Latest Updates
-
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ!
കുഞ്ഞിന് കടയില്‍ നിന്നുള്ള ബിസ്ക്കറ്റ് നല്കുമ്പോള് ഒരല്പം കരുതല്‍
ബിസ്കറ്റ് വളരെ ജനകീയമായ ഒരു ലഘുഭക്ഷണമാണ്. ചായയ്ക്കൊപ്പം ബിസ്കറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്ത ആരാണ് ഉള്ളത്. മുതിര്‍ന്നവരെപ്പോലെ തന്നെ കുഞ്ഞുങ്ങള്‍ക്കും ബിസ്കറ്റ് വളരെ പ്രീയമാണ്. വ്യത്യസ്ത രുചിയിലും നിറത്തിലും ആകൃതിയിലും ലഭിക്കുന്ന ബിസ്കറ്റുകള്‍ കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കുമെന്നതില്‍ അതിശയമില്ല.
ബിസ്കറ്റ് വളരെ രുചിയേറിയത് ആണെങ്കിലും കുഞ്ഞുങ്ങള്‍ക്ക് വേണ്ട യാതൊരു പോഷകങ്ങളും ഇതിലില്ല എന്നതാണ് വസ്തുത. കാരണം ബിസ്കറ്റില്‍ ചേര്‍ക്കുന്ന ചേരുവകള്‍ ഒന്നും തന്നെ ആരോഗ്യകരമല്ല. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ബിസ്കറ്റ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ബിസ്കറ്റിലെ ചേരുവകള്‍ എന്തെല്ലാമെന്നും അവ എങ്ങനെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ചുവടെ കൊടുക്കുന്നു.

സംസ്കരിച്ച ഗോതമ്പു മാവ്
ബിസ്കറ്റിന്റ പ്രധാന ഘടകം സംസ്കരിച്ച ഗോതമ്പു മാവ് അല്ലെങ്കില്‍ മൈദ ആണ്. പല ഘട്ടങ്ങളില്‍ പ്രോസസ്സ് ചെയ്തു വരുന്ന മാവില്‍ പോഷക ഘടകങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. കൂടാതെ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും ചെയ്യും. അമിതമായി ബിസ്കറ്റ് ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും.
കുഞ്ഞുങ്ങളുടെ ദഹന വ്യവസ്ഥ പൂര്‍ണ്ണമായും വികസിച്ചിട്ടുണ്ടാകില്ല. കൂടാതെ മൈദ ദഹിക്കാന്‍ കൂടുതല്‍ സമയവും എടുക്കും. അതിനാല്‍ കഴിവതും കുഞ്ഞുങ്ങള്‍ക്ക് മൈദ പോലുള്ളവ കൊണ്ട് ഉണ്ടാക്കിയ ബിസ്കറ്റുകള്‍ കൊടുക്കാതിരിക്കുക. ഇത് ആരോഗ്യപ്രശ്നങ്ങളെ തടസ്സം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു.
ട്രാന്‍സ് ഫാറ്റ് അടങ്ങിയിരിക്കുന്നു
സംസ്കരിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് പ്രത്യേക ആകൃതിയും, മണവും, ദൃഡതയും ലഭിക്കാനായി ചേര്‍ക്കുന്ന കൊഴുപ്പുകള്‍ ആണ് ട്രാന്‍സ് ഫാറ്റുകള്‍. ഇവ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുകയും പോഷകങ്ങളെ നഷ്ടമാക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ നല്ലതും ചീത്തയുമായ കൊളസ്ട്രോളിന്റെ തുലനത ഇവ നഷ്ടപ്പെടുത്തുന്നു. കൂടാതെ കാഴ്ച പ്രശ്നങ്ങള്‍, നാഡി രോഗങ്ങള്‍, അലര്‍ജി, പ്രമേഹം, അമിത വണ്ണം തുടങ്ങി ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ ട്രാന്‍സ് ഫാറ്റ് ഉണ്ടാക്കുന്നു.
എന്നാല്‍ പല ബിസ്ക്കറ്റുകളിലും ട്രാന്‍സ് ഫാറ്റ് ഇല്ല എന്ന് കവറില്‍ എഴുതിയിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായും ശരിയല്ല. ചെറിയ അളവില്‍ എങ്കിലും ട്രാന്‍സ് ഫാറ്റ് സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കാറുണ്ട്. ഇവയുടെ ചെറിയ അളവ് പോലും ശരീരത്തിന് ഹാനികരമാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക് ഇത്തരം അവസ്ഥകള്‍ പെട്ടെന്ന് ബാധിക്കുന്നു.

