
സാമ്പാര്‍ പരിപ്പ്-1 കപ്പ്
തക്കാളി-1
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
നെയ്യ്-1 സ്പൂണ്‍
പച്ചമുളക്-2
ചുവന്ന മുളക്-2
കടുക്-1 സ്പൂണ്‍
ജീരകം-1 സ്പൂണ്‍
മഞ്ഞള്‍പൊടി-അര സ്പൂണ്‍
കായം- ഒരു നുള്ള്
ഉപ്പ്
കറിവേപ്പില
മല്ലിയില
പരിപ്പ് നല്ലപോലെ കഴുകിയെടുക്കുക. ഇതിലേക്ക് രണ്ടു കപ്പ് വെള്ളം ചേര്‍ക്കുക. തക്കാളി ചെറുതായി അരിഞ്ഞത്, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കണം.
ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിക്കുക. ഇതില്‍ കടുക്, ജീരകം, ചുവന്ന മുളക് എന്നിവ പൊട്ടിക്കണം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ, കറിവേപ്പില എന്നിവ ചേര്‍ത്ത് അല്‍പനേരം ഇളക്കണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പും കായപ്പൊടിയും ചേര്‍ക്കണം. നല്ലപോലെ ഇളക്കി കറി കുറുകിക്കഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
മേമ്പൊടി
പരിപ്പ് അല്‍പസമയം വെള്ളത്തിലിട്ടു വച്ചാല്‍ പെട്ടെന്ന് വെന്തു കിട്ടും. ചെറുപയര്‍ പരിപ്പ് ഉപയോഗിച്ചും ദാല്‍ തഡ്ക തയ്യാറാക്കാം.













