For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എക്‌സ്പ്രസ് വേഗത്തില്‍ വെജിറ്റബിള്‍ പുലാവ്

|

ചോറുണ്ടാക്കി, കഷ്ണങ്ങള്‍ അരിഞ്ഞ്, നാളികേരം ഉടച്ച് ചിരകി, അരച്ച്, കറിയുണ്ടാക്കി...ബാച്ചിലേഴ്‌സിനിതൊന്നും ചിലപ്പോള്‍ ചിന്തിക്കാനാവില്ല. ഇവര്‍ക്ക് എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു ഭക്ഷണമാണ് പുലാവ്. ഒരു വെടിക്കു രണ്ടു പക്ഷി എന്നു പറയുംപോലെ ചോറും പച്ചക്കറികളും ഒരുമിച്ച്. അധികം മെനക്കെടുകയും വേണ്ട. ആരോഗ്യത്തിനാണെങ്കില്‍ നല്ലതും.

Veg Pulao

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പുലാവ് റെസിപ്പി നോക്കൂ,

അരി-1 കപ്പ്
വെള്ളം-2 കപ്പ്
സവാള-2
ക്യാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, കോളിഫഌര്‍- ചെറുതാക്കി അരിഞ്ഞത്
ഗ്രീന്‍പീസ്
മുളകുപൊടി-അര സ്പൂണ്‍
പച്ചമുളക്-1
ഏലയ്ക്ക-2
കറുവാപ്പട്ട-1 കഷ്ണം
ഗ്രാമ്പൂ-2
വെളുത്തുള്ളി-2
ഇഞ്ചി-ചെറിയ കഷ്ണം
എണ്ണ
ഉപ്പ്
മല്ലിയില

അരി കഴുകി അര മണിക്കൂര്‍ മുന്‍പ് വെള്ളത്തിലിട്ടു വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക എന്നിവ ഇടുക. നല്ലപോലെ ഇളക്കിയ ശേഷം പച്ചക്കറികളും ഇടുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ അരിയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിക്കുക. വെന്ത ശേഷം മല്ലിയില അരിഞ്ഞു ചേര്‍ക്കാം.

ഇതിലേക്ക് വേണമെങ്കില്‍ നെയ്യില്‍ വറുത്ത കശുവണ്ടിപ്പരിച്ച്, മുന്തിരി എന്നിവ ചേര്‍ക്കാം.

മേമ്പൊടി

പുലാവിന് ബിരിയാണി അരിയോ പെട്ടെന്ന് വേവുന്ന വെളുത്ത അരിയോ വേണം ഉപയോഗിക്കാന്‍. വേണമെങ്കില്‍ അരി ആദ്യം വേവിച്ച് പിന്നീട് പച്ചക്കറികള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ വേവിച്ചു കഴിഞ്ഞ് ചേര്‍ക്കുകയും ചെയ്യാം.

English summary

Cooking, Vegetable Pulao, Recipe, Rice, Bachelor, പാചകം, വെജ്, പുലാവ്, റെസിപ്പി, പച്ചക്കറി,

If you are a bachelor, living on your own and missing your mom's cooking like anything, don't worry.Here's how you can make mouth-watering as well as stomach-filling delicious pulao,
Story first published: Wednesday, April 25, 2012, 12:33 [IST]
X
Desktop Bottom Promotion