Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുഞ്ഞിന്റെ വളര്‍ച്ചക്കുറവ് വയറ് കുറയാന്‍ കാരണം, ഏത് ആഴ്ചയില്‍ വയറ് വലുതാവുന്നു?
ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ പല സ്ത്രീകളും അവരുടെ വയറിനെക്കുറിച്ചും വയറിന്റെ വലിപ്പത്തെ കുറിച്ചും ആണ് ചിന്തിക്കുന്നത്. പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പല സ്ത്രീകളിലും ഉണ്ടാവുന്ന ആശങ്കയാണ് എപ്പോള്‍ മുതലാണ് വയറ് കാണപ്പെടുന്നത് എന്ന കാര്യം. നിങ്ങളുടെ ആദ്യത്തെ ഗര്‍ഭമാണെങ്കിലും രണ്ടാമത്തെ ഗര്‍ഭമാണെങ്കിലും അമ്മമാര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്നതാണ് വയറ് എപ്പോള്‍ വലുതാവുന്നു എന്നത്. എന്നാല്‍ ഏത് ആഴ്ചയിലാണ് വയറ് കാണപ്പെടുന്നത്, ഓരോ ആഴ്ചയിലും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

ഗര്‍ഭധാരണം വിജയകരമായി ആരോഗ്യകരമായി മുന്നേറുന്നു എന്നതിന്റെ ലക്ഷണം തന്നെയാണ് എപ്പോഴും വലുതായിക്കൊണ്ടിരിക്കുന്ന വയറ്. എന്നാല്‍ ഇത് ആഴ്ചയിലാണ് നിങ്ങളില്‍ കാണപ്പെടുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ഇരട്ടക്കുട്ടികളാണോ അതോ ഒരു കുട്ടിയാണോ എന്ന കാര്യമെല്ലാം തന്നെ വയറ് നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ വയറിന്റെ വലിപ്പം തുടക്കത്തിലേ കൂടുതലാണെങ്കില്‍ അത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. അതിന് വേണ്ടി നിങ്ങളെ സഹായിക്കുന്നതാണ് ഈ ലേഖനം. കൂടുതല്‍ അറിയാന്‍ വായിക്കൂ.
ഗര്‍ഭകാലം തുടക്കത്തില്‍

ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ പലപ്പോഴും പലരിലും കാണപ്പെടുന്ന ആശങ്കയാണ് എപ്പോഴാണ് വയറ് വലുതായി തുടങ്ങുന്നത് എന്ന കാര്യം. എന്നാല്‍ നിങ്ങളുടെ ഗര്‍ഭധാരണം എത്ര ആഴ്ച പിന്നിട്ടു അല്ലെങ്കില്‍ ഏത് ട്രൈമസ്റ്ററില്‍ ആണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് വയറിന്റെ വലുപ്പവും കാണപ്പെടുന്നത്. നല്ലൊരു ശതമാനം സ്ത്രീകളിലും അവരുടെ രണ്ടാമത്തെ ട്രൈമസ്റ്ററിലേക്ക് കടക്കുന്ന അവസ്ഥയില്‍ ആണ് വയറ് കാണപ്പെടുന്നത്. എന്നാല്‍ മൂന്നാമത്തെ ട്രൈമസ്റ്ററില്‍ വയറ് നല്ലതുപോലെ വികസിക്കുന്നു. എന്നാല്‍ എപ്പോഴൊക്കെയാണ് വയറിന്റെ വികാസം നമുക്ക് മനസ്സിലാവുന്നത് എന്ന് നോക്കാം.
വയറ് വീര്‍ക്കുന്നത്
ആര്‍ത്തവ സമയത്ത് ചില സ്ത്രീകളില്‍ വയറ് വലുതായി വീര്‍ത്ത പോലെ അനുഭവപ്പെടുന്നു. ഇത് തന്നെ പലരിലും ഗര്‍ഭസമയത്തും തോന്നാറുണ്ട്. നല്ലതുപോലെ ഇറുകിയ അവസ്ഥയും ഉണ്ടാവുന്നു. ആര്‍ത്തവം തെറ്റി ആദ്യത്തെ സമയം തന്നെ ഇത്തരം മാറ്റങ്ങള്‍ പല സ്ത്രീകളും ശ്രദ്ധിച്ച് തുടങ്ങും. ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കി ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ തന്നെ നമുക്ക് വയറ് വീര്‍ത്തതായി കാണപ്പെടുന്നു. ഇത് പക്ഷേ ഗര്‍ഭകാലത്തെ വയറിന്റെ വലിപ്പം പോലെ ആയിരിക്കില്ല എന്നത് മനസ്സിലാക്കണം.
ആദ്യ ഗര്‍ഭം അല്ലെങ്കില്‍ തുടര്‍ന്നുള്ള ഗര്‍ഭം

