Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
ആര്‍ത്തവം, ഓവുലേഷന് എല്ലാം കൃത്യം: പക്ഷേ ഗര്‍ഭധാരണത്തിന് തടസ്സം ഇതാവാം
ഗര്‍ഭധാരണം എന്നത് ദമ്പതികള്‍ ആഗ്രഹിക്കുന്ന സമയത്ത് സംഭവിക്കേണ്ട ഒന്നാണ്. പലപ്പോഴും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും കുട്ടികളുണ്ടാവാത്തതിനെക്കുറിച്ച് ദു:ഖിക്കുന്ന പലരും ഉണ്ടാവാം. എന്നാല്‍ അതിന് പിന്നിലെ ആരോഗ്യകരമായ കാരണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് പലപ്പോഴും പലര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. വിവാഹത്തിന് ശേഷം ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ അവര്‍ വന്ധ്യത സംബന്ധമായി ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്.
ഗര്‍ഭധാരണ സമയം പ്ലാന്‍ ചെയ്യുമ്പോള്‍ ഈ പ്രക്രിയയില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സ്ത്രീകളില്‍ ആര്‍ത്തവവും ഓവുലേഷനും തന്നെയാണ്. എന്നാല്‍ കുട്ടികളുണ്ടാവാത്തതിന് പിന്നില്‍ പലപ്പോഴും പുരുഷന്റെ ബീജത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. അത് മാത്രമല്ല ബീജത്തിന്റെ ആയുസ്സ് സ്ത്രീശരീരത്തില്‍ എത്തിയാല്‍ എത്ര സമയമാണ് എന്നതും അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ അത് കൃത്യമായി ഗര്‍ഭധാരണത്തിലേക്ക് വഴി വെക്കുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ബീജത്തിന്റെ ആയുസ്സ്
സ്ത്രീകളില്‍ ആര്‍ത്തവവും ഓവുലേഷനും പോലെ തന്നെ പുരുഷന്മാരില് ബീജത്തിന്റെ ആയുസ്സ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണ പ്രക്രിയയിലെ പ്രധാന ഘടകം എന്ന് പറയുന്നത് എപ്പോഴും ബീജത്തിന്റെ ആയുസ്സ് തന്നെയാണ്. ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീ ശരീരത്തില്‍ ബീജത്തിന് അഞ്ച് ദിവസം വരെ ആയുസ്സുണ്ടായിരിക്കും. അതായത് അണ്ഡോത്പാദനത്തിന് മുന്‍പിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണത്തിന് സാധ്യതയുണ്ട്. ഇത് പലപ്പോഴും ബീജസങ്കലനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും.
ബീജത്തിന്റെ ആയുസ്സും പ്രത്യുല്പാദനക്ഷമതയും
ബീജത്തിന്റെ ആയുസ്സ് ഗര്‍ഭധാരണത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പലപ്പോഴും സ്ത്രീകളുടെ പ്രത്യുത്പാദന അവയവത്തില്‍ ബീജം നിക്ഷേപിക്കപ്പെടുമ്പോള്‍ അഞ്ച് ദിവസത്തോളം അവയ്ക്ക് അതിജീവിക്കാന്‍ സാധിക്കുന്നു. മാത്രമല്ല ഇത് അര്‍ത്ഥമാക്കുന്നത് അണ്ഡോത്പാദനത്തിന് തൊട്ടു മുന്‍പും തൊട്ടു ശേഷവും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് സ്ത്രീകളില്‍ ഗര്‍ഭധാരണം വര്‍ദ്ധിപ്പിക്കും എന്നാണ്.
അണ്ഡോത്പാദനവും ഗര്‍ഭധാരണവും
ഒരു സ്ത്രീയുടെ ആര്‍ത്തവചക്രത്തിന്റെ മധ്യത്തിലാണ് അണ്ഡം അണ്ഡാശയത്തില്‍ നിന്ന് പുറത്തുവരുന്നത്. ഇതിനെയാണ് അണ്ഡോത്പാദനം എന്ന് പറയുന്നത്. 28 ദിവസം ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീയാണെങ്കില്‍ പതിനാലാം ദിവസത്തിലാണ് ഇവരില്‍ അണ്ഡോത്പാദനം നടക്കുന്നത്. അണ്ഡോത്പാദനത്തിനുശേഷം ഏകദേശം 12 മുതല്‍ 24 മണിക്കൂര്‍ വരെ അണ്ഡം പ്രവര്‍ത്തനക്ഷമമായി തുടരും. അതിനാല്‍, ഈ സമയത്ത് ബീജം സ്ത്രീ ശരീരത്തില്‍ എത്തുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ലൈംഗിക ബന്ധത്തിന്റെ സമയം
ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികള്‍ ഓവുലേഷന് കണക്കാക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും എല്ലാം ഗര്‍ഭധാരണത്തെ സഹായിക്കുന്നതാണ്. കൂടാതെ അണ്ഡോത്പാദനത്തിന് മുമ്പുള്ള അഞ്ച് ദിവസവും അതിന് ശേഷം വരുന്ന ദിവസങ്ങളും ഗര്‍ഭധാരണത്തിന് ശ്രമിക്കാവുന്നതാണ്. ഇത് ബീജസങ്കലനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ കൃത്യമായി ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യണം.
ഓവുലേഷന് ട്രാക്ക് ചെയ്യുന്നു
ഗര്‍ഭധാരണ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അണ്ഡോത്പാദനം ട്രാക്ക് ചെയ്യുന്നത് സഹായകരമാകും. അടിസ്ഥാന ശരീര താപനില, അണ്ഡോത്പാദന പ്രവചന കിറ്റുകള്‍ ഉപയോഗിക്കല്‍, അല്ലെങ്കില്‍ സെര്‍വിക്കല്‍ മ്യൂക്കസിലെ മാറ്റങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവയാണ് രീതികളില്‍ ഉള്‍പ്പെടുന്നത്. ഏറ്റവും പ്രത്യുപാദന ശേഷിയുള്ള ദിവസങ്ങള്‍ തിരിച്ചറിയാന്‍ ഇത്തരം മാര്‍ഗ്ഗങ്ങളെല്ലാം തന്നെ സഹായിക്കുന്നു.
ബീജത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നത്
പലപ്പോഴും പുരുഷന്മാരില് ബീജത്തിന്റെ ആരോഗ്യം പ്രതിസന്ധിയിലാവുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല നിങ്ങളുടെ ചില ശീലങ്ങളും പ്രധാനപ്പെട്ടതാണ്. ആരോഗ്യം, ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍, പാരിസ്ഥിതിക സാഹചര്യങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ ബീജത്തിന്റെ ആയുസ്സിനെ സ്വാധീനിക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് ബീജത്തിന്റെ ഗുണനിലവാരവും ദീര്‍ഘായുസ്സും മെച്ചപ്പെടുത്തുകയും ഗര്‍ഭധാരണം എളുപ്പത്തിലാക്കുകയും ചെയ്യും.



Click it and Unblock the Notifications