Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
കുട്ടികളെ ഡെങ്കിപ്പനിയില്‍ നിന്ന് സംരക്ഷിക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. പ്രത്യേകിച്ച് മഴക്കാലത്ത് ഇത്തരം രോഗാവസ്ഥകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അണുബാധകളും ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ അതില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ എപ്രകാരം സംരക്ഷിക്കണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. കാരണം രോഗാവസ്ഥകള്‍ ഏറ്റവും കൂടുതല്‍ തളര്‍ത്തുന്നത് കുട്ടികളെ തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളത്തിലും മഴപ്പെയ്ത്തിന്റെ ഭാഗമായി പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ വലയുന്നവരും നിരവധിയാണ്. എന്നാല്‍ നമ്മുടെ കുഞ്ഞിനെ ഇത്തരം അവസ്ഥയില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഡെങ്കിപ്പനിയില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതും എടുക്കേണ്ടതുമായ ചില മുന്‍കരുതലുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ജല ഉപഭോഗം വര്‍ദ്ധിപ്പിക്കുക
പലപ്പോഴും രോഗാവസ്ഥകള്‍ നമ്മളെ തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് കുട്ടികളാണെങ്കില്‍ അല്പം കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിന് അനുവദിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കുഞ്ഞിനെ നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. തേങ്ങാവെള്ളം പോലുള്ളവ കുഞ്ഞിന് നല്‍കുന്നത് ഇലക്ട്രോലൈറ്റുകളുടെ എണ്ണം സന്തുലിതമാക്കുന്നതിന് സഹായിക്കുന്നു.
തണുപ്പില്‍ നിന്ന് സംരക്ഷിക്കുക
കുഞ്ഞിന് രോഗം വരുന്നതിന് മുന്‍പ് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി കുഞ്ഞിനെ ഈര്‍പ്പത്തില്‍ നിന്നും തണുപ്പില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ കൊതുക് കടി കൊള്ളാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. ഇതിലൂടെ കുഞ്ഞിനെ രോഗാവസ്ഥയില്‍ നിന്നും മുന്‍കരുതല്‍ എടുത്ത് സംരക്ഷിക്കുന്നതിന് സാധിക്കുന്നു.

സമീകൃതാഹാരം നല്‍കുക
കുഞ്ഞിന് സമീകൃതാഹാരം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. പഴങ്ങളും പച്ചക്കറികളും പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണവും കുഞ്ഞിനെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. പനിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്ലേറ്റ്ലറ്റ് കൗണ്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ പഴങ്ങള്‍ നല്‍കേണ്ടതാണ്. ഇത് കൂടാതെ കിവി, പ്ലം, ചെറി, പപ്പായ, ആപ്പിള്‍, മാതളനാരങ്ങ, ബ്രൊക്കോളി, ബീറ്റ്റൂട്ട് മുതലായവ കുഞ്ഞിന് സ്ഥിരമായി നല്‍കാം.
മതിയായ വിശ്രമം
കുഞ്ഞിനെ രോഗാവസ്ഥയില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി മതിയായ വിശ്രമം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി കുട്ടികള്‍ക്ക് രോഗാവസ്ഥകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ശരിയായ വിശ്രമവും ശരീരത്തിന്റെ പുനരുജ്ജീവനത്തിനും വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ കുഞ്ഞിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ശരിയായ ശുചിത്വം പാലിക്കുക
വ്യക്തിശുചിത്വവും പരിസര ശുചിത്വവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി മാതാപിതാക്കള്‍ ശ്രദ്ധിക്കണം. എപ്പോഴും ചുറ്റുപാടുകള്‍ മുഴുവന്‍ വൃത്തിയായി സൂക്ഷിക്കുക, കൊതുകുകളുടെ പ്രജനന കേന്ദ്രം നശിപ്പിക്കുകയും വെള്ളം മറിച്ച് കളയുകയും ചെയ്യുന്നു. കെട്ടിക്കിടക്കുന്ന ജലാശയങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലെല്ലാം കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് തടയുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
ലക്ഷണങ്ങള്‍ കുട്ടികളില്‍
കുട്ടികളില്‍ ഡെങ്കിപ്പനിയുണ്ടെങ്കില് അതിന്റെ ലക്ഷണങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. മുതിര്‍ന്നവരില്‍ കാണപ്പെടുന്നതിനേക്കാള്‍ വ്യത്യസ്തമായ ലക്ഷണങ്ങളാണ് കുട്ടികളില്‍ കാണപ്പെടുന്നത്. ഛര്‍ദ്ദി, ഓക്കാനം, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, തലവേദന മാറാതെ നില്‍ക്കുന്നത്, അടിവയറ്റിലെ വേദന, ഊര്ജ്ജമില്ലാത്തത്, ആരോഗ്യക്കുറവ് തുടങ്ങിയവയാണ് ആദ്യത്തെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മുകളില്‍ പറഞ്ഞതു പോലെ തന്നെ ആരോഗ്യകരമായ ഭക്ഷണവും വെള്ളവും നല്‍കുന്നതിനും ശ്രദ്ധിക്കണം.



Click it and Unblock the Notifications