നിങ്ങള്‍ ആദ്യമായി ഗര്ഭിണിയാവുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്ക്ക്ക ഗര്‍ഭത്തിന്റെ 16-20 ആഴ്ചകള്‍ക്കുള്ളിലാണ് കാര്യമായ പ്രകടമായ മാറ്റം കാണാന്‍ സാധിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ആദ്യമായല്ല ഗര്‍ഭിണിയാവുന്നത് എന്നുണ്ടെങ്കില്‍ ഇവരില്‍ ഗര്‍ഭത്തിന്റെ ആദ്യ സമയം മുതല്‍ തന്നെ വയറിന്റെ വലിപ്പം കാണിച്ച് തുടങ്ങുന്നു. കാരണം നിങ്ങള്‍ നേരത്തെ തന്നെ ഗര്‍ഭധാരണം സംഭവിച്ചിട്ടുള്ള വ്യക്തിയായതിനാല്‍ നിങ്ങളുടെ ഗര്ഭപാത്രത്തിലേയും അതിന് ചുറ്റുമുള്ള ഭാഗത്തേയും പേശികളില്‍ ഇതിനകം തന്നെ സ്ട്രെച്ചിംങ് സംഭവിച്ചിരിക്കാം. അതുകൊണ്ടാണ് ഇത്തരത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നത്.
വയറിന്റെ വലുപ്പം
ചിലരില്‍ ആദ്യ ഗര്ഭധാരണമാണെങ്കിലും ആദ്യ ട്രൈമസ്റ്ററില്‍ തന്നെ വയറിന്റെ വലിപ്പം കൂടുതലായി കാണപ്പെടുന്നു. എന്നാല്‍ ഇതൊരിക്കലും കുഞ്ഞിന്റെ വളര്‍ച്ചയെ അല്ല സൂചിപ്പിക്കുന്നത്. പലപ്പോഴും ഗര്‍ഭകാലത്തുണ്ടാവുന്ന ഗ്യാസ്, മറ്റ് അസ്വസ്ഥതകള്‍, മലബന്ധം എന്നിവയാണ് ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതെല്ലാം ഗര്‍ഭാവസ്ഥയുടെ സാധാരണ ലക്ഷണങ്ങളില്‍ പെടുന്നതാണ്. ഇതെല്ലാം ഗര്‍ഭകാലത്ത് ആദ്യത്തെ ട്രൈമസ്റ്ററില്‍ വയറ് കൂടുതല്‍ കാണിക്കുന്നതിന് കാരണമാകാം.

ഇരട്ടകള്‍ അല്ലെങ്കില്‍ കൂടുതല്‍ കുട്ടികള്‍
ഗര്‍ഭകാലത്തിന്റെ ആദ്യത്തെ ട്രൈമസ്റ്ററില്‍ തന്നെ വയറ് കാണിച്ച് തുടങ്ങുന്നത് പലപ്പോഴും നിങ്ങളില്‍ ഇരട്ടക്കുട്ടികള്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഒരു കുഞ്ഞാണ് ഗര്‍ഭത്തിലുള്ളത് എന്നുണ്ടെങ്കില്‍ ഇവരില്‍ വയറിന്റെ വലിപ്പം താരതമ്യേന കുറവാണ്. ഇത്തരം കാര്യങ്ങള്‍ ആദ്യത്തെ സ്കാനിംഗില്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതെല്ലാം വയറിന്റെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ വലിപ്പം
വയറ്റിലുള്ള കുഞ്ഞിന്റെ വലിപ്പം നിങ്ങളുടെ വയറിന്റെ വലിപ്പത്തെ കാണിക്കുന്നു. ഇത് നിങ്ങളുടെ കുഞ്ഞിന്റെ വളര്ച്ചക്കുറവിനെയല്ല ഒരിക്കലും സൂചിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വലിപ്പം വയറിന്റെ വലിപ്പത്തെ ബാധിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഗര്‍ഭിണികളുടെ ശാരീരിക പ്രത്യേകതകളും ഇത്തരത്തില്‍ വയറിന്റെ വലിപ്പം കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ വയറിന്റെ വലിപ്പത്തേയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടല്ല എന്നത് ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തേണ്ടതാണ്.

എപ്പോള്‍ വയറ് കണ്ട് തുടങ്ങും?
എപ്പോഴാണ് വയറ് കണ്ട് തുടങ്ങുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. 12 ആഴ്ച വരെ നിങ്ങളുടെ വയറിന്റെ സ്ഥിതി സാധാരണ പോലെ തന്നെയായിരിക്കും. ഈ സമയം അതായത് ആദ്യത്തെ ട്രൈമസ്റ്ററില്‍ 12 ആഴ്ചക്ക് ശേഷമാണ് സാധാരണ അവസ്ഥയില്‍ അതായത് സെക്കന്റ് ട്രൈമസ്റ്ററില്‍ വയറ് കാണപ്പെടുന്നത്. ഈ സമയം മുതല്‍ ഗര്‍ഭപാത്രം വികസിക്കുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ ഓരോ അവയവങ്ങളും വികസിക്കുന്നത് ഈ സമയത്ത് ആയതിനാല്‍ കുഞ്ഞിന്റെ വലിപ്പവും വര്‍ദ്ധിക്കുന്നു. ഇത് ഗര്‍ഭപാത്രത്തിന്റെ വലിപ്പവും വര്‍ദ്ധിപ്പിക്കുന്നു. ഏകദേശം 16 ആഴ്ചക്ക് ശേഷം നിങ്ങളുടെ വയറിന്റെ വലിപ്പം വളരെയധികം പുറത്തേക്ക് കാണപ്പെടുന്നു. പിന്നീടങ്ങോട്ട് മുന്നോട്ട് പോവുന്ന ഓരോ ഘട്ടത്തിലും വയറ് വലുതായിക്കൊണ്ടിരിക്കുന്നു.



Click it and Unblock the Notifications

