Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇരുമ്പന്‍ പുളി അച്ചാര്‍
വ്യത്യസ്ത തരം അച്ചാറുകള്‍ പരീക്ഷിക്കാന്‍ മിക്കവാറും പേര്‍ക്ക് താല്പര്യം ഏറും.

നല്ല പുളിയുള്ള അച്ചാറായാലോ. ഇരുമ്പന്‍ പുളി കൊണ്ട്. കേരളത്തില്‍ ഇത് സമൃദ്ധമായി ഉണ്ടാവുകയും ലഭിക്കുകയും ചെയ്യുന്ന ഒന്നാണ്.
ഇരുമ്പന്‍ പുളി-അരക്കിലോ
മുളകുപൊടി-5 സ്പൂണ്‍
കായം-ഒരു ചെറിയ കഷ്ണം
ഉലുവ-അര സ്പൂണ്‍
കടുക്-1 സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
എണ്ണ
ഇരുമ്പന്‍ പുളി നല്ലപോലെ കഴുകി വെള്ളം തുടച്ചെടുക്കുക. ഇത് നെടുകെ കീറണം. പുളിക്ക് വലുപ്പമുണ്ടെങ്കില്‍ നാലായി കീറാം.
കായം, ഉലുവ എന്നിവ വറുത്തു പൊടിക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് കായം, ഉലുവ, മുളകുപൊടി എന്നിവ ചേര്‍ക്കുക. മൂത്തു വരുമ്പോള്‍ വാങ്ങി ഉപ്പു പുരട്ടി വച്ചിരിക്കുന്ന ഇരുമ്പന്‍ പുളി ഇതിലേക്ക് ചേര്‍ത്തിളക്കാം.
ചൂടാറിയ ശേഷം പാത്രത്തിലാക്കി മുകളില്‍ വേണമെങ്കില്‍ അല്പം നല്ലെണ്ണ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം.
മേമ്പൊടി
ഇരുമ്പന്‍ പുളി നേരത്തെ ഉപ്പിലിട്ടു വച്ചും അച്ചാറുണ്ടാക്കാം. ഇത് പുറത്തെടുത്ത് ജലാംശം മുഴുവന്‍ കളയണമെന്നു മാത്രം. വെള്ളമുണ്ടെങ്കില്‍ അച്ചാറില്‍ എളുപ്പം പൂപ്പല്‍ വരും.
അച്ചാറുണ്ടാക്കുമ്പോള്‍ നല്ലെണ്ണ തന്നെ ഉപയോഗിക്കണം. ഇത് പ്രത്യേക രുചി നല്‍കും.
ഇരുമ്പന്‍ പുളി അച്ചാറിന് അല്പം എരിവ് കൂടുതലുണ്ടാകുന്നതാണ് നല്ലത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
