For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് കോളിഫ്ളവര്‍ മഞ്ചൂരിയന്‍

|

ചൈനീസ് ഭക്ഷണങ്ങള്‍ സോസിന്റെ സ്വാദു കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്നതവയാണ്. ഇതാ ചൈനീസ് രീതിയില്‍ ഒരു കോളിഫ്ളവര്‍ മഞ്ചൂരിയന്‍ മഞ്ചൂരിയന്‍ റെസിപ്പി

Chinese Cauliflower Manchurian

കോളിഫ്ളവര്‍ -1
പാല്‍-2 സ്പൂണ്‍
മൈദ-3 സ്പൂണ്‍
കോണ്‍ഫ്‌ളോര്‍-2 സ്പൂണ്‍
മുളകുപൊടി-2 സ്പൂണ്‍
ബ്രെഡ് സ്ലൈസ്
ഉപ്പ്
എണ്ണ

സോസിന്

സവാള-5
പച്ചമുളക്്-6
വെളുത്തുള്ളി-4
സോയാസോസ്-3 സ്പൂണ്‍
സ്വീറ്റ് ആന്റ് സോര്‍ സോസ്-1 സ്പൂണ്‍
കോണ്‍ഫ്‌ളോര്‍-2 സ്പൂണ്‍
പഞ്ചസാര-1 സ്പൂണ്‍
ഉപ്പ്

കോളിഫ്ളവര്‍ നല്ലപോലെ കഴുകിയെടുക്കുക. ഇത് കഷ്ണങ്ങളാക്കി എടുക്കുക. പിന്നീട് ഇത് ഗ്രേറ്റ് ചെയ്യുക.

മൈദ, കോണ്‍ഫ്‌ളോര്‍, മുളകുപൊടി, ഉപ്പ്, പാല്‍ എന്നിവ ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി ഇതിലേക്ക് ഗ്രേറ്റ് ചെയ്ത കോളിഫഌവര്‍ കഷ്ണങ്ങള്‍ ഇടുക. നല്ലപോലെ മിക്‌സ് ചെയ്ത് ചെറിയ ഉരുളകളാക്കി ബ്രെഡ് സ്‌ക്രമ്പ്‌സില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക.

സോസുണ്ടാക്കാന്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇടുക. ഇത് ബ്രൗണ്‍ നിറമാകുന്നതു വഴറ്റിയെടുക്കുക.

ഇതിലേക്ക് സോസുകള്‍ ചേര്‍ക്കുക. കോണ്‍ഫ്‌ളോര്‍ അരക്കപ്പ് വെള്ളത്തില്‍ കലക്കി ഒഴിയ്ക്കുക. സോസ് തയ്യാറായിക്കഴിഞ്ഞാല്‍ ഇതിലേക്ക് പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ക്കാം. സെലറി, മല്ലിയില എന്നിവ കൊണ്ട് അലങ്കരിക്കാം. കഴിയ്ക്കുന്നതിന് അല്‍പം മുന്‍പായി ഇതിലേക്ക് കോളിഫഌവര്‍ മഞ്ചൂരിയന്‍ ചേര്‍ക്കാം.

മേമ്പൊടി

ബ്രഡ് സ്‌ക്രംമ്പ്‌സിന് പകരം റസ്‌ക് പൊടിയും ഉപയോഗിക്കാം. മധുരം വേണ്ടെന്നുള്ളവര്‍ പഞ്ചസാര ചേര്‍ക്കേണ്ടതില്ല.

English summary

Chinese Cauliflower Manchurian, Recipe, Cooking, Snacks, Veg, ചൈനീസ് കോളിഫഌവര്‍ മഞ്ചൂരിയന്‍, പാചകം, വെജ്, സ്‌നാക്‌സ്, റെസിപ്പി

Chinese dishes are mouth watering, here is a recipe of Chinese Cauliflower Manchurian,
Story first published: Friday, April 27, 2012, 15:41 [IST]
X
Desktop Bottom Promotion