Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
മെറ്റേണിറ്റി ലീവിന് ശേഷം ജോലിയിലേക്ക് പ്രവേശിക്കുന്നവര്‍ അറിയാന്‍
പ്രസവ ശേഷം പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിലേക്ക് പ്രവേശിക്കുന്ന അമ്മമാര്‍ക്ക് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് തന്നെയായിരിക്കും. പലപ്പോഴും കുഞ്ഞിനെ വിട്ടു നില്ക്കുന്നതും അമ്മയുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും സമ്മര്‍ദ്ദവും ഉത്കണ്ഠയും എല്ലാം പലപ്പോഴും അവരെ കൂടുതല്‍ വലക്കുന്നു. കുഞ്ഞുണ്ടായ ശേഷം ജോലിയിലേക്ക് തിരികെ മടങ്ങുക എന്നത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. പലപ്പോഴും അമ്മയെന്ന ഉത്തരവാദിത്വത്തോടെ പ്രൊഫഷണല്‍ ഉത്തരവാദിത്വങ്ങള്‍ കൂടി പൂര്‍ത്തിയാക്കുക എന്നത് വളരെയധികം ശ്രദ്ധ വേണം.
പലപ്പോഴും അമ്മയെന്ന പുതിയ റോളും ജോലിയും ബാലന്‍സ് ചെയ്ത് കൊണ്ട് പോവുക എന്നത് മാത്രമേ ആകെ ചെയ്യാവുന്ന കാര്യമുള്ളൂ. അതിനായി കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോവുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക
എപ്പോഴും ഏത് കാര്യവും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതിന് ശേഷം മുന്നോട്ട് പോവുക. ജോലിയുടെ സമയം, കുഞ്ഞിനെ പരിപാലിക്കുന്ന സമയം, പാല് കൊടുക്കേണ്ടത് മീറ്റിംഗുകള്‍ എന്നിവയെല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവുക. അതില്‍ നിങ്ങളുടെ ബോസുമായി സംസാരിച്ച് കുറച്ച് ദിവസത്തേക്ക് ചെറിയ ചില അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. ഈ തയ്യാറെടുപ്പ് സമ്മര്‍ദ്ദം കുറയ്ക്കാനും ജോലി സുഗമമാക്കുന്നതിനും സഹായിക്കുന്നു.
പിന്തുണ തേടുക
കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ഏതൊരു ഘട്ടത്തിലും സഹായം ചോദിക്കാന്‍ മടിക്കരുത്. ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉള്ളത് നിങ്ങളുടെ ഓഫീസ് ജോലിയിലും കുഞ്ഞിനെ നോക്കുന്നതിലും പിന്തുണ അനിവാര്യമുണ്ടെങ്കില് ചോദിക്കേണ്ടതാണ്. കുഞ്ഞിനെ നോക്കാനാണെങ്കിലും ജോലിയുടെ കാര്യത്തിലും ആവശ്യമെങ്കില്‍ പിന്തുണ ചോദിക്കാന്‍ മടിക്കേണ്ടതില്ല. അത് കൂടുതല്‍ സൗകര്യപ്രദമാക്കുന്നു.
സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുക
സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സ്വയം ശ്രദ്ധിക്കുന്നത് അത്യന്താപേക്ഷിതമാണ്. നിങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, നിങ്ങള്‍ക്കായി അല്പം സമയം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് ശ്രദ്ധിക്കണം. ജോലിയിലും വീട്ടിലും ഊര്‍ജസ്വലതയും ശ്രദ്ധയും നിലനിര്‍ത്താന്‍ സ്വയം പരിചരണം നിങ്ങളെ സഹായിക്കുന്നു.
യാഥാര്‍ത്ഥ്യബോധത്തോടെ മുന്നോട്ട് പോവുക
യാഥാര്‍ത്ഥ്യ ബോധത്തോടെ മുന്നോട്ട് പോവുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ജോലിയും മാതൃത്വവും സന്തുലിതമാക്കുന്നത് ക്രമാനുഗതമായ പ്രക്രിയയാണെന്ന് ആദ്യം മനസ്സിലാക്കുക. അതിനായി ക്ഷമയോടെയിരിക്കുക, അനാവശ്യ സമ്മര്‍ദ്ദമില്ലാതെ പുതിയ ദിനചര്യയുമായി പൊരുത്തപ്പെടാന്‍ സമയം കണ്ടെത്തുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം.
തുറന്ന് ആശയവിനിമയം നടത്തുക
നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചും ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ചും ബോസുമായി തുറന്ന ആശയവിനിമയം നിലനിര്‍ത്തുക. നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് സുതാര്യത പുലര്‍ത്തുന്നത് ജോലിസ്ഥലത്ത് ധാരണയും സഹകരണവും വളര്‍ത്തിയെടുക്കും. ഇതെല്ലാം കുഞ്ഞിന്റേയും അമ്മയുടേയും ക്ഷേമത്തിന് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു.
ഒരു ദിനചര്യ സൃഷ്ടിക്കുക
ഒരു ദൈനംദിന ദിനചര്യ സ്ഥാപിക്കുന്നത് നിങ്ങളുടെ ജോലിയും മാതൃത്വവും എളുപ്പമാക്കാന്‍ സഹായിക്കുന്നു. അതിനായി സ്ഥിരമായ ഒരു ഷെഡ്യൂള്‍ സമയം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ജോലിയുടെ പ്രതിബദ്ധതകളും കുടുംബ ആവശ്യങ്ങളും കാര്യക്ഷമമായി നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. ആദ്യത്തെ കാര്യം എല്ലാ കാര്യവും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിന് സമയം കണ്ടെത്തുക എന്നത് തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
