Latest Updates
-
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും!
മസാല ചിക്കന്‍ ഫ്രൈ

ചിക്കന്‍-1 കിലോ
സവാള-2
വെളുത്തുള്ളി-6
പച്ചമുളക്-5
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ജീരക്കകപൊടി-1 സ്പൂണ്‍
കടലമാവ്-2 കപ്പ്
നാരങ്ങാനീര്-2 സ്പൂണ്‍
ഉപ്പ്
മല്ലിയില
കറിവേപ്പില
എണ്ണ
ചിക്കന്‍ അല്പം വലിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇവ കത്തി കൊണ്ട് വരയണം. ഇതില്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ നല്ലപോലെ തേച്ചു പിടിപ്പിക്കുക. നാരങ്ങാനീരും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.
കടലമാവില്‍ പച്ചമുളക്, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില എന്നിവ തീരെ ചെറുതായി അരിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് ജീരകപ്പൊടിയും ചേര്‍ത്ത് വെള്ളമൊഴിച്ച് പേസ്റ്റു പോലെയാക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ ഇതില്‍ മുക്കി വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളിട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക.
സവാള നേര്മയായി അരിഞ്ഞ് എണ്ണയില്‍ വറുത്തെടുത്ത് ചിക്കന്‍ കഷ്ണങ്ങളില്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.
മേമ്പൊടി
ചിക്കനില്‍ മസാല പുരട്ടി അല്പസമയം ഫ്രിഡ്ജില്‍ വച്ചാല്‍ വേഗത്തില്‍ മസാല പിടിച്ചു കിട്ടും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
