For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളി, മധുരം, പുളിസാദം

|

തമിഴ്‌നാട്ടിലെ രുചി പിടിച്ച മലയാളികളുണ്ട്. ധാരാളം സാദങ്ങളാണ് തമിഴ്‌നാട്ടിലെ ഭക്ഷണത്തിന്റെ ഒരു പ്രത്യേകത. ഇതാ പുളിസാദം പരീക്ഷിച്ചു നോക്കൂ. ഒരു ദിവസം ഉച്ചയൂണിന് ചോറും കറിയുമെന്ന ക്രമം മാറ്റുകയുമാകാം.

Pulisadam

പച്ചരി അല്ലെങ്കില്‍ പൊന്നിയരി-അര കിലോ
ശര്‍ക്കര വെല്ലം-2
വാളന്‍ പുളി-ചെറുനാരങ്ങാവലുപ്പത്തില്‍
ഉഴുന്നുപരിപ്പ്-4 സ്പൂണ്‍
കടുക്-1 സ്പൂണ്‍
കടലപ്പരിപ്പ്-1 സ്പൂണ്‍
കായപ്പൊടി-അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
ചുവന്ന മുളക്-3
പച്ച മുളക്-3
ഉപ്പ്
കറിവേപ്പില
നല്ലെണ്ണ

അരി നല്ലപോലെ കഴുകി പാകത്തിന് വേവിച്ചെടുക്കുക. പുളി ഒരു കപ്പു വെള്ളത്തില്‍ പിഴിഞ്ഞെടുക്കണം. ഈ പുളിവെള്ളത്തില്‍ ശര്‍ക്കര, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അടുപ്പില്‍ വച്ച് കുറുക്കിയെടുക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് കടുകി, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, വറ്റല്‍ മുളക്, പച്ചമുളക്, കായപ്പൊടി, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇതിലേക്ക് കുറുക്കി വച്ചിരിക്കുന്ന പുളിവെള്ളം ഒഴിച്ച് ഇളക്കണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് നല്ലപോലെ ഇളക്കി വറ്റിച്ചെടുക്കണം.

മേമ്പൊടി

ശര്‍ക്കര, പുളി എന്നിവ അധികമാകാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ മധുരവും പുളിയും കൂടും.

English summary

Recipe, Veg, Pulisadham, Cooking, പാചകം, റെസിപ്പി, വെജ്, പുളിസാദം,

Pulisadam is a famous Tamilnadu recipe, try this tasty recipe,
Story first published: Thursday, May 3, 2012, 13:11 [IST]
X
Desktop Bottom Promotion