For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ 65 വീട്ടില്‍ പാചകം ചെയ്യൂ

|

Chicken 65
ഹോട്ടലുകളില്‍ പോയി പലപ്പോഴും പലരും വാങ്ങിക്കഴിക്കാറുള്ള വിഭവമാണ് ചിക്കന്‍ 65. ഈ പേരിനു പിന്നിലൊരു കഥയുണ്ട്. 1965ലാണ് പ്രമുഖ ഹോട്ടലായിരുന്ന ബുഹാരി ഈ വിഭവം ആദ്യമായി ഉണ്ടാക്കിയത്. ഇതുകൊണ്ടാണ് 65 എന്ന പേരില്‍ ഇത് അറിയപ്പെടുന്നതും. ഇതിനോടനുബന്ധിച്ച് മറ്റു കഥകളും നിലവിലുണ്ട്.

ചിക്കന്‍ 65 നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ
മുട്ട-1
അരിപ്പൊടി, മൈദ, കോണ്‍ഫ്‌ളോര്‍-2 സ്പൂണ്‍
മുളകുപൊടി-2 സ്പൂണ്‍
ഗ്രാമ്പൂ-2
കറുവാപ്പട്ട
ഏലയ്ക്ക-2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍
പച്ചമുളക്-5
തൈര്-2 കപ്പ്
നാരങ്ങാനീര്
ഉപ്പ്
എണ്ണ
മല്ലിയില
സവാള വറുത്തത് (അലങ്കാരത്തിന്)

മുട്ട, ധാന്യ, മസാലപ്പൊടികളെല്ലാം കൂട്ടി യോജിപ്പിക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, എലയ്ക്ക എന്നിവ പൊടിച്ചതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് ഇത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഈ ചിക്കന്‍ കഷ്ണങ്ങള്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരിയെടുക്കണം.

മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് പച്ചമുളക്, തൈര് എന്നിവയും ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്ത് ഇളക്കുക. ഇത് ചിക്കനില്‍ നല്ലപോലെ ചേര്‍ന്നു കഴിയുമ്പോള്‍ വാങ്ങി മല്ലിയിലയും വറുത്തു വച്ചിരിക്കുന്ന സവാളയും ചേര്‍ത്ത് അലങ്കരിക്കാം.


മേമ്പൊടി

ഹോട്ടലുകളില്‍ നിന്നു വാങ്ങുന്ന ചിക്കന്‍ 65 ചുവന്ന നിറത്തിലിരിക്കും. ഈ നിറം വേണമെന്നുള്ളവര്‍ക്ക് റെഡ് ഫുഡ് കളര്‍ അല്‍പം ഇറച്ചിയില്‍ പുരട്ടി വയ്ക്കാം.

English summary

Chicken 65, Recipe, Cooking, Non Veg, ചിക്കന്‍ 65, പാചകം, റെസിപ്പി, നോണ്‍ വെജ്,

how to make easy chicken 65 recipe, read on.
X
Desktop Bottom Promotion