Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭകാലം അനിവാര്യമാണ് ഈ വിറ്റാമിന്‍: ആവശ്യത്തിനില്ലെങ്കില്‍ അപകടം
ഗര്‍ഭകാലം എന്നത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ കഴിക്കുന്ന ഭക്ഷണവും ചെയ്യുന്ന വ്യായാമവും എല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ്. എന്നാല്‍ ഈ സമയം അമ്മയുടെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കുഞ്ഞിന്റെ ആരോഗ്യവും. അതുകൊണ്ട് ചെയ്യുന്ന ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ ഇടവേളയും കഴിക്കേണ്ട വിറ്റാമിനുകളും എല്ലാം വളരെയധികം പ്രധാനപ്പെട്ടതാണ്.
ഓരോ ആഴ്ചയിലും കഴിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ വിറ്റാമിനുകളും മറ്റും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. ആരോഗ്യത്തിന് അത്രയധികം പ്രാധാന്യം ഓരോ ട്രൈമസ്റ്ററിലും ഗര്‍ഭിണി നല്‍കണം. വിറ്റാമിന്‍ എ ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഗര്‍ഭകാലത്ത് എന്തുകൊണ്ടാണ് വിറ്റാമിന്‍ എ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

എന്തുകൊണ്ട് വിറ്റാമിന്‍ എ
എന്തുകൊണ്ടാണ് വിറ്റാമിന്‍ എ ഗര്‍ഭകാലത്ത് വേണം എന്ന് പറയുന്നത്. കുഞ്ഞിന്റെ കൃത്യമായ വളര്‍ച്ചക്കും അമ്മയുടെ ആരോഗ്യത്തിനും വിറ്റാമിന്‍ എ വളരെ അത്യാവശ്യമാണ്. കുഞ്ഞിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മ കോശങ്ങളുടെ ഉത്പാദനത്തിനും വിറ്റാമിന്‍ എ വളരെ അതിയാവശ്യമാണ്. കൂടാതെ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ച ശക്തിക്കും വികസനത്തിനും വിറ്റാമിന്‍ എ മികച്ചതാണ്. ഇത് കൂടാതെ രക്തത്തിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിനും കാര്‍ബണ്‍ഡൈ ഓക്സൈഡിനെ പുറത്തേക്ക് പുറത്തേക്ക് എത്തിക്കുന്നതിനും സഹായിക്കുന്നു വിറ്റാമിന്‍ എ.
ഗര്‍ഭകാലത്ത്
ഗര്‍ഭിണികള്‍ വിറ്റാമിന്‍ എ കൂടുതല്‍ കഴിക്കുന്നതിന്റെ ഫലമായി രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിലും വിറ്റാമിന്‍ എ വളരെ വലിയ പങ്ക് വഹിക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് എത്ര വിറ്റാമിന്‍ എ ആവശ്യമാണ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബാലന്‍സിംങ് ആയി നിലനിര്‍ത്തുന്നതിന് എന്തുകൊണ്ടും വിറ്റാമിന്‍ എ വളരെ അത്യാവശ്യമാണ്.

വിറ്റാമിന്‍ എയുടെ അളവ്
ഗര്‍ഭകാലത്ത് വിറ്റാമിന്‍ എ എത്രത്തോളം ആവശ്യമാണ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനം കൃത്യമാവുന്നതിനും കുഞ്ഞിന്റെ വളര്‍ച്ചക്കും വളരെ അത്യാവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ എ. എന്നാല്‍ ശരിയായ അളവില്‍ വിറ്റാമിന്‍ എ ലഭിച്ചില്ലെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രശ്നങ്ങളുണ്ടാക്കുകയും കുഞ്ഞിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു. അധിക സപ്ലിമെന്റുകള്‍ പക്ഷേ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത്തരം മരുന്നുകള്‍ കഴിക്കാന്‍ പാടുകയുള്ളൂ.
ഏതൊക്കെ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഗര്‍ഭകാലത്ത് വിറ്റാമിന്‍ എ കഴിക്കണം എന്ന് പറയുമ്പോള്‍ അത് ഏതൊക്കെ ഭക്ഷണങ്ങളില്‍ ആണ് അടങ്ങിയിട്ടുള്ളത് എന്നത് പലര്‍ക്കും അറിയില്ല. പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലെല്ലാം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ തൈര്, ചീസ്, ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴങ്ങളും എല്ലാം കഴിക്കാവുന്നതാണ്. കാരറ്റ്, ഓറഞ്ച്, മധുരക്കിഴങ്ങ്, ആപ്രിക്കോട്ട് എന്നിവ ശീലമാക്കാം. ഇതെല്ലാം വിറ്റാമിന്‍ എ അടങ്ങിയതാണ്.

ശ്രദ്ധിക്കേണ്ടത്
എന്നാല്‍ വിറ്റാമിന്‍ എ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് കരളും കരള്‍ കൊണ്ട് തയ്യാറാക്കിയ ഭക്ഷണങ്ങളും കഴിക്കുന്നവരെങ്കില്‍ നിങ്ങള്‍ വിറ്റാമിന്‍ എ സപ്ലിമെന്റ് കഴിക്കണം എന്നില്ല. അത് കൂടാതെ അമിതമായി വിറ്റാമിന്‍ എ സപ്ലിമെന്റ് കഴിക്കുന്നത് നല്ലതല്ല. ഇത് ഡോക്ടറുമായി സംസാരിച്ച് തീരുമാനിക്കേണ്ടതാണ്. ഇത് കൂടാതെ സമീകൃതാഹാരത്തിന്റെ ഭാഗമായി വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. നല്ലൊരു ഡയറ്റീഷ്യനോട് സംസാരിച്ചും നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചും കാര്യങ്ങള്‍ വിലയിരുത്തുക.
കഴിക്കാവുന്നവ
വിറ്റാമിന്‍ എ കഴിക്കാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ നിങ്ങള്‍ക്ക് പിസ്ത, മാങ്ങ, മുട്ട, മധുരക്കിഴങ്ങ്, ഇലക്കറികള്‍, കരള്‍ തുടങ്ങിയവ കഴിക്കാവുന്നതാണ്. എന്നാല്‍ ഇവ കഴിക്കുമ്പോള്‍ വിറ്റാമിന്‍ എ സപ്ലിമെന്റുകള്‍ കഴിക്കുന്ന വ്യക്തിയാണെങ്കില്‍ ഡോക്ടറോട് ചോദിച്ചതിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കുക. അല്ലാത്ത പക്ഷം ഇവയുടെ അളവില്‍ മാറ്റം വരുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
