For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറുക്കു കാളന്‍

|

Kurukku Kalan
കുറുക്കു കാളനില്ലാതെ എന്തു വിഷു. ഇത് ഉണ്ടാക്കി നോക്കൂ.

ചേന-1 കപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത്)
നേന്ത്രക്കായ-1 കപ്പ് (നാലാക്കി നുറുക്കിയത്)
തൈര്-അരക്കപ്പ്
നാളികേരം-1 മുറി(ചിരകിയത്)
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
കുരുമുളകു പൊടി-1 സ്പൂണ്‍
ജീരകം-1 സ്പൂണ്‍
ഉപ്പ്
കറിവേപ്പില
കൊല്ലമുളക്
വെളിച്ചെണ്ണ
കടുക്
ഉലുവ

ചേനയും കായയും ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് വേവിക്കുക. ഇതിലേക്ക് തൈരൊഴിക്ക് വറ്റിച്ചെടുക്കുക.

നാളികേരം, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് അല്‍പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഈ കൂട്ട് വേവിച്ച പച്ചക്കറികളിലൊഴിച്ച് നല്ലപോലെ ഇളക്കി കുറുക്കിയെടുക്കുക. കൂടുതല്‍ നേരം വേവരുത്.

വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുപ, കൊല്ലമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടണം.

മേമ്പൊടി

കുറുക്കുകാളന്‍ ഉണ്ടാക്കാന്‍ കല്‍ച്ചട്ടിയാണ് കൂടുതല്‍ നല്ലത്. തലേന്നുണ്ടാക്കിയ കുറുക്കുകാളന് രുചി കൂടും. കാളന് ഉപയോഗിക്കുന്ന തൈരിന് ഇടത്തരം പുളിയേ പാടൂ. വെള്ളം അധികം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

English summary

Vishu,Cooking, Recipe, Veg, Kurukku kalan, Curry, പാചകം, കറി, വെജ്. കുറുക്കു കാളന്‍ റെസിപ്പി, വിഷു,

Kururkku Kalan is a special Curry in Kerala. This is preparing with yam and raw banana,
Story first published: Friday, April 13, 2012, 14:49 [IST]
X
Desktop Bottom Promotion