Latest Updates
-
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം
ടൊമാറ്റോ റൈസ്
ഉച്ചയൂണിന് വ്യത്യസ്തരുചി വേണമെന്നുണ്ടോ. ടുമാറ്റോ റൈസ് പരീക്ഷിച്ചു നോക്കൂ, ഉണ്ടാക്കാനും എളുപ്പം.

തക്കാളി-3
സവാള-1
ഗ്രാമ്പൂ-2
വയനയില-2
ഏലയ്ക്ക-2
പച്ചമുളക്-2
ഗരം മസാല പൗഡര്‍-1 സ്പൂണ്‍
മുളുകുപൊടി-1 സ്പൂണ്‍
നെയ്യ്-1 സ്പൂണ്‍
ഉപ്പ്
ജീരകം
മല്ലിയില
അരി കഴുകി 10 മിനിറ്റ് വെള്ളത്തിലിട്ടു വയ്ക്കുക. തക്കാളി മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ നല്ലപോലെ അരച്ചെടുക്കണം. തക്കാളി പേസ്റ്റ് കട്ടിയായിരിക്കണം.
ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കുക. ഇതിലേക്ക് ജീരകമിട്ട് പൊട്ടിക്കുക. സവാള ചേര്‍ത്ത് വഴറ്റുക. എല്ലാ മസാലകളും പാകത്തിന് ഉപ്പു ചേര്‍ത്തിളക്കണം. ഇതിലേക്ക് അരിയിട്ട് ഇളക്കുക. പിന്നീട് അരച്ചു വച്ചിരിക്കുന്ന തക്കാളിയും ചേര്‍ക്കണം.
പാകത്തിന് വെള്ളം ചേര്‍ത്ത് കുക്കറിലോ പാത്രത്തിലോ വച്ച് വേവിക്കുക.
വെന്തു കഴിഞ്ഞ ചോറില്‍ മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
ടൊമാറ്റോ റൈസിനൊപ്പം റെയ്ത്ത, അച്ചാര്‍ എന്നിവ ചേര്‍ത്ത്
കഴിയ്ക്കാം
മേമ്പൊടി
ടൊമാറ്റോ റൈസില്‍ ക്യാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവയും ചേര്‍ത്തിട്ട് വേവിക്കാം. കൂടുതല്‍ പോഷകഗുണം ലഭിക്കും. ഇതുണ്ടാക്കാന്‍ ബസ്മതി അരിയാണ് കൂടുതല്‍ നല്ലത്. വെളുത്ത അരി ഉപയോഗിച്ചും ഉണ്ടാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
