Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
1-9 മാസം വരെയുള്ള ക്ഷീണവും അസ്വസ്ഥതയും അകറ്റാന്‍ ശീലമാക്കേണ്ട ജ്യൂസ്
ആരോഗ്യകരമായ ഗര്‍ഭകാലമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ മാസം മുതല്‍ തന്നെ തുടങ്ങുന്ന ഛര്‍ദ്ദിയും അസ്വസ്ഥതകളും പലരേയും അലട്ടുന്നു. ചിലരില്‍ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഗര്‍ഭകാലം ആസ്വദിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ. ആത്യന്തികമായി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. അതിനോടൊപ്പം തന്നെ ഭക്ഷണത്തിന്റേയും കുടിക്കുന്ന വെള്ളത്തിന്റേയും കാര്യത്തില്‍ അല്പം ശ്രദ്ധ ചെലുത്തുകയും വേണം.
എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധ വേണം. എന്തൊക്കെ പാനീയങ്ങള്‍ ശീലമാക്കണം എന്നത് ശ്രദ്ധിക്കണം. കഴിക്കേണ്ട ഭക്ഷണങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പലരും കുടിക്കേണ്ട പാനീയങ്ങളില്‍ നിന്നും അശ്രദ്ധരാവുന്നു. എന്നാല്‍ ഇനി ഗര്‍ഭകാലം ആരോഗ്യകരമാക്കുന്നതിന് വേണ്ടി എന്തൊക്കെ ജ്യൂസുകള്‍ ശീലമാക്കണം എന്നും അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

തക്കാളി ജ്യൂസ്
തക്കാളി ജ്യൂസ് ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ്. എന്നാല്‍ ഇത് ഗര്‍ഭകാലത്തും അനുയോജ്യമായ ഒന്നാണ് എന്നതാണ് സത്യം. ഇത് കാത്സ്യത്തിന്റെ വര്‍ദ്ധനവിനും കുട്ടികളില്‍ ഓര്‍മ്മശക്തിക്കും പഠനമികവിനും സഹഹഹായിക്കുന്നു. വെജിറ്റബിള്‍ സൂപ്പിലും മറ്റും തക്കാളി ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. കൂടാതെ ഇതിലുള്ള ആന്റി ഓക്സിഡന്റ് മെറ്റബോളിസത്തിന് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു.
ഓറഞ്ച് ജ്യൂസ്
ആരോഗ്യത്തിന് ഒന്നും നോക്കാതെ ഉപയോഗിക്കാവുന്നതാണ് ഓറഞ്ച് ജ്യൂസ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഓറഞ്ച് ജ്യൂസ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഗര്‍ഭകാല പ്രമേഹം ഉള്ളവര്‍ ഓറഞ്ച് ജ്യൂസ് കുടിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്രയധികം ആരോഗ്യം നല്കുന്ന ഒന്ന് ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

ക്രാന്‍ബെറി ജ്യൂസ്
ഗര്‍ഭാവസ്ഥയില്‍ ഗുണം ചെയ്യുന്ന മറ്റൊരു ജ്യൂസ് മധുരമില്ലാത്ത ക്രാന്‍ബെറി ജ്യൂസ് ആണ്. ഇത് നിങ്ങളുടെ മൂത്രാശയ അണുബാധയെ ചെറുക്കുന്നതിന് സഹായിക്കുന്നു. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സാധാരണയായി ഉണ്ടാവുന്ന ഒന്നാണ് മൂത്രാശയ അണുബാധ. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ക്രാന്‍ബെറി ജ്യൂസ് ഉപയോഗിക്കാം. ഇത് നിങ്ങളുടെ വേദനക്കും അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്. പല ഗര്‍ഭകാല സങ്കീര്ണതകളേയും ചെറുക്കുകയും ചെയ്യുന്നു.
മാതളനാരങ്ങ ജ്യൂസ്
നിര്‍ബന്ധമായും ഗര്‍ഭിണികള്‍ക്ക് ഗുണം ചെയ്യുന്ന ഒന്നായത് കൊണ്ട് തന്നെ മാതളനാരങ്ങ ജ്യൂസ് ഒരിക്കലും ഒഴിവാക്കരുത്. ഇത് നിങ്ങളുടെ അസ്വസ്ഥതകളെ പൂര്‍ണമായും പ്രതിരോധിക്കുന്നു. മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ പ്ലാസന്റല്‍ ടിഷ്യൂകളിലേക്കുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും അത് വഴി പ്ലാസന്റയുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല ആന്റി ഓക്സിഡന്റിന്റെ കലവറയാണ് മാതള നാരങ്ങ. ഇത് നാഡി വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ വരെ സഹായിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്
പലര്‍ക്കും അത്ര ഇഷ്ടമല്ലാത്ത ഒന്നാണ് ബീറ്റ്റൂട്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പക്ഷേ അമൃതിന്റെ ഗുണമാണ് നല്‍കുന്നത്. ഗര്‍ഭകാലത്തുണ്ടാവുന്ന വിളര്‍ച്ച പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട് ജ്യൂസ്. ഭക്ഷണത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിച്ചോ അയേണ്‍ സപ്ലിമെന്റുകള്‍ കഴിച്ചോ അനീമിയ തടയാമെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ഇതിലെല്ലാം മികച്ച ഫലങ്ങള്‍ നല്കുന്നു.
നാരങ്ങ ജ്യൂസ്
സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു ജ്യൂസ് ആണ് നാരങ്ങ ജ്യൂസ്. ഇതിലുള്ള ആന്റി ഓക്സിഡന്റുകളുടെ ഉയര്‍ന്ന അളവ് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിറ്റാമിന്‍ സിയുടെ മുഴുവന്‍ ഗുണത്തേയും ആഗിരണം ചെയ്യുന്നതിന് നാരങ്ങ ജ്യൂസ് സഹായിക്കുന്നു. ഇത് വളരുന്ന കുഞ്ഞിനും ഗുണങ്ങള്‍ നല്കുന്നു. കുഞ്ഞിന്റെ ടിഷ്യൂകളും പേശികളും വളരുന്നതിനും ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുന്ന അയേണ്‍ ആഗിരണം ചെയ്യുന്നതിനും നാരങ്ങ ജ്യൂസ് സഹായിക്കുന്നു.

കാരറ്റ് ജ്യൂസ്
ഗര്‍ഭകാലത്ത് കുടിക്കാന്‍ പറ്റിയ മറ്റൊരു മികച്ച ജ്യൂസാണ് കാരറ്റ് ജ്യൂസ്. വിറ്റാമിന്‍ എ, സി, ബി 6, കെ, തയാമിന്‍ തുടങ്ങിയ വിറ്റാമിനുകളുടെ കലവറയാണ് കാരറ്റ്. ഇ.കോളി, സ്ട്രെപ്റ്റോകോക്കി തുടങ്ങിയ വിവിധ ബാക്ടീരിയ മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ക്യാരറ്റ് ജ്യൂസ് ശീലമാക്കാവുന്നതാണ്. എന്നാല്‍ എന്തും ശീലമാക്കുന്നത് പ്രത്യേകിച്ച് ഗര്ഭകാലത്തെങ്കില് ഡോക്ടറുടെ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കണം.



Click it and Unblock the Notifications
