Latest Updates
-
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം!
ബിപി കൂടുതലെങ്കില്‍ ഗര്‍ഭകാലം അതീവ അപകടം: ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ഗര്‍ഭകാലം സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കുള്ള സാധ്യത ഏറിക്കൊണ്ടിരിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തന്നെയാണ് ഈ സമയത്തെ വില്ലന്‍. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ പ്രസവിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നാം തുടക്കത്തിലേ മനസ്സിലാക്കേണ്ടതായുണ്ട്. കാരണം ഗര്‍ഭകാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അമ്മയ്ക്കും കുഞ്ഞിനും കാര്യമായ അപകടസാധ്യതകള്‍ ഉണ്ടാക്കും. ഈ അപകടസാധ്യതകള്‍ തരണം ചെയ്യുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമായി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
ആരോഗ്യകരമായ ഗര്‍ഭകാലമാണ് ആഗ്രഹിക്കുന്നത് എന്നുണ്ടെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഗര്‍ഭിണിയാവാന്‍ പ്ലാന്‍ ചെയ്യുന്ന സമയം മുതല്‍ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെക്കുറിച്ചും അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കണം. അപകടാവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അപകടസാധ്യതകള്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഗര്‍ഭിണികളില്‍ ഗര്‍ഭാവസ്ഥയില്‍ കൂടുതല്‍ സങ്കീര്‍ണതകളുണ്ടാവാം. അത് മാത്രമല്ല പ്രീക്ലാമ്പ്സിയ, നേരത്തെയുള്ള പ്രസവം കൂടാതെ എക്ലാംസിയ പോലുള്ള അവസ്ഥകളും ഉണ്ടാവാം. ഇവ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും ജീവന് തന്നെ ഭീഷണിയായേക്കാം. അത് മാത്രമല്ല ഇത്തരത്തിലുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തേയും വളരെ ദോഷകരമായി ബാധിക്കുന്നു.
കുഞ്ഞിനെ ബാധിക്കുന്നത്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതില്‍ തന്നെ കുഞ്ഞിന്റെ വളര്‍ച്ചയെ പോലും തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഈ സാഹചര്യത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നവജാത ശിശുക്കളുടെ യൂണിറ്റുകളില്‍ പ്രത്യേക പരിചരണം ആവശ്യമായി വന്നേക്കാം. അല്ലാത്ത പക്ഷം അത് ഭാവിയില്‍ അപകടാവസ്ഥകള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ അതീവശ്രദ്ധ ഓരോ ഘട്ടത്തിലും അനിവാര്യമാണ്.
പ്രതിരോധം നിസ്സാരമല്ല
എപ്പോഴും ഗര്‍ഭാവസ്ഥയില്‍ അവരും ഇവരും പറയുന്നത് കേള്‍ക്കാതെ ഡോക്ടറുടെ ഉപദേശം മാത്രം സ്വീകരിക്കുന്നതിന് ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ള വ്യക്തിയാണെങ്കില്‍ ഇടക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കാവുന്നതാണ്. കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും നിയന്ത്രണം കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഉപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനും സ്ഥിരമായി വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മാനസിക സമ്മര്‍ദ്ദം കുറക്കുക
പ്രസവത്തോട് അടുക്കുമ്പോള്‍ പല സ്ത്രീകളിലും അമിത സമ്മര്‍ദ്ദവും ഉത്കണ്ഠയും എല്ലാം ഉണ്ടാവുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ട എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക. മാത്രമല്ല സ്ട്രെസ്സ്മാനേജ്മെന്റ് ടെക്നിക്കുകളും പരീക്ഷിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മെഡിറ്റേഷനും യോഗയും ശീലമാക്കുക. ഇതെല്ലാം തന്നെ നിങ്ങളുടെ കൂടിയ രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നു. അപകടകരമായ അവസ്ഥകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം.
ശ്രദ്ധിക്കേണ്ടത്
ചില സ്ത്രീകളില്‍ രക്തസമ്മര്‍ദ്ദം സാധാരണ അവസ്ഥയില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു. അവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ മരുന്നുകള്‍ കഴിക്കാന്‍ പാടുകയുള്ളൂ. അതോടൊപ്പം തന്നെ പതിവ പരിശോധനകള്‍ നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് അനിവാര്യമായ കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ അവഗണിക്കാതെ കൃത്യമായി ചെയ്താല്‍ അവയെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ ഗര്‍ഭകാലവും പ്രസവവും നടക്കുന്നതിനും സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications