Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കുഞ്ഞിന് എപ്പോള്‍ മുതല്‍ പഴം നല്‍കാം, ഇത് ആരോഗ്യകരമാണോ?
കുഞ്ഞുങ്ങള്‍ക്ക് കട്ടി ആഹാരം കൊടുത്തു തുടങ്ങുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസ്സില്‍ വരുന്ന ഒന്നാണ് വാഴപ്പഴം. പോഷകഗുണങ്ങള്‍ ഉള്ളതും വളരെ മൃദുവായതും മധുരമുള്ളതുമായ വാഴപ്പഴം കുഞ്ഞുങ്ങള്‍ക്കും വളരെ പ്രീയപ്പെട്ടവയാണ്. മുലപ്പാലിനു ശേഷം പല അമ്മമാരും കുഞ്ഞുങ്ങള്‍ക്ക് ആദ്യം പരിചയപ്പെടുത്തിക്കൊടുക്കുന്ന ഭക്ഷണവും വാഴപ്പഴമായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാഴപ്പഴം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ?
എപ്പോള്‍, എങ്ങനെയാണ് കൊടുക്കേണ്ടത് എന്നൊക്കെ അമ്മമാര്‍ അറിഞ്ഞിരിക്കണം. വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന, ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്ന നാരുകള്‍ ഉള്‍ക്കൊള്ളുന്ന പോഷകസമൃദ്ധമായ ഒന്നാണ് വാഴപ്പഴം. അതുകൊണ്ട് തന്നെയാണ് കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും ആദ്യ കട്ടി ആഹാരമായി നാം വാഴപ്പഴം കൊടുക്കുന്നതും.

വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന ,മൃദുവായ,പോഷകസമ്പുഷ്ടമായ ഭക്ഷണം ആയതുകൊണ്ട് തന്നെ രക്ഷിതാക്കള്‍ ഇത് വളരെ സുരക്ഷിതവും ആരോഗ്യകരവുമായി കണക്കിലെടുത്തു കുഞ്ഞുങ്ങള്‍ക്ക് നല്കുന്നു.എന്നാല്‍ ഇത് സുരക്ഷിതമായി കുഞ്ഞുങ്ങള്‍ക്ക് എങ്ങനെ കൊടുക്കും എന്ന് അറിയണ്ടേ?
കുഞ്ഞുങ്ങള്‍ക്ക് വാഴപ്പഴം കൊടുക്കാമോ?
വളരുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ട പല പോഷകങ്ങളും നിറഞ്ഞ മൃദുലവും മധുരമുള്ളതുമായ വാഴപ്പഴം കുഞ്ഞുങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം കൊടുക്കാവുന്നതാണ്. ഫ്രഷ് ആയി വാഴപ്പഴം കൊടുക്കുന്നതാണ് ഉത്തമം. കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വലുപ്പത്തിലും അളവിലും കൊടുക്കുക. ഉണക്കിയതും ,ജലാംശം നഷ്ടപ്പെട്ടതുമായ വാഴപ്പഴം കട്ടിയുള്ളതായതിനാല്‍ തൊണ്ടയില്‍ കുരുങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവ ഒഴിവാക്കുക.
പാക്കറ്റിലും ടിന്നിലും വരുന്ന സംസ്കരിച്ച വാഴപ്പഴം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് അത്ര നല്ലതല്ല. ഇവയില്‍ ധാരാളം മധുരം / പഞ്ചസാര ചേര്‍ത്തിട്ടുണ്ടാകും. ഇവ കുഞ്ഞുങ്ങള്‍ക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. അമിതവണ്ണം, പല്ലില്‍ ക്യാവിറ്റി, അമിത രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കരണമാകുന്നതിനാല്‍ സംസ്കരിച്ച പഴങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതിരിക്കുക.

കുഞ്ഞുങ്ങളുടെ ഓരോ പ്രായത്തിലും കൊടുക്കേണ്ട വാഴപ്പഴത്തിന്റെ അളവുകള്‍ ചുവടെ കൊടുക്കുന്നു.
0 -6 മാസം. ആദ്യ ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുക. 6 -12 മാസം, ആറു മാസത്തിന് ശേഷം കുഞ്ഞിന് വാഴപ്പഴം കൊടുത്തു തുടങ്ങാവുന്നതാണ്. അതിനായി ആദ്യം വളരെ ചെറിയ അളവില്‍ കൊടുത്തു കുഞ്ഞിന് അലര്‍ജി ഉണ്ടോ എന്ന് നോക്കണം. വളരെ അപൂര്‍വമായി മാത്രമേ വാഴപ്പഴത്തോട് അലര്‍ജി ഉണ്ടാകുകയുള്ളൂ. എന്നാലും അത് നോക്കിയ ശേഷം മാത്രം വളരെ ചെറിയ അളവില്‍ ഫ്രഷ് ആയ വാഴപ്പഴം കൊടുക്കുക.
12 -24 മാസം
കുഞ്ഞിന് വാഴപ്പഴം വളരെയേറെ പരിചയമായി കഴിഞ്ഞിട്ടുണ്ടാകും. അതിനാല്‍ വാഴപ്പഴം എങ്ങനെ എത്ര അളവില്‍ കൊടുക്കണമെന്ന് നിങ്ങള്‍ക്ക് അറിയാമാകും. ഈ സ്റ്റേജില്‍ വെണ്ണയോ ,മറ്റു ചേരുവകളോ കൂടി വാഴപ്പഴത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.
24 മാസത്തിന് ശേഷം
24 മാസത്തിനു ശേഷം ഒരു വാഴപ്പഴം മുഴുവനായോ പാകം ചെയ്തോ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ്. ഈ ഘട്ടത്തില്‍ പഴം ഉണക്കിയതോ,ചിപ്സ് ആയോ, പലഹാരങ്ങള്‍ ആയോ മധുരമിട്ടോ ഒക്കെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ്.
വാഴപ്പഴം കുഞ്ഞുങ്ങള്‍ക്ക് നിര്ബദ്ധമായും കൊടുക്കേണ്ട ഒരു ഭക്ഷണമാണ്. ധാരാളം പോഷകങ്ങളും വിറ്റാമിനുകളും നാരുകളും അടങ്ങിയ വാഴപ്പഴം കുഞ്ഞുങ്ങളുടെ ശക്തിക്കും ബുദ്ധിക്കുമെല്ലാം വളരെ ഉത്തമമാണ്.

പൊട്ടാസ്യം
പൊട്ടാസ്യത്തിന്റെ കലവറയാണ് വാഴപ്പഴം. നമ്മുടെ കോശങ്ങളില്‍ ആരോഗ്യകരമായ അളവില്‍ ജലാംശം നിലനിര്‍ത്താന്‍ പൊട്ടാസ്യം സഹായിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
വിറ്റാമിന്‍ ബി 6
ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ വിറ്റാമിനാണ് വിറ്റാമിന്‍ ബി 6 . ഇത് വാഴപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ പലതരം ക്യാന്‍സറുകളെ നിയന്ത്രിക്കാനും ഇതിന് കഴിയും.
വിറ്റാമിന്‍ സി
ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ വളരെയേറെ സഹായിക്കുന്ന വിറ്റാമിന്‍ സി വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കാനും വളരെയേറെ സഹായിക്കുന്നു.
നാരുകള്‍
ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് വാഴപ്പഴം. ഇത് ദഹനത്തിനും മലബന്ധം അകറ്റുന്നതിനും സഹായിക്കുന്നു. കൂടാതെ ഹൈപ്പര്ടെന്ഷന് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് വാഴപ്പഴം. ഇതിനെ കൂടുതല്‍ ആരോഗ്യകരമാക്കുന്നതിനായി പല തരത്തിലുള്ള പ്രോട്ടീനും കൊഴുപ്പും ചേര്‍ക്കാവുന്നതാണ്.



Click it and Unblock the Notifications

