For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാടന്‍കോഴി റോസ്റ്റ് തയ്യാറാക്കൂ

നാടന്‍കോഴി റോസ്റ്റ് തയ്യാറാക്കൂ

By Staff
|

1.നാടന്‍കോഴി-800 ഗ്രാം

2.മുളകുപൊടി-25 ഗ്രാം

3.മല്ലിപ്പൊടി-30ഗ്രാം

4.മഞ്ഞള്‍പ്പൊടി-5 ഗ്രാം

5.വിനാഗിരി-20 മില്ലി

6.ഇഞ്ചി (അരച്ചെടുത്തത്)-10ഗ്രാം

7.വെളുത്തുള്ളി (അരച്ചെടുത്തത്)-10ഗ്രാം

8.ഇഞ്ചി, സവാള, വെളുത്തുള്ളി ഇവ അരിഞ്ഞത്-15ഗ്രാം

9.പച്ചമുളക് നെടുകെ പിളര്‍ന്നത്-10ഗ്രാം

10.സവാള അരിഞ്ഞത്-100 ഗ്രാം

11.തക്കാളി നുറുക്കിയത്-40 ഗ്രാം

12.ഗരംമസാല-10ഗ്രാം

13. ഉരുളക്കിഴങ്ങ് -100 ഗ്രാം

14.കറിവേപ്പില- 3 തണ്ട്

15.വെളിച്ചെണ്ണ -75 മില്ലി

16.ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

കോഴി വൃത്തിയാക്കി 12 കഷ്ണങ്ങളാക്കുക. 2-6 വരെയുള്ള ചേരുവകള്‍ യോജിപ്പിച്ച് കഷ്ണങ്ങളില്‍ പുരട്ടി വയ്ക്കുക. ഇറച്ചി കഷ്ണങ്ങള്‍ വെളിച്ചെണ്ണയില്‍ വറുത്ത് കോരുക.

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉപ്പും മുളകുപൊടിയും ചേര്‍ത്ത വെള്ളത്തില്‍ പകുതി വിേവിച്ചു വയ്ക്കണം. ഇറച്ചി വഴറ്റി ബാക്കി വന്ന വെളിച്ചെണ്ണയില്‍ കറിവേപ്പില, സവാള അരിഞ്ഞത്, പച്ചമുളക്, അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റണം. സവാള മൂത്ത് വരുമ്പോള്‍ തക്കാളിയും ചേര്‍ത്ത് വഴറ്റുക.

chicken

ചട്ടിയില്‍ (മണ്‍ചട്ടി ആയാല്‍ നന്ന്) ഇറച്ചി, ഉരുളക്കിഴങ്ങ്, സവാള ഇവ ഒന്നിനു മീതെ ഒന്നായി വിളമ്പുക. ഗരം മസാല പൊടി മീതെ വിതറിയിട്ട് ആവി ഒട്ടും പുറത്തു പോകാത്ത വിധം അടയ്ക്കുക. എരിയുന്ന കനലിനു മീതെ ഇറച്ചിപ്പാത്രം 25 മിനിറ്റ് വച്ച് പാകം ചെയ്യുക. വാങ്ങി കഷ്ണങ്ങള്‍ പൊടിഞ്ഞുപോകാതെ ഇളക്കിയെടുക്കുക.

മേമ്പൊടി

കറി ചൂടോടെ ഉപയോഗിക്കുന്നത് കൂടുതല്‍ രുചികരമായിരിക്കും.

[ of 5 - Users]
X
Desktop Bottom Promotion