Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ചൂടോടെ ബ്രെഡ് സമോസ

Bread Samosa
വൈകീട്ടത്തെ കാപ്പിക്ക് എന്തെങ്കിലും 'കടി' വേണ്ടേ. സമോസയായാലോ, അതും ബ്രെഡ് കൊണ്ട്.

ബ്രെഡ്
ഉരുളക്കിഴങ്ങ്
ഗ്രീന്‍പീസ്
മല്ലിയില
പുതിനയില
മുളകുപൊടി
പച്ചമുളക്
ഗരം മസാല
ഉപ്പ്
എണ്ണ

ഉരുളക്കിഴങ്ങ് നല്ലപോലെ പുഴുങ്ങി തൊലി കളഞ്ഞ് ഉടയ്ക്കുക. ഇതില്‍ ഗ്രീന്‍പീസ് വേവിച്ചത്,
മല്ലിയില, പുതിനയില, മുളകുപൊടി, പച്ചമുളക്, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ കൂട്ടിയിളക്കുക.

ബ്രെഡിന്റെ ബ്രൗണ്‍ നിറത്തിലുള്ള നാലരികും മുറിച്ചു കളയണം. പിന്നീട് ബ്രെഡ് വെള്ളത്തില്‍ മുക്കി ഉടനെ വെള്ളം പിഴിഞ്ഞു കളയുക. ഇതിന്റെ നടുവില്‍ മസാല വച്ച് കോണ്‍ ആകൃതിയില്‍ മടക്കുക. അരികുകള്‍ ചേര്‍ന്നിരിക്കാന്‍ മൈദയോ കടലമാവോ നനച്ച് ഇതല്‍പം എടുത്ത്് വശങ്ങളില്‍ വച്ച് ഒട്ടിക്കാം.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. സമോസ ഓരോന്നു വീതമെടുത്ത് ഇതില്‍ വറുത്തു കോരാം. ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.

സോസോ പുതിന ചട്‌നിയോ ചേര്‍ത്ത് കഴിയ്ക്കാം.

[ of 5 - Users]

English Summary

Bread samosa doesn't require as many ingredients as the normal samosa, it is more crunchier and can be prepared as an evening snack. The stuffing may change according to choice,
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+