Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
ഇത് പക്ഷേ യഥാര്‍ത്ഥ പ്രസവ വേദനയല്ല, ഗര്‍ഭിണികളെ പറ്റിക്കുന്ന ഫാള്‍സ് പെയിന്‍
ഗര്‍ഭാവസ്ഥകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ സ്ത്രീകള്‍ നേരിടുന്നുണ്ട്. പ്രത്യേകിച്ച് ഗര്‍ഭം മൂന്നാമത്തെ ട്രൈമസ്റ്ററിലേക്ക് കടന്ന് കഴിഞ്ഞാല്‍ അത് കൂടുതല്‍ അസ്വസ്ഥതകളും പ്രശ്നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതില്‍ പല സ്ത്രീകളും ഭയപ്പെട്ട് പോവുന്ന ഒരു സാഹചര്യമാണ് പലപ്പോഴും ഫോള്‍സ് പെയിന്‍. അഥവാ തെറ്റായ പ്രസവ വേദന. പലപ്പോഴും പല സ്ത്രീകളും ഈ വേദന അനുഭവിക്കുന്നുണ്ട്. ഇത് ഗര്‍ഭകാലത്ത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ തിരിച്ചറിയുന്നതിന് വേണ്ടി പലര്‍ക്കും സാധിക്കുന്നില്ല.
യഥാര്‍ത്ഥത്തില്‍ ഈ സമയം പ്രസവം നടക്കുന്നില്ല എന്ന് മാത്രമല്ല അത് സാധാരണ പ്രസവ വേദന പോലെ ഗുരുതരമായ ഒന്നായിരിക്കുകയും ഇല്ല. പലപ്പോഴും ഗര്‍ഭകാലത്ത് ഇത് സാധാരണ സംഭവമാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രസവ വേദനയില്‍ നിന്ന് എപ്രകാരം ഇത്തരം തെറ്റായ വേദനകളെ തിരിച്ചറിയാം കൈകാര്യം ചെയ്യാം എന്ന് നോക്കാം. പലപ്പോഴും ക്രമരഹിതമായ വേദനകളാണ് ഇതിനുണ്ടാവുന്നത്. മാത്രമല്ല ഇവ പിന്നീടങ്ങോട്ട് തീവ്രമാവുന്നുമില്ല. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തെറ്റായ വേദന തിരിച്ചറിയാം
പ്രസവ വേദനയാണോ അതോ തെറ്റായ വേദനയാണോ എന്നത് ആദ്യം തിരിച്ചറിയേണ്ടതാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം സങ്കോചങ്ങള്‍ സാധാരണയായി അടിവയറ്റിലെ മുന്‍ഭാഗത്ത് അനുഭവപ്പെടുകയും സെര്‍വിക്കല്‍ മാറ്റങ്ങള്‍ ഒന്നും സംഭവിക്കാതിരിക്കുകയും ചെയ്യുന്നു. കാരണം ഒരു വിശ്രമത്തോടെ പലപ്പോഴും ഇത്തരം വേദനകള്‍ ഇല്ലാതാവുന്നു. എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥ പ്രസവ വേദനയിലേക്ക് കടന്നിട്ടുണ്ടെങ്കില്‍ വേദനയുടെ ശക്തി വര്‍ദ്ധിക്കുകയും സെര്‍വിക്കല്‍ ഡൈലേഷനിലേക്ക് നയിക്കുകയും ചെയ്യുന്നു.
സാധാരണ ലക്ഷണങ്ങള്‍
വേദനയില്ലാതെ വയറിന് മുറുക്കം അനുഭവപ്പെടുന്നതാണ് പലപ്പോഴും തെറ്റായ പ്രസവവേദനയുടെ ലക്ഷണങ്ങള്‍. ഈ സങ്കോചങ്ങള്‍ പ്രവചനാതീതവും ചിലപ്പോള്‍ നീണ്ട് നില്ക്കുന്നതും തീവ്രതയിലും വ്യത്യാസം സംഭവിക്കാവുന്നതാണ്. യഥാര്‍ത്ഥ പ്രസവ വേദനയില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തരം വേദനകള്‍ അനുഭവപ്പെടുന്നത്. അതില്‍ തന്നെ ഇടക്കിടെ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.
എപ്പോള്‍ ഡോക്ടറെ കാണണം?
എപ്പോഴാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ ഡോക്ടറെ കാണേണ്ടത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങള്‍ക്ക് യഥാര്‍ത്ഥ പ്രസവ വേദനയും തെറ്റായ വേദനയും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ പലപ്പോഴും അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് മുന്‍പേ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.. അതോടൊപ്പം തന്നെ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ രക്തസ്രാവമോ മറ്റ് സ്രവങ്ങളോ പുറത്തേക്ക് വരുകയാണെങ്കില്‍ ഒട്ടും വൈകാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
എപ്രകാരം കൈകാര്യം ചെയ്യണം?
ഇനി തെറ്റായ പ്രസവ വേദനയാണ് എന്നുണ്ടെങ്കില്‍ അതിനെ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കണം. അതിനായി ഇടക്കിടെ എഴുന്നേറ്റ് നടക്കുക, പൊസിഷനുകള്‍ മാറ്റുക, ചൂടുവെള്ളത്തില്‍ ഒരു കുളി, അല്ലെങ്കില്‍ അല്പം ചൂടുവെള്ളം കുടിക്കുക, ശരീരത്തില്‍ ധാരാളം ജലാംശം നിലനിര്‍ത്തുക, മാനസികാരോഗ്യത്തിനായി പാട്ടു കേള്‍ക്കുക എന്നിവയെല്ലാം തന്നെ ഇത്തരം ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത്തരം വേദനകളെ കൃത്യമായി തിരിച്ചറിയുന്നതിനായി ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications