Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
അബോര്ഷന് ശേഷം ആര്‍ത്തവത്തെ തിരിച്ചറിയണം, അപകടമെങ്കില്‍ ചില സൂചനകള്‍
ആര്‍ത്തവം എന്നത് സ്ത്രീ ശരീരത്തില്‍ അനിവാര്യമായ ഒരു ശാരീരിക പ്രക്രിയയാണ്. എന്നാല്‍ ഗര്‍ഭധാരണം സംഭവിച്ച സ്ത്രീകളില്‍ ആര്‍ത്തവം സംഭവിക്കുന്നില്ല. എന്നാല്‍ ചില ഘട്ടങ്ങളില്‍ അബോര്ഷന് സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ആര്‍ത്തവത്തിലും മാറ്റങ്ങള്‍ വരുത്തുന്നു. ഗര്‍ഭച്ഛിദ്രത്തിന് ശേഷമുള്ള ആര്‍ത്തവ ചക്രം പലപ്പോഴും പല സ്ത്രീകളിലും നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുന്നതാണ്. ശരീരം വിവിധ ഹോര്‍മോണല്‍ മാറ്റങ്ങള്‍ക്ക് ഈ സമയം വിധേയമാവുന്നു. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തേയും ദോഷകരമായാണ് ബാധിക്കുന്നത്.
അബോര്ഷന് ശേഷം ഒരു സ്ത്രീയില്‍ ആര്‍ത്തവ ചക്രം എത്രത്തോളം മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു എന്നത് നിര്‍ണായകമാണ്. പലപ്പോഴും സാധാരണ അവസ്ഥയില്‍ അബോര്ഷന് സംഭവിച്ച് നാലോ ആറോ ആഴ്ചകള്‍ക്ക് ശേഷം ആര്‍ത്തവം സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നു. എന്നാലും ഓരോ സ്ത്രീകളും വ്യത്യസ്തമായതിനാല്‍ അവരുടെ ആര്‍ത്തവ ചക്രത്തിലും അതുപോലെയുള്ള മാറ്റങ്ങള്‍ സംഭവിക്കാം. അവ എപ്രകാരം മനസ്സിലാക്കാം, തിരിച്ചറിയാം എന്ന് നോക്കാം.

ഗര്‍ഭച്ഛിദ്രത്തിനു ശേഷമുള്ള ആര്‍ത്തവചക്രം
ഗര്‍ഭച്ഛിദ്രത്തിന് ശേഷം സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് ആര്‍ത്തവ ചക്രത്തിലും മാറ്റം വരുത്തുന്നു. ഇത് ആര്‍ത്തവ ചക്രത്തിന്റെ രക്തസ്രാവത്തേയും ദൈര്‍ഘ്യത്തേയും എല്ലാം ബാധിക്കാം. ചിലരില്‍ ഒരു മാസം രണ്ട് തവണയെല്ലാം ആര്‍ത്തവമുണ്ടാവുന്ന സമയമുണ്ടാവാം. കൂടാതെ ചിലര്‍ക്ക് കനത്ത രക്തസ്രാവം അനുഭവപ്പെടാം, മറ്റുചിലര്‍ക്ക് നേരിയ രക്തസ്രാവമായിരിക്കും ഉണ്ടായിരിക്കുക. ശരീരം പഴയ അവസ്ഥയിലേക്ക് തിരിച്ച് വരാന്‍ എടുക്കുന്ന സമയമാണ് ഇത്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ നീണ്ടു പോവുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് അനിവാര്യം തന്നെയാണ്.
ആര്‍ത്തവ മാറ്റങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
ഗര്‍ഭച്ഛിദ്രത്തിന് ശേഷമുള്ള ആര്‍ത്തവത്തെ പല ഘടകങ്ങളും സ്വാധീനിക്കും.മാനസികാരോഗ്യം ഇതില്‍ പ്രധാനമാണ്. പലപ്പോഴും അബോര്ഷന് ശേഷം നമ്മുടെ മാനസികാരോഗ്യം വളരെയധികം മോശമായിരിക്കാം. ഈ സമയം ഉണ്ടാവുന്ന സമ്മര്‍ദ്ദത്തിന്റെ അളവ്, പോഷകാഹാരം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ മുമ്പ് ക്രമരഹിതമായ ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഇതേ പ്രശ്നങ്ങള്‍ തുടര്‍ന്നും ഉണ്ടാവാം. അതിനായി ഒരു ഡോക്ടറെ കണ്ട് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാം.
എപ്പോള്‍ വൈദ്യോപദേശം തേടണം
നീണ്ടുനില്‍ക്കുന്ന രക്തസ്രാവത്തെക്കുറിച്ചോ കഠിനമായ വേദനയെക്കുറിച്ചോ നിങ്ങള്‍ സ്ഥിരമായി പരാതിപ്പെടുന്ന ഒരു വ്യക്തിയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം, കാരണം ഇത് സ്ഥിരമായി നില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്ന ഒന്ന്തന്നെയാണ്. അതിനായി പതിവായി പരിശോധനകള്‍ നടത്തിയാലും തെറ്റില്ല. അല്ലാത്ത പക്ഷം അത് പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ ഉടനടി പരിഹരിക്കപ്പെടേണ്ടതാണ്.
മാനസികാരോഗ്യം പ്രധാനം
ആര്‍ത്തവം ക്രമം തെറ്റുന്നതിന് കാരണം ശാരീരികമായുണ്ടാവുന്ന പ്രശ്നങ്ങള്‍ മാത്രമല്ല അബോര്ഷന് ശേഷമുണ്ടാവുന്ന വൈകാരിക സമ്മര്‍ദ്ദവും ഇതിനൊരു കാരണം തന്നെയാണ്. പലപ്പോഴും പിരിമുറുക്കവും ഉത്കണ്ഠയും ക്രമമായ ആര്‍ത്തവത്തെ പ്രതിസന്ധിയിലാക്കുന്നു. കൂടാതെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ മാനസികാരോഗ്യ പ്രൊഫഷണലുകളില്‍ നിന്നോ ഉള്ള പിന്തുണ എന്തുകൊണ്ടും ഉറപ്പാക്കേണ്ടതാണ്. കൂടാതെ നിങ്ങളുടെ തന്നെ ചില ശീലങ്ങള്‍ മുന്നോട്ട് കൊണ്ട് വരുന്നതും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ആത്മവിശ്വാസത്തോടെ ഇതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
