Latest Updates
-
ഒക്ടോബർ 12 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം -
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ!
ബ്രെഡ് പക്കോഡ
ബ്രെഡ് ഉപയോഗിച്ച് രുചികരമായ ബ്രെഡ് പക്കോഡ തയ്യാറാക്കാം. വളരെ എളുപ്പത്തില്‍.

ബ്രെഡ്
ഉരുളക്കിഴങ്ങ്
സവാള
ഇഞ്ചി
പച്ചമുളക്
കടുക്
മല്ലിയില
എണ്ണ
ഉപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞെടുക്കുക. ഇത് നല്ലപോലെ ഉടയ്ക്കണം. സവാള ചെറുതായി നാലാക്കി അരിഞ്ഞെടുക്കുക. ഇഞ്ചി, പച്ചമുളക് എന്നിവ അരിയണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക് എന്നിവയും സവാളയും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ഉപ്പും പിന്നീട് ഉരുളക്കിഴങ്ങും ചേര്‍ക്കുക. ഈ മസാലയിലേക്ക് മല്ലിയിലയും ചേര്‍ക്കണം.
ബ്രെഡ് ഒരു കഷ്ണം എടുത്ത് അതിന്റെ ബ്രൗണ്‍ നിറത്തിലുള്ള നാലു വശങ്ങളും മുറിച്ചു മാറ്റുക. ഇതിലേക്ക് വെള്ളം തളിച്ച് മൃദുവാക്കുക. മസാലക്കൂട്ടെടുത്ത് ബ്രെഡില്‍ വയ്ക്കുക. മറ്റൊരു കഷ്ണം ബ്രെഡ് ഇതേ രീതിയില്‍ അരികുകള്‍ മുറിച്ച് വെള്ളം തളിച്ച് മസാല വച്ചിരിക്കുന്നതിന്റെ മുകളില്‍ വയ്ക്കുക. മസാല പുറത്തു വരാതെ ഇരു ബ്രെഡുകളുടേയും എല്ലാ വശങ്ങളും കൂട്ടിച്ചേര്‍ത്ത് ബണ്ണിന്റെ ആകൃതിയിലാക്കുക.
ദോശക്കല് ചൂടാക്കുക. ഇതിലേക്ക് അല്പം എണ്ണ പുരട്ടുക. തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ് മസാല ഇരുവശങ്ങളും മറിച്ചിട്ട് നല്ലപോലെ ചൂടാക്കിയെടുക്കുക. വേണമെങ്കില്‍ വശങ്ങളില് അല്പം എണ്ണയൊഴിക്കാം. ബ്രെഡ് പക്കോഡ തയ്യാര്‍.
മേമ്പൊടി
ബ്രെഡ് പക്കോഡയുണ്ടാക്കാന്‍ സാന്റ് വിച്ച് ബ്രെഡാണ് കൂടുതല്‍ നല്ലത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
