Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭകാലത്തെ വിശപ്പില്ലായ്മ പരിഹരിക്കാനുള്ള പോം വഴികള്‍
ഗര്‍ഭകാലത്തു അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം വളരെ പ്രധാനമാണ്. ആരോഗ്യമുള്ള കുഞ്ഞിനായി അമ്മ പോഷകഗുണങ്ങള്‍ ഉള്ള നല്ല ഭക്ഷണം കഴിക്കണം. എന്നാല്‍ വിശപ്പില്ലായ്മ പല ഗര്‍ഭിണികളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് അത്ര അശ്രദ്ധമായി കൈകാര്യം ചെയ്യേണ്ട ഒരു കാര്യമല്ല . ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കും വികാസത്തിനും ഗര്‍ഭാവസ്ഥയില്‍ ധാരാളം ഭക്ഷണം കഴിക്കേണ്ടതുണ്ട്. സിനിമകളില്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഗര്‍ഭകാലത്തെ വിവരിക്കുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പല ഗര്‍ഭിണികളും വിശപ്പില്ലായ്മയും അതുമൂലമുള്ള മറ്റു ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.
വിശപ്പില്ലായ്മ വരുന്നതിന് പ്രധാന കാരണം ഗര്‍ഭിണിയുടെ ശരീരത്തിലുണ്ടാവുന്ന ഹോര്‍മ്മോണ്‍ വ്യതിയാനമാണ്. എന്തെങ്കിലും ഭക്ഷണം കഴിക്കുക എന്നതിനെക്കാള്‍, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഗര്‍ഭസ്ഥ ശിശുവിന് ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നത്. നിങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന ശിശുവിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. അതിനാല്‍ ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികളുടെ വിശപ്പില്ലായ്മ പരിഹരിക്കാനുള്ള നുറുങ്ങു വിദ്യകള്‍ ചുവടെ കൊടുക്കുന്നു.

എപ്പോഴും ഫ്രഷ് ആയി ഇരിക്കുക
പലപ്പോഴും വിശപ്പില്ലായ്മ ഉണ്ടാകുന്നത് ചില ഭക്ഷണങ്ങളുടെ ഗന്ധം, അല്ലെങ്കില്‍ രുചി ഇഷ്ടപ്പെടാത്തതുകൊണ്ട് ആയിരിക്കും. നിങ്ങളുടെ വീടും അടുക്കളയും എപ്പോഴും വൃത്തിയായും വായുസഞ്ചാരമുള്ളതായും ഫ്രഷ് ആയും സൂക്ഷിക്കുക. ഇത് വീടിനുള്ളില്‍ ഭക്ഷണങ്ങളുടെയോ മറ്റു ഗന്ധം തങ്ങി നില്ക്കാതിരിക്കാന് സഹായിക്കും. ജനാലകള്‍ തുറന്നിടുക വഴി വീടിനുള്ളില്‍ വായു സഞ്ചാരം ഉണ്ടാകുകയും ഗന്ധമൊന്നും ഇല്ലാതെ വീട് ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുകായും ചെയ്യും.
ഭക്ഷണം ലഘുവായ അളവില്‍ കഴിക്കുക
പല ഗര്‍ഭിണികള്‍ക്കും മോര്‍ണിംഗ് സിക്നെസ് ഉണ്ടാകും. ഇത് കാരണം വിശപ്പില്ലായ്മ അനുഭവപ്പെടാം. അതിനാല്‍ മൂന്ന് നേരത്തെ വലിയ ഭക്ഷണങ്ങളെ ചെറിയ അളവില്‍ പല സമയങ്ങളിലായി കഴിക്കുക. ഇത് വയര്‍ നിറഞ്ഞു കൂടുതല്‍ അസ്വസ്ഥത ഉണ്ടാകുന്നത് തടയുന്നു. ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുകയും കൂടുതല്‍ പോഷകങ്ങള്‍ ആഗീരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷമുള്ളവരാക്കുകയും ചെയ്യുന്നു.