പോഷക ഗുണങ്ങള്‍ ഒട്ടും തന്നെയില്ല
നാം കടയില്‍ നിന്നും വാങ്ങുന്ന ബിസ്കറ്റില്‍ പോഷകങ്ങള്‍ ഒട്ടും തന്നെയില്ല. സംസ്കരിച്ച മാവും അനാരോഗ്യകരമായ കൊഴുപ്പും, സോഡിയം, പൊട്ടാസ്യം തുടങ്ങിയ കൃത്രിമ വസ്തുക്കളും ചേര്‍ത്താണ് ബിസ്കറ്റ് തയ്യാറാക്കുന്നത്. ഇത് കുഞ്ഞുങ്ങളുടെ വിശപ്പ് ശമിപ്പിക്കുമെങ്കിലും യാതൊരു പോഷകവും കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കുന്നില്ല.
ബിസ്കറ്റ് മാത്രമല്ല മറ്റ് മധുരപലഹാരങ്ങള്‍, ചോക്കലേറ്റ്, കേക്ക്, മധുര പാനീയങ്ങള്‍ എന്നിവയുടെ കാര്യവും ഇത് തന്നെയാണ്. ഇവ ശരീരത്തില്‍ കുറച്ച് ഊര്‍ജ്ജം മാത്രമേ നല്‍കുന്നുള്ളൂ. അതിനാല്‍ ഇവയെ എംപ്റ്റി കാലറി ഭക്ഷണങ്ങള്‍ എന്ന് പറയുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതിരിക്കുക.
പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കുന്നു
സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളില്‍ എല്ലാം അവ കേടുകൂടാതെ ദീര്‍ഘനാള്‍ ഇരിക്കുന്നതിനായി പല തരത്തിലുള്ള പ്രിസര്‍വേറ്റീവുകളും രാസവസ്തുക്കളും ചേര്‍ക്കുന്നു. ഇവ നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. ബിസ്കറ്റില്‍ കേടാവാതിരിക്കാനായി ബിഹെച്എ, ബിഹെച്റ്റി കെമിക്കലുകള്‍ ചേര്‍ക്കാറുണ്ട്. ഇവയെല്ലാം ഗുരുതര രോഗാവസ്ഥ ഉണ്ടാക്കാന്‍ കഴിവുള്ള മാരക വസ്തുക്കളാണ്. കൂടാതെ ബിസ്കറ്റ് ബേക്ക് ചെയ്യുമ്പോള്‍ ബേക്കിങ് സോഡ പോലുള്ള വസ്തുക്കളും ഉപയോഗിക്കുന്നു.
ഇവ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വയറിനു പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ബിസ്കറ്റിലേക്കുള്ള ചേരുവകള്‍ കുഴയ്ക്കുമ്പോള്‍ വെള്ളവും മറ്റ് കൊഴുപ്പുകളും ശരിയായി യോജിക്കാനായി ഗ്ലീസറോള് മോണോസ്റ്റീറേറ്റ് പോലുള്ളവ ചേര്‍ക്കുന്നു. ഇവ ദഹന വ്യവസ്ഥയിലെ ബാക്റ്റീരിയകളെ ബാധിക്കുകയും കുഞ്ഞുങ്ങള്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ ബിസ്കറ്റിന് ഗന്ധം നല്‍കുന്നതിന് പല ഫ്ലേവറുകളും ഉപയോഗിക്കുന്നു. ഇവയും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്.
മലബന്ധം ഉണ്ടാക്കുന്നു
ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ ഒന്നും തന്നെ ബിസ്കറ്റില്‍ ഇല്ല. അതിനാല്‍ ഇവ കുഞ്ഞുങ്ങളില്‍ മലബന്ധം ഉണ്ടാക്കും. കൂടാതെ ഛര്‍ദ്ദി, മലത്തില്‍ രക്തം എന്നിവയ്ക്കും കാരണമാകുന്നു. ഇത് കൂടാതെ കുഞ്ഞിന് അസ്വസ്ഥതകള്‍ വര്ദ്ധിക്കുന്നതിനുമാണ് പലപ്പോഴും ഇത്തരം ബിസ്ക്കറ്റുകള്‍ കാരണമാകുന്നു.



Click it and Unblock the Notifications