For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷുമധുരം കൂട്ടാന്‍ ചക്ക പ്രഥമന്‍

|

Chakka Pradhaman
ചക്ക ധാരാളമായി ഉണ്ടാവുന്നതു കൊണ്ട് വിഷുവിന് ചക്കപ്പായസം ഉണ്ടാക്കാം. വിഷുസദ്യക്ക് ചക്കയുടെ മധുരം നല്‍കാം.

ചക്ക വരട്ടിയത്-ആവശ്യത്തിന് 200 ഗ്രാം
ശര്‍ക്കര-ആവശ്യത്തിന്
നാളികേരം-2 എണ്ണം
നെയ്യ്
തേങ്ങാക്കൊത്ത്

നാളികേരം ചിരകി അതിന്റെ ഒന്നാം പാല്‍, രണ്ടാംപാല്‍, മൂന്നാംപാല്‍ എന്നിവ എടുത്തുവയ്ക്കുക. ചക്ക വരട്ടിയത് ഉരുളിയില്‍ ഇട്ട് അത് നാളികേരത്തിന്റെ മൂന്നാംപാല്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് തിളപ്പിക്കുക. ഇത് ഒരുവിധം വറ്റുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് നെയ്യും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. നല്ല കുഴമ്പു പരുവത്തിലാകുമ്പോള്‍ ഇത് അടുപ്പില്‍ നിന്ന് വാങ്ങി ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് നാളികേരക്കൊത്ത് നെയ്യില്‍ വറുത്തു ചേര്‍ക്കാം.

ചക്ക വരട്ടിയതില്ലെങ്കിലും ചക്ക പ്രഥമനുണ്ടാക്കാം. ഇതിന് നന്നായി പഴുത്ത ചക്ക വേണം. ഇത് കുരു കളഞ്ഞ് കഷ്ണങ്ങളാക്കി അരിയണം. പിന്നീട് വേവിച്ചുടച്ച് ശര്‍ക്കര ചേര്‍ക്കണം. പിന്നീട് മുകളില്‍ പറഞ്ഞ രീതിയില്‍ നാളികേരപ്പാല്‍ ചേര്‍ത്ത് പായസം തയ്യാറാക്കാം.

മേമ്പൊടി

ചക്കയാണ് പായസത്തിന് ഉപയോഗിക്കുന്നതെങ്കില്‍ വേവിച്ച ശേഷം മിക്‌സിയില്‍ അടിക്കാം. നല്ല പേസ്റ്റായി കിട്ടും. ചക്ക പ്രഥമന്‍ ഉണ്ടാക്കുമ്പോഴും നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. ചക്ക വരട്ടിയതു കൊണ്ടാണ് പായസമെങ്കില്‍ പിന്നീട് അധികം ശര്‍ക്കര ചേര്‍ക്കേണ്ടി വരില്ല. മധുരം ഉണ്ടാകും.

മുന്‍ പേജില്‍
വിഷു സ്‌പെഷല്‍ ചക്ക അട

English summary

Vishu Recipes, Jack Fruit Recipes, Veg, Sweet, cooking, Chakka Varattiyathu, Chakka Pradhaman, Chakka Ada, വിഷു, പാചകം, റെസിപ്പി, സ്‌നാക്‌സ്, മധുരം, വെജ്, ചക്ക വരട്ടിയത്, ചക്ക അട, ചക്ക പ്രഥമന്‍

Jackfruit recipes are very popular for Vishu, because ripe Jackfruit is easily avilable on this time. Jackfruit with jaggery and coconut milk is a delicious dessert recipe.
X
Desktop Bottom Promotion