Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചെറുപയര്‍ പരിപ്പ് ഹല്‍വ
ഹല്‍വ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളൊരു ഭക്ഷണസാധനമാണ്. അല്പം വ്യത്യസ്തമായ ചെറുപയര്‍ പരിപ്പ് ഹല്‍വ പരീക്ഷിച്ചു നോക്കൂ.

ചെറുപയര്‍ പരിപ്പ്-3 കപ്പ്
പഞ്ചസാര-2 കപ്പ്
പാല്-1 കപ്പ്
നെയ്യ്-1 കപ്പ്
കശുവണ്ടിപ്പരിപ്പ്-100 ഗ്രാം
ഏലയ്ക്കാ പൊടിച്ചത്-കാല് സ്പൂണ്‍
ചെറുപയര്‍ പരിപ്പ് കഴുകി വറുത്ത് വെള്ളത്തില്‍ വേവിക്കുക. പാലും പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ഇത് തിളച്ചു വരുമ്പോള്‍ പരിപ്പ് ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇടയ്ക്കിടെ നെയ്യും ചേര്‍ക്കുക. ഈ മിശ്രിതം ഒരുവിധം കുറുകിക്കഴിയുമ്പോള്‍ ഇതിലേക്ക് ഏലയ്ക്കാ പൊടിച്ചതു ചേര്‍ക്കാം. ഇത് ഹല്‍വാ പാകത്തില്‍ കട്ടിയായാല്‍ അല്പം നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.
കശുവണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്ത് ഇതിനു മുകളില്‍ ഇടാം. ഒരു സ്പൂണ്‍ കൊണ്ട് പതുക്കെ അമര്‍ത്തുക. തണുത്തു കഴിഞ്ഞാല്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
