Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
നവജാതശിശുവിന്റെ വളര്‍ച്ചയും വളര്‍ച്ചയിലെ നാഴികക്കല്ലുകളും
നവജാത ശിശുവിന്റെ ആദ്യദിനങ്ങള്‍ എന്ന് പറയുന്നത് എപ്പോഴും മാതാപിതാക്കള്‍ക്ക് അല്പം വെല്ലുവിളികള്‍ നിറഞ്ഞത് തന്നെയായിരിക്കും. പലപ്പോഴും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെയാണ് കുഞ്ഞിന് വരുന്ന മാറ്റങ്ങള്‍ എന്നും എന്തൊക്കെ മനസ്സിലാക്കണം പുതിയ അച്ഛനമ്മമാര്‍ എന്നും നോക്കാം. പലപ്പോഴും വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ആദ്യ ദിവസത്തെക്കുറിച്ച് നമുക്ക് നോക്കാം. കുഞ്ഞുങ്ങളുടെ വളര്‍ച്ച വളരെ എളുപ്പത്തിലാണ് സംഭവിക്കുന്നത്.
ഈ സമയത്ത് കുഞ്ഞ് ഗര്ഭപാത്രത്തിന് പുറത്തുള്ള സമയവുമായി ഇഴചേര്‍ന്ന് വരുന്നു. എന്നാല്‍ ഇവരുടെ ആദ്യത്തെ കുറച്ച് ആഴ്ചകള്‍ എന്ന് പറയുന്നത് അല്പം നിര്‍ണായകം തന്നെയാണ്. ഈ കാലയളവില്‍ നിരവധി പ്രധാന മാറ്റങ്ങള്‍ അമ്മക്കും കുഞ്ഞിനും സംഭവിക്കുന്നു. പ്രധാനപ്പെട്ട പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനാല്‍ അത് അമ്മക്കും കുഞ്ഞിനും പ്രധാനപ്പെട്ട നിര്‍ണായകമായ സമയമാണ്.

ശാരീരിക വളര്‍ച്ച
ആദ്യ ആഴ്ചകളില്‍, നവജാതശിശുക്കള്‍ സാധാരണയായി വേഗത്തില്‍ ശരീരഭാരം വര്‍ദ്ധിക്കും. എന്നാല്‍ ജനനത്തിന് ശേഷം അവരില്‍ ശരീരഭാരം കുറഞ്ഞ് വരുന്നു. എന്നാല്‍ സ്ഥിരമായി പാല് കുടിക്കുന്നതും നല്ല ഉറക്കവും മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ അത് തിരികെ ലഭിക്കും. ആദ്യ മാസത്തിന്റെ അവസാനത്തോടെ, മിക്ക കുഞ്ഞുങ്ങളും ഏകദേശം 1.5 മുതല്‍ 2 ഇഞ്ച് വരെ നീളം വെയ്ക്കുന്നു. ഈ ശാരീരിക വളര്‍ച്ചയ്ക്കൊപ്പം തലയുടെ ചുറ്റളവിലും മാറ്റങ്ങള്‍ സംഭവിക്കുന്നത് ഈ സമയത്താണ്.
ഇന്ദ്രിയ വികസനം
നവജാതശിശുക്കള്‍ക്ക് ജനിക്കുമ്പോള്‍ തന്നെ കാഴ്ച പരിമിതമായിരിക്കും, പക്ഷേ 8-12 ഇഞ്ച് അകലെയുള്ള വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു അവര്‍ക്ക്. അവ ശോഭയുള്ള പ്രകാശത്തോടും ഉയര്‍ന്ന ദൃശ്യതീവ്രതയുള്ള പാറ്റേണുകളോടും പ്രതികരിക്കുന്ന അവസ്ഥയിലായിരിക്കും. അത് മാത്രമല്ല പോകപ്പോകേ കേള്‍വി നന്നായി വികസിച്ചിരിക്കുന്നതിനാല്‍ പരിചിതമായ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയും. കുഞ്ഞുങ്ങള്‍ക്ക് ഗന്ധവും രുചിയും അറിയാനുള്ള കഴിവുണ്ട്, മധുരമുള്ള രുചികളാണ് ഇവര്‍ ഈ സമയം കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
ആദ്യമാസത്തിലെ മാറ്റങ്ങള്‍
ആദ്യ മാസത്തില്‍, കുഞ്ഞുങ്ങള്‍ ഗ്രഹിക്കല്‍, കാര്യങ്ങള്‍ മനസ്സിലാക്കല്‍ തുടങ്ങിയ പ്രതിഫലന ചലനങ്ങള്‍ കാണിക്കുന്നു. ഈ പ്രതികരണങ്ങള്‍ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്, ക്രമേണ സ്വമേധയാ ഉള്ള പ്രവര്‍ത്തനങ്ങളായി പിന്നീട് അവ മാറുന്നു. അത് മാത്രമല്ല കമിഴ്ന്ന് കിടക്കാന്‍ ആരംഭിക്കുന്നത് വഴി അത് കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു, ഇത് നാല് ആഴ്ച കൊണ്ട് തല പെട്ടെന്ന് ഉയര്‍ത്തുന്നതിനും ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കും.
വൈജ്ഞാനിക വികസനം
നവജാത ശിശുക്കള്‍ മുഖങ്ങളും ശബ്ദങ്ങളും തിരിച്ചറിയാന്‍ തുടങ്ങുന്നതോടെ അവരുടെ വൈജ്ഞാനിക കഴിവുകള്‍ വികസിക്കാന്‍ തുടങ്ങുന്നു. പരിചിതമായ മുഖങ്ങളില്‍ അവര്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുകയും പലപ്പോഴും ചലിക്കുന്ന വസ്തുക്കളെ കണ്ണുകള്‍ കൊണ്ട് ട്രാക്ക് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. പതുക്കെ കുഞ്ഞുങ്ങള്‍ വ്യത്യസ്ത ശബ്ദങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ തുടങ്ങുകയും അമ്മയോടുള്ള അടുപ്പം വര്‍ദ്ധിക്കുകയും ചെയ്യും. ചില ശബ്ദങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നു.
വൈകാരിക വളര്‍ച്ച
മാതാപിതാക്കളും നവജാതശിശുക്കളും തമ്മിലുള്ള വൈകാരിക ബന്ധം സ്പര്ശനത്തിലൂടെയും നേത്ര സമ്പര്‍ക്കത്തിലൂടെയും ശക്തിപ്പെടുന്നു. കുഞ്ഞുങ്ങള്‍ കരച്ചില് അല്ലെങ്കില്‍ മുഖഭാവങ്ങള്‍ വഴി അവര്‍ സന്തോഷവും അസ്വസ്ഥതയും എല്ലാം പ്രകടമാക്കുന്നു. പരിചിതമായ ശബ്ദങ്ങളോ മുഖങ്ങളോ കേട്ട് അവര്‍ ചിരിക്കുന്നതിനും ശ്രമിക്കാം. ഇതെല്ലാം കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളാണ്.
പാല് കുടിക്കുന്നു
നവജാത ശിശുക്കള്‍ ഇടയ്ക്കിടെ പാല് കുടിക്കുന്നതിനാല്‍ അത് പലപ്പോഴും രണ്ട് മൂന്ന് മണിക്കൂര്‍ ഇടവിട്ട് ചെയ്യേണ്ടതായി വരുന്നു. ചില അമ്മമാര്‍ ഫോര്‍മുല ഫീഡിംഗും ഒരു ഓപ്ഷനായി കണക്കാക്കുന്നു. മതിയായ പോഷകാഹാരം ഉറപ്പാക്കാന്‍, മുലകുടിക്കുന്ന കുട്ടികള്‍ക്ക് ചില ചലനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
ഉറക്കം ധാരാളം
നവജാത ശിശുക്കള്‍ ദിവസവും 16-17 മണിക്കൂര്‍ ഉറങ്ങുന്നു, എന്നാല്‍ രണ്ടോ നാലോ മണിക്കൂര്‍ എന്ന ചെറിയ ഇടവേളകളിലാണ് ഇവര്‍ ഉറങ്ങുന്നത്. കൂടാതെ ഇതാണ് കുഞ്ഞിന്റെ വളര്‍ച്ചയിലേക്ക് നയിക്കുന്നത്. സുരക്ഷിതമായ ഉറക്കത്തിനായി കുഞ്ഞിനെ എപ്പോഴും മലര്ത്തിക്കിടത്തുന്നതിന് ശ്രദ്ധിക്കണം. വളരെ സോഫ്റ്റ് ആയ കിടക്കകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ച വളരെ എളുപ്പത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം നിര്‍ണായകവും ആയിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











