Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗർഭാവസ്ഥയിലെ മഞ്ഞ ഡിസ്ചാർജിനെ ഭയക്കേണ്ടതുണ്ടോ?
ഗർഭകാലത്തുണ്ടാകുന്ന ഓരോ മാറ്റങ്ങളിലും നിങ്ങൾക്ക് ആശങ്കയുണ്ടാകും .ഈ സമയത്തെ ഓരോ മാറ്റവും നിങ്ങൾ സൂക്ഷമായി നിരീക്ഷിക്കുന്നുമുണ്ടാകും.യോനിയിലെ ഡിസ്ചാർജ് അത്തരത്തിൽ ഒന്നാണ്.സാധാരണ ഗതിയിൽ യോനിയിലെ ഡിസ്ചാർജ് നിങ്ങൾക്ക് യാതൊരു അസ്വഭാവികതയും ഉണ്ടാക്കാറില്ല.കാരണം ഇത് ആർത്തവചക്രത്തിന്റെ ഭാഗമായി നിങ്ങൾ പതിവായി കാണുന്നവയാണ്.ഗർഭവസ്ഥയുടെ തുടക്കത്തിൽ കൂടുതലായി ഡിസ്ചാർജ് കാണപ്പെട്ടേക്കാം.ഗർഭിണിയായിരിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ അളവ് ഉയരുകയും യോനിയിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് മുൻപത്തേക്കാൾ കൂടുതൽ ഡിസ്ചാർജ് ഉണ്ടാകുന്നതായി കാണാം. എന്നാൽ ഇത് വെള്ളനിറത്തിലുള്ളതും മണമില്ലാത്തതുമായിരിക്കും.

ഇത് ഒരു ക്‌ളാസിക് ഗർഭകാല ലക്ഷണമായതിനാൽ പേടിക്കേണ്ട കാര്യമില്ല. അപ്പോൾ മഞ്ഞ ഡിസ്‌ചാർജോ? അതിനെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക. ഗർഭകാലത്ത് മഞ്ഞ ഡിസ്ചാർജ് സാധാരണമാണോ? എന്ന് ചോദിച്ചാൽ ചിലപ്പോൾ അതെ, ചിലപ്പോൾ അല്ല എന്നാണ് ഉത്തരം. സാധാരണഗതിയിൽ ഗർഭകാലത്തു മഞ്ഞ ഡിസ്ചാർജ് ഉണ്ടാകുന്നതിനെ ഭയക്കേണ്ടതില്ല.എന്നാൽ ഇതിന് വേദനയോ, മണമോ ,ചൊറിച്ചിലോ ഉണ്ടെങ്കിൽ അണുബാധ ഉണ്ടായി എന്ന് മനസിലാക്കണം. മൂന്നാമത്തെ ത്രിമാസത്തിൽ മഞ്ഞ ഡിസ്ചാർജ് ശ്രദ്ധയിൽപ്പെട്ടാൽ,നിങ്ങളുടെ കുഞ്ഞിന് സംരക്ഷണം നൽകുന്ന അമ്നിയോട്ടിക് ദ്രാവകത്തിന് ലീക്ക് ഉണ്ട് എന്ന് മനസിലാക്കുക.ഇതും മഞ്ഞ ഡിസ്ചാർജിനു മറ്റൊരു കാരണമാണ്.

ഈ രണ്ടു സാഹചര്യത്തിലും ഡോക്ടറെ സമീപിച്ചു പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.നിങ്ങളുടെ മഞ്ഞ ഡിസ്‌ചാര്ജും മൂത്രവും പരിശോധിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.ഇത് സങ്കീർണതകൾ ലഘൂകരിച്ചു അമ്മയെയും ഗർഭസ്ഥശിശുവിനെയും സുരക്ഷിതമാക്കും.ഗർഭകാലത്തെ ഡിസ്ചാർജുകളെപ്പറ്റിയും അതിന്റെ കരണങ്ങളെക്കുറിച്ചുമറിയാൻ തുടർന്ന് വായിക്കുക.
യീസ്റ്റ് അണുബാധ
യോനിയിലെ യീസ്റ്റ് അണുബാധ ( വൾവോവജിനൽ കാൻഡിഡിയസിസ്അല്ലെങ്കിൽ വജൈനൽ കാൻഡിഡിയസിസ്) സ്ത്രീകളിൽ വളരെ സാധാരണമാണ്. ഗർഭകാലത്തു ഹോർമോൺ വ്യതിയാനം ഉണ്ടാകുന്നതിനാൽ ഇത് വളരെ സ്വാഭാവികവുമാണ്.ഗൈനക്കോളജിക്കൽ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി നിങ്ങളുടെ ശരീരത്തിൽ സ്വാഭാവികമായും ഒരു നിശ്ചിത അളവിൽ യീസ്റ്റ് ഫംഗസുകൾ വളരാറുണ്ട്. എന്നാൽ ഇത് അധികമാകുമ്പോൾ, അത് യീസ്റ്റ് അണുബാധയ്ക്ക് കാരണമാകുന്നു.
നിങ്ങൾ വളരെയധികം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഈസ്റ്റ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ആന്റി ബയോട്ടിക്കുകൾ അപകടകാരികളായ ബാക്ടീരിയയെ നശിപ്പിക്കുന്നതിനൊപ്പം ഉപകാരികളായവയെക്കൂടി നശിപ്പിക്കുന്നു.ഇത് യോനിയിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തകിടം മരിക്കുന്നു. നിങ്ങൾക്ക് നേരത്തെ ഈസ്റ്റ് അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.

യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങൾ
യോനിയിൽ ചൊറിച്ചിൽ, തടിച്ചു ചുവക്കുക,വീക്കം , മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും, ചീസ് പോലെ വെള്ള അല്ലെങ്കിൽ ചെറിയ മഞ്ഞ നിറത്തിലെ ഡിസ്ചാർജ് എന്നിവയാണ് ഈസ്റ്റ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ.
യീസ്റ്റ് അണുബാധ ഗർഭധാരണത്തെ ബാധിക്കുമോ?
യീസ്റ്റ് അണുബാധ ഗർഭിണിക്ക് അധികം സങ്കീർണതകൾ ഉണ്ടാക്കാറില്ല.എന്നാൽ വളരെയേറെ അസ്വസ്ഥതയും വേദനയും ഉണ്ടാക്കും.അതിനാൽ സുരക്ഷയ്ക്കായി വജൈനൽ ക്രീമുകളോ, ഡിഫ്ലുകാൻ (ഫ്ലൂക്കോണസോൾ) പോലുള്ള ചെറിയ അളവിലെ ആന്റി ഫംഗൽ മരുന്നുകളോ,സപ്പോസിറ്ററികളോ ഉപയോഗിക്കുക.അമിത അളവിലുള്ള ആന്റി ഫംഗൽ മരുന്നുകൾ നിങ്ങളുടെ കുഞ്ഞിന് ജനന വൈകല്യങ്ങൾ ഉണ്ടാക്കും. അതിനാൽ വിദഗ്ദ്ധരുടെ നിർദ്ദേശത്തിൽ മാത്രം മരുന്നുകൾ ഉപയോഗിക്കുക.

ബാക്ടിരീയല്‍ വജൈനോസിസ്
ബാക്ടിരീയല്‍ വജൈനോസിസ് വളരെ സാധാരണയായി കാണുന്ന ഒരു അണുബാധയാണ്.ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പലർക്കും കാണപ്പെടുന്ന ഒരു അവസ്ഥയാണിത്.പലപ്പോഴും ഇതിന് ലക്ഷണങ്ങൾ പോലും ഉണ്ടാകാറില്ല.ബാക്ടീരിയയുടെ അമിതവളർച്ചയാണ് ഇതിന് കാരണം. ഇത് ചിലപ്പോൾ ഗർഭകാലത്ത് മഞ്ഞ നിറത്തിലുള്ള ഡിസ്ചാർജിന് കാരണമായേക്കാം.
ബാക്ടിരീയല്‍ വജൈനോസിസ്‌ന്റെ ലക്ഷണങ്ങൾ
ബാക്ടിരീയല്‍ വജൈനോസിസ്/ BV ക്ക് പലപ്പോഴും യാതൊരു ലക്ഷണങ്ങളും ഉണ്ടാകാറില്ല.നിങ്ങൾക്ക് ലക്ഷണങ്ങളുണ്ടെങ്കിൽ, അവ താഴെപ്പറയുന്നവയായിരിക്കും. ചൊറിച്ചിൽ, നേർത്ത വെള്ള/ മഞ്ഞ അല്ലെങ്കിൽ ചാരനിറത്തിലുള്ള ഡിസ്ചാർജ്, ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാകുന്ന ദുർഗന്ധം,മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും, ഇത്തരം ലക്ഷണങ്ങൾ ബാക്ടീരിയ വജൈനോസിസ്‌ന്റെതാകാം.

ബാക്ടിരീയല്‍ വജൈനോസിസ് ഗർഭധാരണത്തെ ബാധിക്കുമോ?
ബാക്ടിരീയല്‍ വജൈനോസിസ് ,കുഞ്ഞിന് ഭാരം കുറവ്, പ്രസവാനന്തര എൻഡോമെട്രിസിസ് (പ്രസവത്തിനു ശേഷം ഗർഭാശയ പാളിയിലെ വശങ്ങളിൽ അസ്വസ്ഥ )എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗർഭാവസ്ഥയിൽ യോനിയിൽ നിന്നുള്ള ഡിസ്ചാർജ് വളരെ സാധാരണമാണ്.എന്നാൽ ഗർഭാവസ്ഥയിൽ ദുർഗന്ധം അല്ലെങ്കിൽ മഞ്ഞ ഡിസ്ചാർജ് ഉൾപ്പെടെയുള്ള ചില തരം ഡിസ്ചാർജ് അണുബാധയുടെ ലക്ഷണമാകാം.അതിനാൽ കൃത്യസമയത്തു ചികിത്സിക്കുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്.



Click it and Unblock the Notifications

