Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
നാടന്‍ രുചിയില്‍ മട്ടന്‍ മസാല
മട്ടന്‍ മസാല തനി നാടന്‍ രീതിയില്‍ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തില്‍ പാചകം ചെയ്യാവുന്നതേയുള്ളൂ.

മട്ടന്‍-അരക്കിലോ
ഉരുളക്കിഴങ്ങ്-2
സവാള-2
ചെറിയ ഉള്ളി-4
പച്ചമുളക്-4
ഇഞ്ചി-ചെറിയ കഷ്ണം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി-8 അല്ലി (ചതച്ചത്)
മുഴുവന്‍ മല്ലി-3 സ്പൂണ്‍
ചുവന്ന മുളക് -3
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
മട്ടന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി അര ണിക്കൂര്‍ വയ്ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് സാമാന്യം വലിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. പിന്നീട് ഇത് പാകത്തിന് വെള്ളമൊഴിച്ച് പ്രഷര്‍ കുക്കറിലോ മറ്റേതെങ്കിലും പാത്രത്തിലോ വച്ച് ഒരുവിധം വേവിച്ചെടുക്കുക.
മുഴുവന്‍ മല്ലി, ചുവന്ന മുളക് എന്നിവ എണ്ണ ചേര്‍ക്കാതെ നല്ലപോലെ വറുക്കണം. ഇത് മിക്സിയില്‍ നല്ല മയത്തില്‍ അരച്ചെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവയിട്ട് നല്ലപോലെ വഴറ്റുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മസാലയിട്ട് നല്ലപോലെ ഇളക്കുക. വേവിച്ചു വച്ചിരിക്കുന്ന മട്ടന്‍ ഇതിലേക്കിട്ട് നല്ലപോലെ ഇളക്കി പാത്രം മൂടി വച്ച് നല്ലപോലെ വേവിക്കുക. മസാല ഇറച്ചിയില്പിടിച്ച് കറി കുറുകിക്കഴിഞ്ഞാല്‍ അല്പം കറിവേപ്പില കൂടി ചേര്‍ത്തിളക്കി വാങ്ങാം.
ചോറ്, ചപ്പാത്തി, പൊറോട്ട, അപ്പം തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം കഴിയ്ക്കാം.
മേമ്പൊടി
മസാലക്കൊപ്പം വേണമെങ്കില്‍ അല്പം മീറ്റ് മസാല ചേര്‍ക്കാം. എരിവ് കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് പച്ചമുളകോ ചുവന്ന മുളകോ കൂടുതല്‍ ചേര്‍ക്കുകയുമാവാം.
ഉരുളക്കിഴങ്ങ് വേണ്ടെങ്കില്‍ ഒഴിവാക്കാം
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
