For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുമ്പന്‍ പുളി അച്ചാര്‍

|

വ്യത്യസ്ത തരം അച്ചാറുകള്‍ പരീക്ഷിക്കാന്‍ മിക്കവാറും പേര്‍ക്ക് താല്‍പര്യം ഏറും.

Irumban Puli Pickle

നല്ല പുളിയുള്ള അച്ചാറായാലോ. ഇരുമ്പന്‍ പുളി കൊണ്ട്. കേരളത്തില്‍ ഇത് സമൃദ്ധമായി ഉണ്ടാവുകയും ലഭിക്കുകയും ചെയ്യുന്ന ഒന്നാണ്.

ഇരുമ്പന്‍ പുളി-അരക്കിലോ
മുളകുപൊടി-5 സ്പൂണ്‍
കായം-ഒരു ചെറിയ കഷ്ണം
ഉലുവ-അര സ്പൂണ്‍
കടുക്-1 സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
എണ്ണ

ഇരുമ്പന്‍ പുളി നല്ലപോലെ കഴുകി വെള്ളം തുടച്ചെടുക്കുക. ഇത് നെടുകെ കീറണം. പുളിക്ക് വലുപ്പമുണ്ടെങ്കില്‍ നാലായി കീറാം.

കായം, ഉലുവ എന്നിവ വറുത്തു പൊടിക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് കായം, ഉലുവ, മുളകുപൊടി എന്നിവ ചേര്‍ക്കുക. മൂത്തു വരുമ്പോള്‍ വാങ്ങി ഉപ്പു പുരട്ടി വച്ചിരിക്കുന്ന ഇരുമ്പന്‍ പുളി ഇതിലേക്ക് ചേര്‍ത്തിളക്കാം.

ചൂടാറിയ ശേഷം പാത്രത്തിലാക്കി മുകളില്‍ വേണമെങ്കില്‍ അല്‍പം നല്ലെണ്ണ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം.

മേമ്പൊടി

ഇരുമ്പന്‍ പുളി നേരത്തെ ഉപ്പിലിട്ടു വച്ചും അച്ചാറുണ്ടാക്കാം. ഇത് പുറത്തെടുത്ത് ജലാംശം മുഴുവന്‍ കളയണമെന്നു മാത്രം. വെള്ളമുണ്ടെങ്കില്‍ അച്ചാറില്‍ എളുപ്പം പൂപ്പല്‍ വരും.

അച്ചാറുണ്ടാക്കുമ്പോള്‍ നല്ലെണ്ണ തന്നെ ഉപയോഗിക്കണം. ഇത് പ്രത്യേക രുചി നല്‍കും.

ഇരുമ്പന്‍ പുളി അച്ചാറിന് അല്‍പം എരിവ് കൂടുതലുണ്ടാകുന്നതാണ് നല്ലത്.

English summary

Recipe, Cooking, Pickle, Curry, അച്ചാര്‍, വെജ്, പാചകം, കറി,

Pickles are an important item for most of the people. Here is a variety pickle recipe,
Story first published: Tuesday, May 29, 2012, 13:06 [IST]
X
Desktop Bottom Promotion