Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രസവശേഷം പനിയോ ഈ ലക്ഷണങ്ങളോ: അതീവ ശ്രദ്ധ വേണം
പ്രസവത്തിന് മുന്‍പ് തന്നെ പല സ്ത്രീകളിലും ആകുലതകളും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. ചിലരില്‍ പ്രസവത്തിന് ശേഷവും ഇതേ പ്രശ്നങ്ങളും അതോടൊപ്പം തന്നെ ആരോഗ്യ പ്രശ്നങ്ങളും നിലനില്ക്കുന്നു. പ്രസവ ശേഷം നിങ്ങളില്‍ ശാരീരികവും വൈകാരികവുമായ ഒരു ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഉണ്ടാവുന്ന എല്ലാ ശാരീരിക അവശതകളേയും വളരെയധികം ഗൗരവത്തില്‍ കാണേണ്ടതാണ്. ക്ഷീണം, വേദന, തലവേദന, പനി, രക്തസ്രാവം, മറ്റ് വേദനകളും അസ്വസ്ഥതകളും എല്ലാം പലരിലും പ്രകടമായി തന്നെ നിലനില്ക്കുന്നു.
എന്നാല്‍ ഇവയില്‍ ചില കാര്യങ്ങളെ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭധാരണത്തിനു ശേഷമുള്ള ആദ്യ ആറാഴ്ചകളില്‍ നിങ്ങളുടെ ശരീരം ഗര്‍ഭാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാല്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണമാണോ അല്ലയോ എന്നത് ചോദ്യം ചെയ്യപ്പെടാം. എന്നാല്‍ കുഞ്ഞിനെ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഇനി പറയുന്ന ലക്ഷണങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ അല്പം ഗൗരവത്തില്‍ കാണേണ്ടത് തന്നെയാണ്.

ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍
പ്രസവ ശേഷം നിങ്ങള്‍ക്ക് ഉണ്ടാകാവുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മൂത്രാശയ പ്രശ്നങ്ങള്‍, ശരീരവേദന, ദഹന പ്രശ്നങ്ങള്‍, മലബന്ധം, മൂലക്കുരു, ക്ഷീണം, മൂഡ് സ്വിംഗ്സ്, വേദന, പെരിനിയം, പുറം, കഴുത്ത്, തോളില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഉണ്ടാവുന്ന വേദന, പെല്‍വിക് അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍, പ്രസവാനന്തര രക്തസ്രാവം, സ്വകാര്യഭാഗത്ത് വേദന ഇത്രയും പ്രശ്നങ്ങള്‍ പല പ്രസവത്തിലും പലരും അനുഭവിക്കുന്നതാണ്. ഇതിനെല്ലാം തന്നെ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട ഗുരുതര പ്രശ്നങ്ങള്‍
എന്നാല്‍ മുകളില്‍ പറഞ്ഞവയെല്ലാം തന്നെ സാധാരണ പ്രസവ ശേഷം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ്. എന്നാല്‍ ചില അസാധാരണ ലക്ഷണങ്ങള്‍ ഈ സമയം ശരീരം കാണിക്കുന്നുണ്ട്. ഇവ കണ്ടാല്‍ ഡോക്ടറെ ഉടന്‍ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നെഞ്ചുവേദന, ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, അപസ്മാരം, സ്വയം അല്ലെങ്കില്‍ സ്വന്തം കുഞ്ഞിനെ വേദനിപ്പിക്കുന്ന തരത്തിലുള്ള ചിന്തകള്‍, പ്രവൃത്തികള്‍, അടിവയറ്റിലെ കഠിനമായ വേദന, കാലുകളിലെ വേദന, വീക്കം, എന്നിവയെല്ലാം ഉടന്‍ തന്നെ പരിഹാരം വേണ്ട കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

