈനീസ് ചില്ലി സോസ്-1 സ്പൂണ്‍
സോയാസോസ്-അര സ്പൂണ്‍
വിനെഗര്‍-1 സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
മൈദ, കോണ്‍ഫ്ളോര്‍, കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പാകത്തിനു വെള്ളമൊഴിച്ച് കുഴുമ്പുപരുവത്തിലാക്കുക.
കൂണ് നല്ലപോലെ കഴുകി വൃത്തിയാക്കുക. നനവ് പൂര്‍ണമായും തുടച്ചു മാറ്റണം. ഇത് മാവിന്റെ കൂട്ടില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കണം.
മറ്റൊരു പാത്രത്തില്‍ ഒന്നു രണ്ടു സ്പൂണ്‍ എണ്ണയൊഴിച്ച് ഇതില്‍ സവാള, വെളുത്തുള്ളി എന്നിവയിട്ടു വഴറ്റുക. ഇതിലേക്ക് എല്ലാ സോസുകളും വിനെഗര്‍, അല്പം കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്പം വെള്ളമൊഴിച്ച് അല്പനേരം തിളപ്പിക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മഷ്റൂം ചേര്‍ത്തിളക്കാം.
മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
മേമ്പൊടി
കൂണ് ഒരിക്കലും പച്ചവെള്ളമുപയോഗിച്ചു കഴുകരുത്. ഇത് വെള്ളം വലിച്ചെടുക്കാന്‍ ഇട വരുത്തും. ചൂടുവെള്ളത്തില്‍ കൂണ് കഴുകിയെടുക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications