Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
എരിവൂറും ആന്ധ്ര സ്റ്റൈല് ചില്ലി ചിക്കന്
ആന്ധ്ര വിഭവങ്ങള് എരിവിന് പ്രശസ്തി നേടിയവയാണ്. ഇതാ ചില്ലി ചിക്കന് ആന്ധ്ര സ്റ്റൈലില്.

ചിക്കന്- അരക്കിലോ
നാരങ്ങ നീര്- നാല് സ്പൂണ്
ഇഞ്ചി- ഒരു കഷ്ണം
വെളുത്തുള്ളി- എട്ടല്ലി
പച്ചമുളക്- പത്തെണ്ണം
തൈര്- അരക്കപ്പ്
അരി-രണ്ട് സ്പൂണ്
മൈദ- കാല്ക്കപ്പ്
എണ്ണ
മല്ലിയില
ഉപ്പ്
ചിക്കന് ഇടത്തരം കഷ്ണങ്ങളായി മുറിയ്ക്കുക. ഇതിലേക്ക് ഉപ്പും രണ്ടു സ്പൂണ് നാരങ്ങാനീരും പുരട്ടി വയ്ക്കുക.
ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ചുവന്ന മുളക്, പച്ചമുളക്, അരിപ്പൊടി എന്നിവ ചേര്ത്ത് അരയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള ചെറുനാരങ്ങാനീര് ചേര്ക്കണം. ഈ പേസ്റ്റ് തൈരിലേക്കു ചേര്ത്ത് കുഴമ്പുപരുവത്തിലാക്കണം. ഉപ്പും ചേര്ക്കുക.
ഈ മിശ്രിതം ചിക്കന് കഷ്ണങ്ങളില് പുരട്ടി രണ്ടു മണിക്കൂര് ഫ്രിഡ്ജില് വയ്ക്കുക.
ഒരു ചീനച്ചട്ടിയില് എണ്ണ ചൂടാക്കി ചിക്കന് കഷ്ണങ്ങള് മൈദയില് മുക്കി ചെറിയ തോതില് വറക്കുക. കഷ്ണങ്ങള് തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കണം. 10 മിനിറ്റോളം ഇങ്ങനെ ചെയ്യുക.
പിന്നീട് ഇത് ചീനച്ചട്ടിയില് നിന്നും പുറത്തെടുത്ത് തീരെ കുറവു വെള്ളത്തില് മുഴുവനായി വേവിച്ചെടുക്കുക. കഴിവതും രണ്ടു സ്പൂണ് വെള്ളത്തില് കൂടുതല് വേവിക്കാന് ഉപയോഗിക്കരുത്.
ചിക്കന് നല്ലപോലെ വെന്തു കഴിയുമ്പോള് ഇതിലേക്ക് മല്ലിയില തൂകി വാങ്ങി വയ്ക്കണം.
ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ചൂടോടെ ഉപയോഗിക്കാം.
മേമ്പൊടി
അല്പം സവാള ബ്രൗണ്നിറമാകുന്നതു വരെ വറുത്ത് ചിക്കനു മുകളിലിട്ടാല്
രുചി കൂടും. സവാള പെട്ടെന്ന് ബ്രൗണ് നിറമാകാന് ഇത് വറുക്കുമ്പോള്
രണ്ടുതരി പഞ്ചസാരയിട്ടാല് മതിയാകും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
