ഓരോ ട്രൈമസ്റ്ററിലും ഫൈബ്രോയ്ഡ് വളരുന്നോ: ഈ സ്ഥാനത്തുള്ള വേദന അത് വ്യക്തമാക്കും

ഗര്‍ഭകാലം എന്നത് ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീ ശരീരത്തില്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചില മാറ്റങ്ങള്‍ നാം സന്തോഷത്തോടെ അംഗീകരിക്കുമ്പോള്‍ ചില മാറ്റങ്ങള്‍ നമ്മളെ അപകടത്തിലാക്കുന്നു. ഗര്‍ഭം ധരിക്കുന്ന സമയത്ത് തന്നെ ഫൈബ്രോയ്ഡ എന്ന അവസ്ഥ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല സങ്കീര്‍ണതകള്‍ക്കും കാരണമായി പറയുന്നത് ഫൈബ്രോയ്ഡ് തന്നെയാണ.് ചിലരില്‍ ഇത് ഗര്‍ഭകാലത്താണ് കാണപ്പെടുന്നത്, എന്നാല്‍ ചിലരിലാകട്ടെ ഗര്‍ഭത്തിന് മുന്‍പ് തന്നെ കണ്ടെത്തുന്നു. നോണ്‍ക്യാന്‍സറസ് ആയിട്ടുള്ള മുഴകളെയാണ് ഫൈബ്രോയ്ഡുകള്‍ എന്ന് പറയുന്നത്.

സാധാരണ അവസ്ഥയില്‍ അടിവയറ്റില്‍ അതികഠിനമായ വേദനയും പ്രശ്‌നങ്ങളും ആര്‍ത്തവ അസ്വസ്ഥതകളും എല്ലാം ഫൈബ്രോയ്ഡ് ലക്ഷണങ്ങളാണ്. എന്നാല്‍ ഗര്‍ഭധാരണത്തില്‍ ഇത് കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭസ്ഥശിശു വളരുന്നതിന് അനുസരിച്ച് ഫൈബ്രോയ്ഡും വളരുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ കുഞ്ഞിനേയും നിങ്ങളേയും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് രോഗം വേഗത്തില്‍ നിര്‍ണയിച്ച് പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ആദ്യട്രൈമസ്റ്ററില്‍ ഫൈബ്രോയിഡുകള്‍
നിങ്ങളുടെ ആദ്യത്തെ ട്രൈമസ്റ്ററിലാണ് പലപ്പോഴും ആദ്യമായി ഫൈബ്രോയ്ഡ് മനസ്സിലാക്കുന്ന സാധാരണ സമയയം. ഗര്‍ഭിണികളുടെ ഫൈബ്രോയിഡുകളുടെ മൂന്നിലൊന്ന് ഈ ആദ്യ 12 ആഴ്ചകളില്‍ വളരുന്നു. ഇത് എത്രത്തോളം വളരുന്നു എന്തൊക്കെയാണ് പരിഹാരം കാണേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി അള്‍ട്രാസൗണ്ട് സ്‌കാന്‍ അനിവാര്യമാണ്. ആദ്യ ട്രൈമസ്റ്ററില്‍ പലപ്പോഴും വേദന വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഇടുപ്പ്, അടിവയര്‍, പുറംഭാഗം, കാലിന് താഴെ എന്നിവിടങ്ങളിലെ വേദനയെല്ലാം വര്‍ദ്ധിപ്പിക്കുന്നു.

fibroid

രക്തസ്രാവം
രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. സാധാരണ അവസ്ഥയില്‍ ഗര്‍ഭകാലത്ത് സ്‌പോട്ടിംങ് കാണപ്പെടുന്നു. ഇതിനെ ഇംപ്ലാന്റേഷന്‍ ബ്ലീഡിംഗ് എന്നാണ് പറയുന്നത്. എന്നാല്‍ രക്തസ്രാവം വര്‍ദ്ധിച്ചാല്‍ ഡോക്ടറെ കാണുന്നതിന് മടികാണിക്കേണ്ടതില്ല. ഫൈബ്രോയ്ഡിന്റെ വളര്‍ച്ചക്ക് ഈ്‌സ്ട്രജന്‍ എന്ന ഹോര്‍മോണ്‍ അത്യാവശ്യമാണ്. എന്നാല്‍ ഗര്‍ഭത്തിന്റെ പുരോഗതിക്കും ഈസ്ട്രജന്‍ അത്യാവശ്യമായി വരുന്നു.

ഗര്‍ഭാവസ്ഥയില്‍ ഫൈബ്രോയിഡുകള്‍ വളരുമോ?
ചില സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭാശയ ഫൈബ്രോയിഡുകളുടെ വളര്‍ച്ച അനുഭവപ്പെടുന്നു, മറ്റുള്ളവര്‍ അവരുടെ വലുപ്പത്തില്‍ ഒരു മാറ്റവും കാണുന്നില്ല. ഫൈബ്രോയിഡുകള്‍ക്ക് വളരാന്‍ ഈസ്ട്രജന്‍ ആവശ്യമാണ്. ഗര്‍ഭാവസ്ഥയില്‍, നിങ്ങളുടെ ശരീരം ഈസ്ട്രജന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു, അതിനാലാണ് ചില സ്ത്രീകള്‍ക്ക് ഈ സമയത്ത് ഫൈബ്രോയിഡുകളുടെ വേഗത്തിലുള്ള വളര്‍ച്ച അനുഭവപ്പെടുന്നത്. ഇതും ശ്രദ്ധിക്കണം.

