Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
World Breastfeeding Week 2024: സ്ഥിരമായി മുലയൂട്ടുന്നവരിലെ പ്രസവാനന്തര വിഷാദം കുറയുന്നു
World Breastfeeding Week 2024: ലോകമുലയൂട്ടല്‍ വാരത്തോട് അനുബന്ധിച്ച് പല വിധത്തിലുള്ള ഗുണങ്ങള്‍ മുലയൂട്ടുന്നവരില്‍ ഉണ്ടാവുന്നുണ്ട്. ശാരീരികപരമായും മാനസികപരമായും പല വിധത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഇതെല്ലാം ഗുണങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നതും. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ മുലയൂട്ടലിലൂടെ ഉണ്ടാവുന്നു. മുലയൂട്ടുന്ന സ്ത്രീക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്ത്രീകളുടെ മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
ലോകമുലയൂട്ടല്‍ വാരത്തോട് അനുബന്ധിച്ച് പലപ്പോഴും പ്രസവാനന്തര വിഷാദം എപ്രകാരം നിങ്ങളെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. ലോകമുലയൂട്ടല്‍ വാരത്തോട് അനുബന്ധിച്ച് പ്രസവാനന്തര വിഷാദത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും മുലയൂട്ടല്‍ ഇതിനെ തടയിടുന്നതിന് എപ്രകാരം സഹായിക്കുന്നു എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം.

ആരോഗ്യ ഗുണങ്ങള്‍
കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിലൂടെ അത് അമ്മക്കും കുഞ്ഞിനും നിരവധി ഗുണങ്ങള്‍ നല്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിനും ആരോഗ്യകരമായ വളര്‍ച്ചക്കും വികാസത്തിനും എല്ലാ പോഷകങ്ങളും ലഭിക്കാന്‍ മുലപ്പാല്‍ നല്ലതാണ്. ഇത് നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ ശരീരത്തില്‍ ആവശ്യമായ ആന്റിബോഡികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ആസ്ത്മ, അലര്‍ജി, ചെവിയിലെ അണുബാധകള്‍ എന്നിവയെല്ലാം തന്നെ മുലപ്പാല്‍ കുടിക്കുന്നതിലൂടെ നിങ്ങളുടെ കുഞ്ഞിന് ലഭിക്കുന്നു.
അമ്മയ്ക്കുള്ള ഗുണങ്ങള്‍
നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും മുലയൂട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം എന്നിവ വരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. മാത്രമല്ല ശക്തമായ വൈകാരിക ബന്ധം നിങ്ങളുടെ അമ്മയുടേയും കുഞ്ഞിന്റേയും ഇടയില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല സുരക്ഷിതത്വ ബോധം കുഞ്ഞിലുണ്ടാവുന്നു എന്നതാണ് സത്യം. പ്രസവ ശേഷം ഗര്‍ഭാശയത്തിനെ ചുരുങ്ങുന്നതിന് സഹായിക്കുന്നു മുലയൂട്ടല്‍. കൂടാതെ പ്രസവ ശേഷം രക്തസ്രാവം കുറക്കുന്നതിനും സഹായിക്കുന്നു.
എന്താണ് പ്രസവാനന്തര വിഷാദം?
എന്താണ് പ്രസവാനന്തര വിഷാദം എന്നത് എല്ലാവര്ക്കും അറിയാം. രണ്ട് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷം ആണ് പ്രസവ ശേഷം സ്ത്രീകളില്‍ വിഷാദരോഗം കാണപ്പെടുന്നത്. ഇതിനെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് എന്നാണ് പറയുന്നത്. പലപ്പോഴും അങ്ങേയറ്റം മോശമായ ഒരു മാനസികാവസ്ഥയാണ് ഉണ്ടാവുന്നത്. അങ്ങേയറ്റം ദു:ഖം തോന്നുക, എപ്പോഴും കരയുക, തീവ്രമായ ഉത്കണ്ഠ, അമ്മക്ക് കുഞ്ഞിനോട് അടുപ്പമില്ലായ്മ എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്.
മുലയൂട്ടല്‍ പ്രസവാനന്തര വിഷാദത്തിനുള്ള സാധ്യത കുറയ്ക്കുമോ?
മുലയൂട്ടുന്നത് വിഷാദ രോഗത്തിനുള്ള സാധ്യത കുറക്കുമോ എന്നത് ഇന്ന് പഠനങ്ങളില്‍ ഇന്നും നടന്ന് കൊണ്ടിരിക്കുന്ന ഒന്നാണ്. 2012-ല്‍ ദി ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സൈക്യാട്രി ഇന്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, സ്ഥിരമായി മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് പ്രസവാനന്തര വിഷാദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. പ്രസവത്തിന് മുന്‍പുള്ള സമയം സ്ത്രീകളുടെ ആരോഗ്യാവസ്ഥ എപ്രകാരമായിരുന്നു, അതുപോലെ തന്നെയായിരുന്നു പ്രസവത്തിന് ശേഷവും ആക്റ്റീവ് ആയി മുലയൂട്ടുന്ന സ്ത്രീകളില്‍ ഉണ്ടാവുന്നത്.
ഹോര്‍മോണ്‍ മാറ്റങ്ങള്‍
ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും ഓക്സിടോസിന്റെ ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ വിശ്രമത്തെ പ്രോത്സാഹിപ്പിക്കുകയും സമ്മര്‍ദ്ദത്തെ കുറക്കുകയും ചെയ്യുന്നു. അത് കൂടാതെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പാല് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന പ്രോലാക്റ്റിനും ഇതിന് സഹായിക്കുന്നു. മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലേക്ക് ഏറ്റവും മികച്ചതാണ് ആക്റ്റീവ് ആയി പാല് കൊടുക്കുന്നത് വഴി സാധിക്കുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നു.
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് സഹായിക്കുന്നു സ്ഥിരമായുള്ള പാലൂട്ടല്‍. പ്രസവ ശേഷമുള്ള തന്റെ ശരീരത്തെ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും അതില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സ്ഥിരമായുള്ള പാലൂട്ടല്‍ സഹായിക്കുന്നു. കൂടാതെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications