Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ടുണ്ടെ കബാബ്
പ്രശസ്തമായ ഒരു നോര്‍ത്തിന്ത്യന്‍ കബാബാണിത്. ലക്നൗ കബാബെന്നു വേണമെങ്കില്‍ പറയാം. നവാബുമാര്‍ക്ക് പ്രിയങ്കരമായ വിഭവം. ആട്ടിറച്ചി കൊണ്ടാണ് ഇത് ഉണ്ടാക്കുക.

മട്ടന്‍-അരക്കിലോ (മിന്‍സ് ചെയ്തത്)
മുട്ട-2
സവാള-1
കുരുമുളക്-5
ജീരകം-1 സ്പൂണ്‍
വെളുത്തുള്ളി-10
ഇഞ്ചി-1 കഷ്ണം
ചുവന്ന മുളക്-3
പച്ചമുളക്-അഞ്ച്
ഏലയ്ക്ക-4
കടല-100 ഗ്രാം
ബട്ടര്‍
ബ്രെഡ് ക്രംമ്പ്സ്
മിന്‍സ് ചെയ്ത ആട്ടിറച്ചി മൂന്നു കപ്പു വെള്ളവും ഉപ്പും ചേര്‍ത്ത് നല്ലപോലെ വേവിക്കുക. വെള്ളം മുഴുവനായും വറ്റിച്ചു കളയണം. ഇത് പിന്നീട് നല്ലപോലെ അരയ്ക്കുക.
നിലക്കടല രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്തു വയ്ക്കുക. നിലക്കടല, ബ്രഡ് ക്രംമ്പ്സ്,വെഒഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ഒരുമിച്ച് അരയ്ക്കുക. കുരുമുളക്, ജീരകം, വെളുത്തുള്ളി, ഇഞ്ചി, ചുവന്ന മുളക്, ഏലയ്ക്ക തുടങ്ങിയവ ചേര്‍ത്ത് അരയ്ക്കുക.
അരച്ച മട്ടനും രണ്ടാമത്തെ കൂട്ടും ഒരുമിച്ചു യോജിപ്പിക്കുക.
മുട്ട പൊട്ടിച്ച് നല്ലപോലെ പതപ്പിക്കുക. ഇതിലേക്ക് കൂട്ടും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. പച്ചമുളക് അരിഞ്ഞത്, സവാള നീളത്തില്‍ അരിഞ്ഞത് എന്നിവ ഇതിലേക്കു ചേര്‍ത്ത് ഇളക്കുക.
ഇവയില്‍ നിന്നും ഒരോ ചെറിയ ഉരുള വീതം എടുത്ത് കബാബിന്റെ ആകൃതിയില്‍ പരത്തുക.
ചീനച്ചട്ടിയില്‍ ബട്ടര്‍ തിളപ്പിച്ച് ഇതിലിട്ട് വറുത്തു കോരുക.
ചൂടുള്ള ടുണ്ടെ കബാബ് പുതിന ചട്നി കൂട്ടി കഴിയ്ക്കാം.
മേമ്പൊടി
നെയ്യില്‍ വറുക്കുന്നതാണ് കബാബിന് കൂടുതല്‍ രുചി നല്‍കുക. നെയ്യ് ഇഷ്ടമല്ലാത്തവര്‍ക്ക് മറ്റെന്തെങ്കിലും എണ്ണ ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