രണ്ട്, മൂന്ന് ട്രൈമസ്റ്ററില്‍ ഫൈബ്രോയ്ഡ്
രണ്ട് , മൂന്ന് ട്രൈമസ്റ്ററുകളില്‍ ഫൈബ്രോയ്ഡ് അല്‍പം ശ്രദ്ധിക്കണം. കാരണം ഈ സമയമാണ് നിങ്ങളുടെ കുഞ്ഞ് കൂടുതല്‍ വളര്‍ച്ച പ്രാപിക്കുന്നത്. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടി വന്നേക്കാം എന്നതാണ് പ്രധാനം. ഗര്‍ഭാവസ്ഥയില്‍ ഇടക്കിടെയുണ്ടാവുന്ന വേദന വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയം സാധാരണ അവസ്ഥയില്‍ ഗര്‍ഭപാത്രം വികസിക്കുന്നതിന്റെ ഫലമായി വേദന അനുഭവപ്പെടുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇതല്ലാതേയും വേദന വര്‍ദ്ധിക്കുന്നു. അതിന് കാരണം പലപ്പോഴും ഫൈബ്രോയ്ഡ് ആയിരിക്കാം. പലപ്പോഴും അഞ്ച് സെന്റിമീറ്ററില്‍ കൂടുതലുള്ള വലിയ ഫൈബ്രോയ്ഡുകളിലാണ് ഇത് കാണപ്പെടുന്നത്.

infection

പ്ലാസന്റല്‍ അബ്രപ്ഷന്‍
പ്രസവത്തിനുമുമ്പ് ഗര്‍ഭാശയത്തില്‍ നിന്ന് മറുപിള്ള ഭാഗികമായോ പൂര്‍ണ്ണമായോ വേര്‍പിരിയുന്ന അവസ്ഥയാണ് ഇത്. ഇത് അമ്മക്കും കുഞ്ഞിനും അപകടമുണ്ടാക്കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. ഫൈബ്രോയിഡുകള്‍ ഉള്ള സ്ത്രീകള്‍ക്ക് ഫൈബ്രോയിഡുകള്‍ ഇല്ലാത്ത സ്ത്രീകളേക്കാള്‍ പ്ലാസന്റല്‍ അബ്രപ്ഷന്‍ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. രക്തസ്രാവം, വയറുവേദന, നടുവേദന, പ്രസവ ലക്ഷണങ്ങള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

കുഞ്ഞിന്റെ വളര്‍ച്ചക്കുറവ്
സാധാരണ അവസ്ഥയില്‍ ഓരോ ആഴ്ചയിലും കുഞ്ഞിനുണ്ടാവുന്ന വളര്‍ച്ചയെക്കുറിച്ച് സ്‌കാനിംഗില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കുഞ്ഞിന്റെ വളര്‍ച്ചക്കുറവിലേക്ക് പലപ്പോഴും ഫൈബ്രോയ്ഡ് കാരണമാകുന്നു. ഇവരില്‍ ജനനസമയത്ത് വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. പലപ്പോഴും നിങ്ങളുടെ ഓരോ മാസവും നടത്തുന്ന സ്‌കാനിംഗിലൂടെ ഇത്തരം മാറ്റങ്ങള്‍ വളര്‍ച്ചക്കുറവുകള്‍ എന്നിവ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും ഓരോ മാതാപിതാക്കളും ശ്രദ്ധിക്കണം.

സി-സെക്ഷന്‍
ഗര്‍ഭാവസ്ഥയില്‍ സ്ത്രീക്ക് ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ ഉണ്ടെങ്കില്‍ സിസേറിയന്‍ വഴി കുഞ്ഞിന് ജന്മം നല്‍കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണം പ്രസവ ശേഷം ഗര്‍ഭപാത്രം ചുരുങ്ങുന്നത് തടയാന്‍ ഫൈബ്രോയിഡുകള്‍ കാരണമാകുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും നോര്‍മല്‍ ഡെലിവറി ബുദ്ധിമുട്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അതീവ ശ്രദ്ധ അത്യാവശ്യമാണ്.

pain

അബോര്‍ഷനും ഫൈബ്രോയ്ഡും
ഫൈബ്രോയ്ഡ് ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ചികിത്സ വേണ്ട ഒരു അവസ്ഥയാണ്. ഇത് പലപ്പോഴും അബോര്‍ഷനിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇത് ആദ്യത്തെ ട്രൈമസ്റ്ററിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. എങ്കിലും ഫൈബ്രോയ്ഡ് ഉള്ള വ്യക്തികള്‍ക്ക് ഏത് ഘട്ടത്തിലും അബോര്‍ഷന്‍ സാധ്യത ഉണ്ടായിരിക്കാം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി എടുക്കരുത്. ഇത് കൂടുതല്‍ ഗുരുതരമായി മാറുന്നു.

Story first published: Thursday, April 27, 2023, 13:03 [IST]
X
Desktop Bottom Promotion