Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
വളരുന്ന കുട്ടിക്ക് കാല്‍സ്യം നിര്‍ബന്ധം, പക്ഷേ പാല് തന്നെ വേണമെന്നില്ല
പാല് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില സമയങ്ങളില്‍ പാല് ഇഷ്ടപ്പെടാത്തവര്‍ക്ക് അതിന് പകരം എന്താണ് കഴിക്കേണ്ടത് എന്നത് ഒരു കണ്ഫ്യൂഷനാണ.് കാരണം കാല്‍സ്യം ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പാല്. എന്നാല്‍ പാല് ഇഷ്ടമില്ലാത്തവര്‍ക്ക് പലപ്പോഴും ആരോഗ്യം നല്കുന്ന കാല്സ്യത്തിന്റേ അതേ ഗുണങ്ങള്‍ നല്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് കാല്‍സ്യം ലഭിക്കുന്നതിന് വേണ്ടി പാല് അല്ലാതെ നല്കാന് സാധിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്.
കുഞ്ഞിന്റെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യവും കരുത്തും നല്കുന്ന ഒന്നാണ് കാല്‍സ്യം . ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തേണ്ടതാണ് എപ്പോഴും കാല്‍സ്യം. അതുകൊണ്ട ്തന്നെ ഈ ധാതു വളരെയധികം അത്യാവശ്യമാണ് എന്നതില്‍ സംശയം വേണ്. ആവശ്യത്തിന് കാല്‍സ്യം ലഭിച്ചാലേ കുഞ്ഞിന്റെ എല്ലുകളും പല്ലുകളും ശക്തിയുള്ളതാവൂ. അതുകൊണ്ട് തന്നെ പാല് അല്ലാതെ നമുക്ക് കുഞ്ഞിന് കാല്‍സ്യം ധാരാളം ലഭിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പാല് കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍
പലപ്പോഴും കുട്ടികള്‍ക്ക് പാല് കുടിക്കാന്‍ താല്‍പ്പര്യം കുറവായിരിക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്ത് നല്‍കണം എന്നത് പലര്‍ക്കും അറിയില്ല. പാല് അല്ലാതെ കാല്‍സ്യം ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇനി പറയുന്ന ഭക്ഷണങ്ങള്‍ നല്‍കുന്നത് വഴി നിങ്ങള്‍ക്ക് കുഞ്ഞിന്റെ ശരീരത്തിന് ആവശ്യമായ കാല്‍സ്യം നല്‍കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
ചിയ വിത്തുകള്‍
കുഞ്ഞിന് ചിയ വിത്ത് നല്‍കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് വളരെയധികകം ഗുണങ്ങളും നല്കുന്നു. പലപ്പോഴും ഒരു സൂപ്പര്‍ഫുഡ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 2 ടേബിള്‍സ്പൂണ്‍ ചിയ വിത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഏകദേശം 179 മില്ലിഗ്രാം കാല്‍സ്യം ലഭിക്കുന്നു. അത് കൂടാതെ ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാതുക്കളും ചിയ വിത്തില്‍ ധാരാളമുണ്ട്. കൂടാതെ വിറ്റാമിന്‍ ബി1, ബി3, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ കുഞ്ഞിന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് കുഞ്ഞിന്റെ ശരീരത്തിലെ കാല്‍സ്യം ആവശ്യകത നിര്‍വ്വഹിക്കപ്പെടുന്നു.
പോപ്പി വിത്ത്
പോപ്പി വിത്ത് കാല്‍സ്യം കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് കുഞ്ഞിനായി 1 ടേബിള്‍സ്പൂണ്‍, അതായത് 9 ഗ്രാം പോപ്പി വിത്ത് നല്കുകയാണെങ്കില് ഇതില്‍ നിന്ന് 127 മില്ലിഗ്രാം കാല്‍സ്യം ലഭിക്കും. അതിനാല്‍, പാല് കഴിക്കാത്ത കുഞ്ഞാണെങ്കില്‍ ഇവര്‍ക്ക് ഭക്ഷണത്തില്‍ പോപ്പി വിത്തുകള്‍ നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ എല്ലം പല്ലും ശക്തമാക്കുന്നു. മാത്രമല്ല ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും സബായിക്കുന്നു. അത് മാത്രമല്ല വെളുത്ത എള്ളിലും കാല്‍സ്യം ധാരാളം ഉണ്ട്. അതോടൊപ്പം കോപ്പര്‍, ഇരുമ്പ്, മാംഗനീസ് എന്നിവയും ലഭിക്കും. അതുകൊണ്ട് തന്നെ കുട്ടിക്ക് എള്ള് നല്കിയാലും കാല്‍സ്യത്തിന്റെ കുറവിനെ പ്രതിരോധിക്കാന്‍ സാധിക്കും.
ബദാം
ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ ബദാം വളരെ മികച്ചതാണ.് അത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. അത് മാത്രമല്ല ബദാം കാല്‍സ്യം കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ബദാമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇത് നിങ്ങളുടെ കുട്ടിക്ക് ദിനവും നല്കിയാല് ആരോഗ്യകരമായ കൊഴുപ്പും, മഗ്നീഷ്യം, മാംഗനീസ്, വിറ്റാമിന്‍ ഇ എന്നിവയും ലഭിക്കുന്നു. അത് മാത്രമല്ല ഇത് കാല്സ്യത്തിന്റഎ കുറവും നികത്തുന്നു. സ്ഥിരമായി കുഞ്ഞിന് ബദാം നല്‍കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
