Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അച്ചാറി ഗോഷ്ട് (മട്ടന്‍) ഉണ്ടാക്കി നോക്കൂ
റെസ്റ്റോറന്റുകളില്‍ കയറുമ്പോള്‍ അച്ചാറി ഗോഷ്ട് എന്ന ഒരിനം കണ്ണില്‍ പെട്ടിട്ടുണ്ടാകും. ഇത് നോര്‍ത്ത് ഇന്ത്യന്‍ മട്ടന്‍ വിഭവമാണ്. ഇതിന്റെ പാചകക്കുറിപ്പു വേണ്ടേ.

മട്ടന്‍-അരക്കിലോ(ഇടത്തരം കഷ്ണം)
സവാള-നാല് (നീളത്തില്‍ അരിഞ്ഞത്)
തക്കാളി-നാല് (ചെറുതാക്കി അരിഞ്ഞത്)
ഉണക്കമുളക്-അഞ്ച്
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി-പത്ത് അല്ലി
മുളകുപൊടി-ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു സ്പൂണ്‍
കരിഞ്ചീരകം-ഒരു സ്പൂണ്‍
പെരുഞ്ചീരകം-ഒരു സ്പൂണ്‍
ജീരകം-അര സ്പൂണ്‍
ഉലുവ-അര സ്പൂണ്‍
കടുക്- ഒരു സ്പൂണ്‍
നാരങ്ങാനീര്-രണ്ടു സ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
ചുവന്ന മുളക്, കടുക്, ഉലപു, ജീരകം, പെരുഞ്ചീരകം, കരിഞ്ചീരകം എന്നിവ വറുത്തു പൊടിക്കുക.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് എന്നിവയും ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതിലേക്ക് എല്ലാ മസാലപ്പൊടികളും ചേര്‍ക്കണം. നല്ലപോലെ ഇളക്കുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത നല്ലപോലെ ഇളക്കളണം. തക്കാളി ഉടഞ്ഞു കഴിയുമ്പോള്‍ മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കി വേവിക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം.
കറി കുറുകിക്കഴിഞ്ഞാല്‍ വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ക്കാം. ഇതിലേക്ക് മല്ലിയില അരിഞ്ഞു വച്ചിരിക്കുന്നതും ചേര്‍ക്കുക. രുചികരമായ അച്ചാറി ഗോഷ്ട് തയ്യാര്‍.
ചോറ്, ചപ്പാത്തി, അപ്പം എന്നിവയ്ക്കൊപ്പം കഴിയ്ക്കാം.
മേമ്പൊടി
കുക്കറില്‍ വേവിച്ചാല്‍ മട്ടന്‍ വേഗം വെന്തു കിട്ടും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