പനിയും അണുബാധയും
ചിലരില്‍ പ്രസവത്തിന് ശേഷം പനിയും അത് കൂടാതെ ചില അണുബാധകളും കാണപ്പെടുന്നു. എന്നാല്‍ അതില്‍ ശ്രദ്ധിക്കേണ്ടത് ഇതെല്ലാമാണ്. 101 ഡിഗ്രി അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പനി ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ പ്രസവത്തിനു ശേഷമുള്ള പനി എന്ഡോമെട്രിറ്റിസിന്റെ ലക്ഷണമായിരിക്കാം, അണുബാധ മൂലമുണ്ടാകുന്ന ഗര്‍ഭാശയത്തിന്റെ വീക്കം, അല്ലെങ്കില്‍ മറ്റ് അണുബാധകള്‍ എന്നിവയെല്ലാം ഉടന്‍ തന്നെ ശ്രദ്ധ വേണ്ട ആരോഗ്യ പ്രശ്നങ്ങളാണ്. കൂടാതെ എന്തെങ്കിലും തരത്തിലുള്ള അണുബാധയോ വീക്കമോ നിങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നിയാലും ഉടന്‍ ഡോക്ടറെ സമീപിക്കുക.
പെരിനിയത്തിനുണ്ടാവുന്ന വേദന
പ്രസവ സമയം ഇതില്‍ ചെറിയ സ്റ്റിച്ചുകള്‍ ഉണ്ടായേക്കാം. എന്നാല്‍ ഇത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടുന്നു. പക്ഷേ ഈ ചൊറിച്ചിലും അസ്വസ്ഥതകളും നീണ്ട് നില്ക്കുകയാണെങ്കില് ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. സ്തനങ്ങള്‍ വിണ്ടു കീറുന്നതും ശ്രദ്ധ വേണം. ഇതും അണുബാധയുടെ ലക്ഷണങ്ങളാണ്. കൂടാതെ പ്രസവാനന്തരം ഉണ്ടാവുന്ന വിഷാദവും വളരെയധികം ശ്രദ്ധ വേണ്ടതാണ്. കാരണം ഇതെല്ലാം ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നത് ഓര്‍മ്മയില്‍ വെക്കണം.

മറ്റ് ലക്ഷണങ്ങള്‍
ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, കാഴ്ച മങ്ങല്‍, തലവേദന, അല്ലെങ്കില്‍ തലകറക്കം, ഇവയും ശ്രദ്ധിക്കണം. പ്രസവത്തിന് ശേഷം മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് സാധാരണ ഉണ്ടാവുന്നതാണ്. എന്നാല്‍ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷവും മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍, അത് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണമാകാം. അത് ശ്രദ്ധിക്കണം. സ്വകാര്യഭാഗത്ത് നിന്നും ഡിസ്ചാര്‍ജും അണുബാധയും, കനത്ത രക്തസ്രാവം ഉണ്ടാവുന്നത്. അമിതമായ കരച്ചില്, നിരാശ, കോപം, അല്ലെങ്കില്‍ നിങ്ങളെയോ നിങ്ങളുടെ കുട്ടിയെയോ പരിപാലിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ എന്നിവയെല്ലാം ശ്രദ്ധിക്കണം.
സ്ഥിരമായി ഉണ്ടാവുന്ന വയറുവേദനയും ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനു മുമ്പുള്ള വലുപ്പത്തിലേക്ക് ചുരുങ്ങുകയും ആന്തരിക അവയവങ്ങള്‍ അവയുടെ യഥാര്‍ത്ഥ സ്ഥാനത്തേക്ക് തിരിച്ച് സ്ഥാനം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍, കുറച്ച് വേദന അനുഭവപ്പെടും. ഇത് കൂടാതെ നെഞ്ചുവേദനയോടോ അല്ലാതെയോ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നത്, ചുമ, തലകറക്കം എന്നിവയെല്ലാം ശ്രദ്ധ വേണ്ടതാണ്. കൂടാതെ ഛര്‍ദ്ദി പോലഉള്ള അവസ്ഥകളും അല്പം ഗൗരവത്തോടെ എടു്ക്കണം. ഇത്തരം ലക്ഷണങ്ങള്‍ വിടാതെ നില്ക്കുകയാണെങ്കില് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.



Click it and Unblock the Notifications
