Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
പാലക്, മേത്തി പൊട്ടറ്റോ മസാല

ഇതാ ഉരുളക്കിഴങ്ങ് ചേര്‍ത്ത പാലക്, മേത്തി മസാലക്കറി.
ഉലുവയില-1 കപ്പ്
പാലക്-ഒരു ചെറിയ കെട്ട്
ഉരുളക്കിഴങ്ങ്-2
സവാള-2
തക്കാളി-1
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-7 അല്ലി
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
മല്ലിപ്പൊടി-1 സ്പൂണ്‍
കടുക്-അര സ്പൂണ്‍
ഉലുവ-അര സ്പൂണ്‍
ഉപ്പ്
എണ്ണ
പാലക് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കണം. ഉലുവയില തണ്ടില്‍ നിന്നും അടര്‍ത്തിയെടുത്തത് കഴുകിയെടുക്കുക. ഉരുളക്കിഴങ്ങ് നാലാക്കി നുറുക്കി വയ്ക്കണം.
വെളുത്തുള്ളി, ഇഞ്ചി, ഉലുവ, മസാലപ്പൊടികള്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകു പൊടിക്കുക. സവാള, പച്ചമുളക്, അരച്ചു വച്ചിരിക്കുന്ന മസാല എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. തക്കാളി അരിഞ്ഞ് ഇതിലേക്ക് ഇടുക. നല്ലപോലെ വഴറ്റിക്കഴിയുമ്പോള്‍ ഇലകളും അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഇതിലേക്കു ചേര്‍ത്തിളക്കുക.
ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം.
കറി ന്ല്ലപോലെ വെന്ത് കുറികിക്കഴിയുമ്പോള്ഡ വാങ്ങി വച്ച് ചപ്പാത്തിക്കൊപ്പം കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
