Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
World Breastfeeding Week 2023: മുലപ്പാല് നല്കുന്നവരെങ്കില് ഒഴിവാക്കണം ഇതെല്ലാം
ലോക മുലയൂട്ടല് വാരത്തിന് തുടക്കമായി, മുലയൂട്ടലിന്റെ പ്രസക്തിയും പ്രാധാന്യവും എല്ലാം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഈ ദിനങ്ങള് ആചരിക്കപ്പെടുന്നത്. മുലപ്പാല് നല്കുന്ന അമ്മമാര് അവരുടെ ഭക്ഷണത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും സമീകൃതാഹാരം എന്നത് അമ്മമാര് നിര്ബന്ധമായും ശീലമാക്കേണ്ടതാണ്. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരാണ് ഇത്തരം കാര്യങ്ങളില് കൂടുതല് ശ്രദ്ധിക്കേണ്ടത്. മുലയൂട്ടുന്ന സ്ത്രീകള് കഴിക്കുന്ന ഭക്ഷണമാണ് എപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്.
എന്നാല് കഴിക്കുന്ന ഭക്ഷണങ്ങളില് നാം ഒഴിവാക്കേണ്ടതായ ചില ഭക്ഷണങ്ങള് ഉണ്ട്. അവ ഏതൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. മുലയൂട്ടുന്ന അമ്മമാര് എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. എന്നാല് കഴിക്കുന്ന ഭക്ഷണം കൃത്യമാണെങ്കില് അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. മുലപ്പാല് നല്കുന്ന അമ്മമാര് കഴിക്കുന്ന ഭക്ഷണം അല്പം ശ്രദ്ധിക്കേണ്ടതാണ് എന്ന കാര്യത്തില് സംശയം വേണ്ട. എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

അസംസ്കൃത പച്ചക്കറികള്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് ശ്രദ്ധിക്കുന്നവര് പ്രത്യേകിച്ച് മുലപ്പാല് നല്കുന്ന അമ്മമാര് ഒഴിവാക്കേണ്ട ഭക്ഷണങ്ങളില് ചിലതുണ്ട്. കാബേജ്, കോളിഫ്ളവര്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികള് കഴിക്കുന്നത് അമ്മക്ക് ഗ്യാസ് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് ചെറിയ അസ്വസ്ഥതകള് ഉണ്ടാക്കുന്നു. അത് മാത്രമല്ല അമ്മയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാധ്യതയും ഈ ഭക്ഷണങ്ങള് നല്കുന്നു.
കാപ്പി
കാപ്പി കുടിക്കുന്നത് പലര്ക്കും താല്പ്പര്യമുള്ള ഒന്നാണ്. എന്നാല് ഇത് നിങ്ങളുടെ ആരോഗ്യത്തിന് പാര്ശ്വഫലങ്ങള് ഉണ്ടാക്കുന്നതാണ് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. കാപ്പി സാധാരണ കഴിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങള് ഇല്ലെങ്കിലും ഇതിന്റെ അളവ് കുറക്കുന്നത് നല്ലതാണ്. കാപ്പിയില് കഫീന്റെ അളവ് കൂടുന്നതാണ് മുലപ്പാല് നല്കുന്ന അമ്മമാരെ വെട്ടിലാക്കുന്നത്. കാപ്പി കുടിക്കുന്നത് പലപ്പോഴും കുഞ്ഞിന്റെ ശരീരത്തിലേക്കും കഫീന് എത്തുന്നതിലേക്ക് എത്തിക്കുന്നു. ഇത് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള് കുഞ്ഞിനുണ്ടാക്കുന്നു.

ഉയര്ന്ന മെര്ക്കുറി മത്സ്യം
മെര്ക്കുറി കൂടുതല് അടങ്ങിയ മത്സ്യം കഴിക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം. ട്യൂണ, അയല, ചില വലിയ മത്സ്യങ്ങള് എന്നിവയെല്ലാം തന്നെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മുലപ്പാല് നല്കുന്ന അമ്മമാര് കൂടുതല് കഴിക്കുന്നവരെങ്കില് മെര്ക്കുറിയുടെ അംശം കുഞ്ഞിലേക്കും എത്തുന്നതിന് കാരണമാകുന്നു. ഇത് കുഞ്ഞിന്റെ നാഡിവ്യവസ്ഥയെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് മുലയൂട്ടുന്ന അമ്മമാര് അല്പം ശ്രദ്ധിക്കണം.
പെപ്പര്മിന്റ്
പെപ്പര്മിന്റ് കഴിക്കുന്നവര് അല്പം ശ്രദ്ധിക്കണം. കാരണം ഇത്തരക്കാര് മുലപ്പാല് നല്കുമ്പോള് അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ മുലപ്പാലിന്റെ ഉത്പാദനം കുറക്കുന്നതിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകള് ശ്രദ്ധിച്ചില്ലെങ്കില് അത് കുഞ്ഞിനേയും ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം പെപ്പര്മിന്റ് അടങ്ങിയ പാനീയങ്ങള് കുടിക്കുന്നതിന്.

മദ്യപിക്കുന്നവര്
ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും മദ്യപിക്കുന്നവരാണ്. എന്നാല് മുലയൂട്ടുന്ന അമ്മമാര് പരമാവധി മദ്യപിക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തോടൊപ്പം തന്നെ കുഞ്ഞിന്റെ ആരോഗ്യത്തേയും പ്രതിസന്ധിയില് ആക്കുന്നു. പലപ്പോഴും മദ്യപാനം മൂലമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകള് വഴി ഇത് കുഞ്ഞിന് നിങ്ങളുടെ പാല് ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. മാത്രമല്ല, മദ്യപാനം കുഞ്ഞിന്റെ പാല് ഉപഭോഗം 20 മുതല് 23% വരെ കുറയ്ക്കുകയും കുഞ്ഞിന് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications

