Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഗര്‍ഭാവസ്ഥയില്‍ 20 ആഴ്ചയ്ക്ക് മുന്‍പേ അബോഷന്: അറിയേണ്ട ലക്ഷണങ്ങള്‍, കാരണം
ഗര്‍ഭം അലസുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കുന്നതിനുള്ള മാനസികാവസ്ഥ പോലും പലരിലും ഉണ്ടായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പല സ്ത്രീകള്‍ക്കും അറിവുണ്ടാവില്ല. അത് പലപ്പോഴും ജീവിതത്തില്‍ അനൂകലമല്ലാത്ത സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. അതിവൈകാരികമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളെ കുഴപ്പത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഗര്‍ഭം അലസുന്നതിന് മുന്നോടിയായി ശരീരം ചില ലക്ഷണങ്ങളെ പ്രകടിപ്പിക്കുന്നു. അത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാത്തതും ഗര്‍ഭത്തിന്റെ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. കൃത്യമായ ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ ഒരു പരിധി വരെ കാര്യങ്ങള്‍ തിരിച്ചറിയാനും വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിനും സാധിക്കും. 20 ആഴ്ചക്ക് മുന്‍പ് ഗര്‍ഭം അലസുന്നത് എപ്രകാരം കൈകാര്യം ചെയ്യാം, എന്തൊക്കെ ശ്രദ്ധിക്കണം, എന്താണ് ലക്ഷണങ്ങളെന്ന് നോക്കാം.

ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത്
ഗര്‍ഭാവസ്ഥയില്‍ സാധാരണയായി വയറുവേദനയും ചെറിയ രീതിയിലുള്ള രക്തസ്രാവവും ഉണ്ടാവാം. എന്നാല്‍ അബോര്ഷന് മുന്നോടിയായി ഇതേ ലക്ഷണങ്ങള്‍ കാണപ്പെടാം. രക്തസ്രാവം, മലബന്ധം, വയറുവേദന എന്നിവയാണ് അതില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍. ചിലരില്‍ പലപ്പോഴും നടുവേദനയുള്ളതും നിസ്സാരമാക്കരുത്. ചിലരില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ വേഗം തന്നെ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ആവശ്യമുള്ള മുന്‍കരുതലുകളും എടുക്കണം.
കാരണങ്ങള്‍ മനസ്സിലാക്കാം
പലപ്പോഴും സ്വാഭാവികമായും സംഭവിക്കുന്ന അബോര്‍ഷനുകള്‍ ഉണ്ട്. ജനിതക വൈകല്യങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയെല്ലാം തന്നെ പലപ്പോഴും സ്വാഭാവികമായ അബോര്‍ഷനിലേക്ക് നയിക്കുന്നു. എന്നാല്‍ അണുബാധകള്‍, പുകവലി, മദ്യപാനം, മറ്റെന്തെങ്കിലും അപകടകരമായ അവസ്ഥ എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. എങ്കിലും ചില അബോര്‍ഷനുകള്‍ നമുക്ക് തടയാന്‍ സാധിക്കുന്നതല്ല.
വൈകാരിക സ്വാധീനം
പലപ്പോഴും വൈകാരികമായാണ് ഇത്തരം കാര്യങ്ങള്‍ നിങ്ങളെ സ്വാധീനിക്കുന്നത്. പലപ്പോഴും ഇത്തരം അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുന്നവരാണ് പലരും. എന്നാല്‍ ഗര്‍ഭം അലസുന്നതിന് ശേഷം സംഭവിക്കുന്ന ദുഃഖം, കുറ്റബോധം, സമ്മര്‍ദ്ദം തുടങ്ങിയ വികാരങ്ങള്‍ സാധാരണമാണ്. ഈ അവസ്ഥയില്‍ അത്തരം പ്രതിബന്ധങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുക അവരെ പുറത്തേക്ക് കൊണ്ട് വരുക എന്നത് അനിവാര്യമാണ്. അതിനായി കൗണ്‍സിലിംഗ് സേവനങ്ങള്‍ ആവശ്യമെങ്കില്‍ തേടാവുന്നതാണ്. ഇതാ ആശ്വാസവും സമാധാനവും നല്കുന്നു.അമ്മയ്ക്ക മാനസിക പിന്തുണ നല്‍കുക എന്നത് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അവരുടെ മാനസികാരോഗ്യത്തെ അബോര്ഷന് വളരെ മോശമായി ബാധിക്കുകയും അത് പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.
ലഭ്യമായവ ഇതെല്ലാം
പല സംഘടനകളും ഗര്‍ഭച്ഛിദ്രം ബാധിച്ചവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഓണ്‍ലൈന്‍ ഫോറങ്ങള്‍, ഹെല്‍പ്പ് ലൈനുകള്‍, പ്രാദേശിക പിന്തുണാ ഗ്രൂപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു തെറാപ്പിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ പ്രൊഫഷണല്‍ സഹായം തേടുന്നതും ഇതിന് ഗുണം ചെയ്യുന്നു. അബോര്ഷന് ശേഷം ഒരു സ്ത്രീക്ക് ശാരീരികവും വൈകാരികവുമായ ക്ഷേമം അത്യന്താപേക്ഷിതമാണ്. ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതും പിന്തുണ ഉറപ്പാക്കുന്നതിനും കഴിയുന്നത് വഴി പല പ്രശ്നങ്ങളേയും ഇല്ലാതാക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
