Latest Updates
-
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം
ചപ്പാത്തിക്കൊപ്പം പനീര്‍ മസാല
പനീര്‍ ആരോഗ്യത്തിനും ചര്‍മത്തിനും പറ്റുന്ന നല്ലൊരു ഭക്ഷണമാണ്. എളുപ്പത്തില്‍ പനീര്‍ മസാല എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.

പനീര്‍-250 ഗ്രാം
സവാള-3
തക്കാളി-2
പച്ചമുളക്-5
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി-10 അല്ലി
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മല്ലിപ്പൊടി-1 സ്പൂണ്‍
കുരുമുളകുപൊടി- 1 സ്പൂണ്‍
ഇറച്ചി മസാല-1 സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
പനീര്‍ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. സവാള കനം കുറച്ച് നീളത്തില്‍ അരിയണം. തക്കാളിയും ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി പനീര്‍ അതില്‍ ചെറുതായി വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. ഇതുമാറ്റി വയ്ക്കുക.
എണ്ണയില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവയിട്ട് വഴറ്റണം. ഇതിലേക്ക് പച്ചമുളകും മസാലപ്പൊടികളും ഉപ്പും ചേര്‍ക്കണം. നല്ലപോലെ ഇളക്കി തക്കാളിയും ചേര്‍ത്ത് വഴറ്റണം. മസാല പാകമാകുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക.
വെന്ത് മസാല പനീര്‍ കഷ്ണങ്ങളില്‍ പുരണ്ടു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.
ചപ്പാത്തിക്കൊപ്പം കഴിയ്ക്കാനാണ് പനീര്‍ മസാല കൂടുതല്‍ നല്ലത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications