Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
മൂന്നാ ട്രൈമസ്റ്ററില്‍ കുഞ്ഞിന്റെ അനക്കം അതിപ്രധാനം
ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത് മുതല്‍ ഏതൊരു സ്ത്രീയും കാത്തിരിക്കുന്നതാണ് ഗര്‍ഭാവസ്ഥയിലെ കുഞ്ഞിന്റെ അനക്കം. ഇതാവട്ടെ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് എന്നകാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും അമ്മമാരുടെ സന്തോഷം തന്നെ ഈ സമയം മറ്റൊന്നായിരിക്കും. അത്രയധികം മാനസിക അടുപ്പം കുഞ്ഞുമായി ഉണ്ടാവുന്ന ഒരു കാലം തന്നെയാണ് ഈ അവസാന മൂന്ന്മാസങ്ങള്‍. ഗര്‍ഭത്തിന്റെ നാല് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിന്റെ അനക്കം നമുക്ക് ചെറുതായി മനസ്സിലാക്കാന്‍ സാധിക്കുന്നു. അവസാന ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ ഇതിനെക്കുറിച്ച് നമുക്ക് പെട്ടെന്ന് അറിയാന്‍ സാധിക്കും.
കുഞ്ഞിന്റെ അനക്കം മൂന്നാം മാസത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ച കൃത്യമായ രീതിയിലാണ് എന്ന് മനസ്സിലാക്കുന്നതിനും കുഞ്ഞ് ആരോഗ്യവാനാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും ഇത്തരത്തില്‍ കുഞ്ഞിന്റെ അനക്കം നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഇത് അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് പ്രധാനപ്പെട്ടതാണ് എന്ന് പറയുന്നതെന്ന് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

ഗര്‍ഭസ്ഥശിശുവിന്റെ അനക്കം
ഗര്‍ഭസ്ഥശിശുവിന്റെ അനക്കെ എന്നത് എപ്പോഴും ആരോഗ്യമുള്ള കുഞ്ഞിന്റെ അടയാളമാണ്. കുഞ്ഞ് ആക്റ്റീവ് ആണെന്നും കുഞ്ഞിന്റെ വളര്‍ച്ച ശരീയായ രീതിയില്‍ ആണെന്നും സൂചിപ്പിക്കുന്നതാണ് ഇത്. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ കുഞ്ഞിന്റെ ചലനം കുറയുകയാണെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഇത് പലപ്പോഴും പലസങ്കീര്ണതകളുടേയും തുടക്കമായിരിക്കാം. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ അനക്കെ ഏത് മാസത്തിലും ഏത് ആഴ്ചയിലും നിരീക്ഷിച്ച് കൊണ്ടിരിക്കണം.
എങ്ങനെ നിരീക്ഷിക്കാം
അമ്മമാര്‍ ദിവസവും കുഞ്ഞിന്റെ കിക്കുകള്‍ എണ്ണണം. കുട്ടികള്‍ സാധാരണയായി കൂടുതല്‍ സജീവമായിരിക്കുമ്പോള്‍ കൂടുതല്‍ അമ്മയുടെ വയറ്റില്‍ ചവിട്ടുന്നു. അത് പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷമാണെങ്കില്‍ കൂടുതലായിരിക്കും. നിങ്ങളുടെ കുഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ പത്ത് തവണയെങ്കിലും ചവിട്ടുന്നതായോ അനങ്ങുന്നതായോ തോന്നുകയാണെങ്കില്‍ അത് നല്ലതായാണ് കണക്കാക്കുന്നത്. ഇതിന്റെ എണ്ണം കുറവാണെങ്കില്‍ നിങ്ങള്‍ക്ക് ഡോക്ടറെ കാണുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് അമ്മയേയും കുഞ്ഞിനേയും എത്തിക്കുന്നു.
ചലനങ്ങള്‍ കുറയുകയാണെങ്കില്‍ എന്തുചെയ്യണം
നിങ്ങള്‍ പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ കുഞ്ഞിന്റെ അനക്കം കിട്ടിയില്ല എന്ന സാഹചര്യം ഉണ്ടെങ്കില്‍ അറിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. അതിനായി തണുത്ത എന്തെങ്കിലും വസ്തുക്കള്‍ കുടിക്കുന്നതിനോ ചെറുതായി ഒരുസ്നാക്സ് കഴിക്കുന്നതിനോ ശ്രദ്ധിക്കുക. ചെറുതായി മധുരം കഴിക്കുന്നത് വഴിയും കുഞ്ഞ് അനങ്ങുന്നു. തുടര്‍ന്ന് വീണ്ടും കിടക്കുക. കിടക്കുമ്പോള്‍ ഇടത് വശം ചേര്‍ന്ന് കിടക്കുന്നതിന് ശ്രദ്ധിക്കണം. ഇതിന് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും വേണ്ട പരിഹാരം കാണുന്നതിനും ശ്രദ്ധിക്കുക. ഒരു കാരണവശാലും വൈകിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം
ഗര്‍ഭാവസ്ഥയിലെ മൂന്നാം ട്രൈമസ്റ്ററിലാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അനക്കം കുറവാണെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ച ശരിയായ രീതിയില്‍ അല്ലെന്നും അമ്മക്കും അപകടാവസ്ഥ ഉണ്ടാക്കും എന്നാണ് പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിന് ഗര്‍ഭസ്ഥശിശുവിന്റെ ചലനം നിരീക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്. പതിവ് പരിശോധനകള്‍ നടത്തുന്നത് വഴി ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് നേരത്തെ കണ്ടെത്തുന്നതിനും സാധിക്കുന്നു. ആവശ്യമെങ്കില്‍ സമയബന്ധിതമായ മെഡിക്കല്‍ ഇടപെടലുകള്‍ക്കും ശ്രമിക്കണം.



Click it and Unblock the Notifications