വ്യായാമം
വിശപ്പ് കൂട്ടുന്നതിന് വ്യായാമം സഹായിക്കും. നിങ്ങള്‍ മാരത്തോണില്‍ പങ്കെടുത്തിട്ടില്ലേ? അല്ലെങ്കില്‍ ജിമ്മില്‍ വ്യായാമം ചെയ്തിട്ടില്ലേ? അത് കഴിഞ്ഞു വരുമ്പോള്‍ ഒരു ആനയെ കഴിക്കാനുള്ള വിശപ്പുണ്ടാകും എന്ന് പറയാറില്ലേ? അതുപോലെ തന്നെയാണ് വ്യായാമം ചെയ്യുമ്പോള്‍ തീര്‍ച്ചയായും വിശപ്പ് അനുഭവപ്പെടും. വ്യായാമത്തിലൂടെ നഷ്ടമായ കലോറി വീണ്ടെടുക്കാനായി ഭക്ഷണം കൂടുതല്‍ കഴിക്കേണ്ടി വരും. പ്രകൃതി ദത്തമായ വിധത്തില്‍ വിശപ്പ് കൂട്ടാനുള്ള ഒരു വഴിയാണ് വ്യായാമം.
ചെറിയ സ്നാക്കുകള്‍
ബദാം പോലുള്ള വളരെ ലഘുവായ എന്നാല്‍ പ്രോട്ടീന്‍ ധാരാളമടങ്ങിയ ചെറു സ്നാക്കുകള്‍ ഇടയ്ക്ക് കഴിക്കുന്നത് വിശപ്പ് കൂട്ടാന്‍ നല്ലതാണ്. ഇത് കാണുമ്പോള്‍ വളരെ ലഘു എന്ന് തോന്നുമെങ്കിലും നിങ്ങളുടെ മോണിങ് സിക്നെസ് കുറയ്ക്കാനും വയറിന് സുഖം നല്‍കാനും വിശപ്പ് കൂട്ടാനുമെല്ലാം ലഘുവായ സ്നാക്കുകള്‍ സഹായിക്കും. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ബദാം പോലുള്ള ചെറു ഭക്ഷണങ്ങള്‍ ദിവസം മുഴുവന്‍ ഇടസമയങ്ങളില്‍ കഴിക്കുക.

വെള്ളം കുടിക്കുക
ഗര്‍ഭകാലത്തെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ വെള്ളം കുടിക്കുന്നത് വഴി സാധിക്കും. തലവേദന കുറയ്ക്കുന്നത് മുതല്‍ കുഞ്ഞിന് ഭക്ഷണം എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും വെള്ളം അത്യാവശ്യമാണ്. കൂടാതെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും വെള്ളം സഹായിക്കും. ഭക്ഷണം കഴിക്കാതിരുന്നാലും വിശപ്പ് കുറയും. അതിനാല്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വയര്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിരിക്കാതെ ഇരിക്കാന്‍ സഹായിക്കും. അതിനാല്‍ വിശപ്പ് കൂട്ടാന്‍ വേണ്ടി ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക.
ഇഞ്ചി
വയറിലെ പല അസ്വസ്ഥതകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ,വിശപ്പ് കൂട്ടുന്നതിനും, ഓക്കാനം , ഛര്‍ദ്ദി എന്നിവ അകറ്റുന്നതിനും ലോകമെമ്പാടുമുള്ള ഏവരും അംഗീകരിച്ചിട്ടുന്ന ഒന്നാണ് ഇഞ്ചി. അതിനാല്‍ ഏത് രൂപത്തിലും ഇഞ്ചി ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതാണ്. ഇഞ്ചി ചായ, ഇഞ്ചി മിഠായികള്‍, ഇഞ്ചി ലോലിപോപ്പുകള്‍ അങ്ങനെ പല രൂപത്തിലും ഭാവത്തിലും ഇഞ്ചി ലഭ്യമാണ്. അതിനാല്‍ വിശപ്പ് കൂട്ടാനായി ഗര്‍ഭിണികള്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.



Click it and Unblock the Notifications
